വണ്‍പ്ലസില്‍ നിന്ന് പുതിയൊരു മോഡല്‍ 'എയ്‌സ്'; ഇന്ത്യയില്‍ എത്തുക മറ്റൊരു പേരില്‍

എയ്‌സ് സീരിസില്‍ എത്തുന്ന വണ്‍പ്ലസിന്റെ ആദ്യ മോഡല്‍ ചൈനയില്‍ അവതരിപ്പിച്ചു. 8 ജിബി റാമും 128 ജിബി മെമ്മറിയുമുള്ള മോഡലിന് 2,499 ചൈനീസ് യുവാനാണ് വില (ഏകദേശം 29,600 രൂപ). 8 ജിബി+ 256 ജിബി മോഡലിന് 26,99 യുവാനും ( 31,900 രൂപ), 12 ജിബി+ 256 ജിബി മോഡലിന് 2,999 യുവാനും (35,.400 രൂപ) ആണ് വില.

വണ്‍പ്ലസ് എയ്‌സ് അടുത്ത ആഴ്ച ഇന്ത്യയില്‍ അവതരിപ്പിച്ചേക്കും. ഏപ്രില്‍ 28ന് ഇന്ത്യയില്‍ പുറത്തിറങ്ങുന്ന വണ്‍പ്ലസ് 10ആര്‍ തന്നെയാണ് എയ്‌സ് എന്ന പേരില്‍ ചൈനയില്‍ അവതരിപ്പിച്ചതെന്നാണ് വിവരം. അങ്ങനെയെങ്കില്‍ വണ്‍പ്ലസ് 9Rന് സമാനമായി 30000 രൂപയ്ക്ക് മുകളിലാവും ഫോണിന്റെ വില ആരംഭിക്കുക.

Oneplus ace സവിശേഷതകള്‍

ആന്‍ഡ്രോയ്ഡ് 12 അധിഷ്ഠിത കളര്‍ഒഎസ് 12.1 ഒഎസിലാണ് വണ്‍പ്ലസ് എയ്‌സ് എത്തുന്നത്. 6.7 ഇഞ്ച് ഫുള്‍ എച്ച്ഡി+ AMOLED ഡിസ്‌പ്ലെയാണ് ഫോണിന് നല്‍കിയിരിക്കുന്നത്. 120 ഹെര്‍ട്‌സ് ആണ് റിഫ്രഷ് റേറ്റ്. മീഡിയാ ടെക്കിന്റെ ഡൈമണ്‍സിറ്റി 8100-മാക്‌സ് SoC ഒക്ടാകോര്‍ പ്രൊസസറാണ് ഫോണിന് കരുത്ത് പകരുന്നത്.

വണ്‍പ്ലസ് 9ആര്‍ടിക്ക് സമാനമായ 50 എംപിയുടെ സോണി IMX766 പ്രമറി സെന്‍സര്‍, 8 എംപിയുടെ അള്‍ട്രാവൈഡ് സെന്‍സര്‍, 2 എംപിയുടെ മാക്രോ ഷൂട്ടര്‍ എന്നിവ അടങ്ങിയ ട്രിപിള്‍ ക്യാമറ സെറ്റപ്പ് ആണ് ഫോണിന്. 16 എംപിയുടേതാണ് സെല്‍ഫി ക്യാമറ. 150 വാട്ടിന്റെ സുപ്പര്‍ ഫ്‌ലാഷ് ചാര്‍ജിംഗ് പിന്തുണയ്ക്കുന്ന 4500 എംഎച്ച് ഡ്യുവല്‍-സെല്‍ ബാറ്ററിയാണ് എയ്‌സിന് വണ്‍പ്ലസ് നല്‍കിയിരിക്കുന്നത്. 186 ഗ്രാമാണ് ഫോണിന്റെ ഭാരം.

Related Articles
Next Story
Videos
Share it