കാത്തിരുന്ന വണ്‍പ്ലസ് മോഡല്‍; Nord 2T 5G സവിശേഷതകള്‍ അറിയാം

വണ്‍പ്ലസിന്റെ ഏറ്റവും പുതിയ മോഡല്‍ നോര്‍ഡ് 2ടി 5ജി ഇന്ത്യയില്‍ അവതരിപ്പിച്ചു. രണ്ട് വേരിയന്റുകളിലാണ് ഫോണ്‍ പുറത്തിറങ്ങുന്നത്. 8 ജിബി റാമും 128 ജിബി സ്റ്റോറേജുമുള്ള മോഡലിന് 28,999 രൂപയാണ് വില. 33,999 രൂപയാണ് 12 ജിബി റാമും 256 ജിബി സ്റ്റോറേജുമുള്ള ഉയര്‍ന്ന മോഡലിന്.

ജൂലൈ 5 മുതല്‍ ആണ് Oneplus Nord 2T 5Gയുടെ വില്‍പ്പന ആരംഭിക്കുന്നത്. ആമസോണ്‍, വണ്‍പ്ലസ്.ഇന്‍ എന്നി വെബ്‌സൈറ്റുകളില്‍ നിന്നും റീട്ടെയില്‍ ഷോറൂമുകളില്‍ നിന്നും ഫോണ്‍ വാങ്ങാം.

Oneplus Nord 2T 5G സവിശേഷതകള്‍

6.43 ഇഞ്ചിന്റെ ഫുള്‍ എച്ച്ഡി+ amoled ഡിസ്‌പ്ലെയാണ് ഫോണിന് വണ്‍പ്ലസ് നല്‍കിയിരിക്കുന്നത്. 10,80x2400 പിക്‌സല്‍ ഡിസ്‌പ്ലെയുടെ ആസ്‌പെക്ട് റേഷ്യോ 20:9 ആണ്. 90 ഹെര്‍ട്‌സ് ആണ് റിഫ്രഷ് റേറ്റ്.

ആന്‍ഡ്രോയിഡ് 12 അധിഷ്ടിത ഓക്‌സിജന്‍ഒഎസ് 12.1ല്‍ ആണ് എത്തുന്നത്. മീഡിയടെക്കിന്റെ ഡിമന്‍സിറ്റി 1300 എസ്ഒസി പ്രൊസസറാണ് ഫോണിന്റെ കരുത്ത്.

50 മെഗാപിക്‌സലിന്റെ സോണി IMX766 പ്രൈമറി സെന്‍സര്‍, 8 മെഗാപിക്‌സലിന്റെ അള്‍ട്രാവൈഡ് ഷൂട്ടര്‍, 2 മെഗാപിക്‌സലിന്റെ മോണോക്രോം സെന്‍സര്‍ എന്നിവ ഉള്‍ക്കൊള്ളിച്ച ട്രിപിള്‍ ക്യാമറ സെറ്റപ്പ് ആണ് ഫോണിന് നല്‍കിയിരിക്കുന്നത്.

30fpsല്‍ 4k വീഡിയോ ഈ ഫോണില്‍ ഷൂട്ട് ചെയ്യാം. 960 fpsലുള്ള സ്ലോമോഷനും ഡ്യുവല്‍ എല്‍ഇഡി ഫ്‌ലാഷും ക്യാമറയുടെ സവിശേഷതകളാണ്. 23 മെഗാപിക്‌സലിന്റേതാണ് സെല്‍ഫി ക്യാമറ.

ഡിസ്‌പ്ലെയ്ക്ക് ഉള്ളിലാണ് ഫിംഗര്‍ പ്രിന്റിന്റെ സ്ഥാനം. 80 വാട്ടിന്റെ ഫാസ്റ്റ് ചാര്‍ജിംഗ് പിന്തുണയ്ക്കുന്ന 4,500 എംഎഎച്ചിന്റെ ബാറ്ററിയാണ് ഫോണില്‍ വണ്‍പ്ലസ് ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്. 190 ഗ്രാമാണ് ഫോണിന്റെ ഭാരം.

Related Articles
Next Story
Videos
Share it