ആരാധാകര്‍ കാത്തിരുന്ന വണ്‍പ്ലസ് സ്‌പെഷ്യല്‍ എഡിഷന്‍ എത്തി; വിലയും സവിശേഷതകളും

പ്രീമിയം സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മാതാക്കളായ വണ്‍പ്ലസിൻ്റെ ഏറ്റവും പുതിയ മോഡല്‍ നോര്‍ഡ് 2 എക്‌സ് പാക്-മാന്‍ എഡിഷന്‍ ഇന്ത്യയില്‍ അവതരിപ്പിച്ചു. ജൂലൈയില്‍ പുറത്തിറങ്ങിയ നോര്‍ഡ് 2വിൻ്റെ സ്‌പെഷ്യല്‍ എഡിഷന്‍ പതിപ്പായാണ് ഫോണ്‍ എത്തുന്നത്. പേര് സൂചിപ്പിക്കും പോലെ 1980ല്‍ പുറത്തിറങ്ങിയ പ്രശസ്ത വീഡിയോ ഗെയിം പാക്-മാന്‍ അധിഷ്ടിത ഡിസൈനാണ് ഫോണിന്.

OnePlus Nord 2 x Pac-Man Edition വിലയും സവിശേഷതകളും
  • അടിമുടി പാക്-മാന്‍ തീം തന്നെയാണ് ഫോണിൻ്റെ സവിശേഷത. പാക്-മാന്‍ തീമുകള്‍, റിംഗ്‌ടോണ്‍, തുടങ്ങി ചാര്‍ജിംഗ്, ഫിംഗര്‍ പ്രിൻ്റ് അണ്‍ലോക്ക് അനിമേഷന്‍ വരെ പാക്-മാന്‍ തീമിലാണ് വണ്‍പ്ലസ് നല്‍കിയിരിക്കുന്നത്. കൂടാതെ ആരാധകര്‍ക്കായി പാക്-മാന്‍ 256 ഗെയിമും പ്രീ-ഇന്‍സ്റ്റാള്‍ഡായി ലഭിക്കും.
  • ഇരുട്ടത്ത് തിളങ്ങുന്ന പിന്‍ഭാഗമാണ് ഫോണിൻ്റെ മറ്റൊരു സവിശേഷത. ക്യാമറ, ഗാലറി തുടങ്ങിയ ഫോണില്‍ ഇന്‍സ്റ്റാള്‍ ചെയ്തിട്ടുള്ള ആപ്പുകളുടെ ഐക്കണുകള്‍ക്കും പാക്-മാന്‍ തീം നല്‍കിയിട്ടുണ്ട്. പാക്ക്-മാന്‍ തീം ഒഴിച്ച് ബാക്കി സവിശേഷതകളെല്ലാം നോര്‍ഡ് 2വിന് സമാനമാണ്.
  • 12 ജിബി റാമും 256 ജിബി സ്‌റ്റോറേജുമുള്ള സിംഗിള്‍ വേരിയന്റാണ് നോര്‍ഡ് 2 എക്‌സ് പാക്-മാന്‍ എഡിഷന്‍. നവംബര്‍ 16ന് ആമസോണിലൂടെ വില്‍പ്പന ആരംഭിക്കുന്ന ഫോണിന് 37,999 രൂപയാണ് വില. 90 Hz റിഫ്രഷിങ് റേറ്റോട് കൂടിയ 6.43 ഇഞ്ച് അമോള്‍ഡ് ഡിസ്‌പ്ലെയാണ് ഫോണിന്. മീഡിയടെക്കിൻ്റെ ഡൈമണ്‍സിറ്റി 1200-AI പ്രൊസസറാണ് ഫോണിൻ്റെ കരുത്ത്.
  • ട്രിപിള്‍ ക്യാമറ സെറ്റപ്പിലെത്തുന്ന ഫോണിന് 50 എംപിയുടെ സോണി IMX766 പ്രൈമറി സെന്‍സറും 8 എംപിയുടെ സെക്കന്ററി സെന്‍സറും 2 എംപിയുടെ മോണോക്രോം സെന്‍സറും നല്‍കിയിരിക്കുന്നു. 32 എംപിയുടേതാണ് സെല്‍ഫി ക്യാമറ. 4500 എംഎച്ചിൻ്റെ ഡ്യുവല്‍സെല്‍ ബാറ്ററിയാണ് ഫോണില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്.


Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it