Begin typing your search above and press return to search.
വണ്‍പ്ലസ് നോര്‍ഡ് 2 എത്തി; വിലയും കിടിലന്‍ ഫീച്ചേഴ്‌സും അറിയാം
ആരാധകരുടെ കാത്തിരിപ്പിന് വിരാമമിട്ടുകൊണ്ട് വണ്‍ പ്ലസ് നോര്‍ഡിന്റെ രണ്ടാം പതിപ്പായ നോര്‍ഡ് 2 എത്തി. കിടിലന്‍ ഫീച്ചേഴ്‌സ് വാഗ്ദാനം ചെയ്യുന്ന ഫോണ്‍ വിലയുടെ കാര്യത്തിലും നിരാശപ്പെടുത്തുന്നില്ല. നേരത്തെ തന്നെ നോര്‍ഡ് 2 സവിശേഷതകളെക്കുറിച്ചുള്ള വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. അത്‌പോലെ തന്നെ മീഡിയടെക്കും വണ്‍പ്ലസും ചേര്‍ന്നവതരിപ്പിക്കുന്ന ഡൈമെന്‍സിറ്റി 1200 എഐ എസ്ഒസിയാണ് ഓപ്പറേറ്റിംഗ് സിസ്റ്റം.
കൂടാതെ ഫുള്‍ എച്ച്ഡി + 90 ഹെര്‍ട്‌സ് അമോലെഡ് സ്‌ക്രീന്‍, 45000 എംഎഎച്ച് ബാറ്ററി,65W ഫാസ്റ്റ് ചാര്‍ജിംഗ് തുടങ്ങി സവിശേഷതകള്‍ നിരവധിയാണ്.
നോര്‍ഡ് ഒന്നാമനെപോലെ തന്നെ പ്ലാസ്റ്റിക് ബോഡിയാണ് പിന്‍ഭാഗത്തുള്ളത്. ഡിവൈസിന്റെ മുന്നിലും പിന്നിലും കോര്‍ണിംഗ് ഗോറില്ല ഗ്ലാസ് പ്രോട്ടക്ഷനൊപ്പം വണ്‍ പ്ലസിന്റെ ക്ലാസി ലുക്കുമുണ്ട്.
ക്യാമറയാണെങ്കില്‍ വണ്‍പ്ലസ് പ്രേമികളെ കൂടുതല്‍ ക്രിയേറ്റീവ് ഫോട്ടോഗ്രഫി, വീഡിയോഗ്രഫി എന്നിവ പ്രാപ്തമാക്കുന്നതരത്തിലാണ് സെറ്റ് ചെയ്തിരിക്കുന്നത്. ട്രിപ്പിള്‍ ക്യാമറ സെറ്റപ്പില്‍, ഒപ്റ്റിക്കല്‍ ഇമേജ് സ്റ്റെബിലൈസേഷന്‍ ഉള്ള 50 എംപി പ്രൈമറി സെന്‍സര്‍, 8 എംപി അള്‍ട്രാ-വൈഡ് ആംഗിള്‍ ലെന്‍സ്, 2 എംപി ഡെപ്ത് സെന്‍സര്‍ എന്നിവയുള്‍പ്പെടുന്നു. സെല്‍ഫികള്‍ക്കും വീഡിയോ കോളുകള്‍ക്കുമായി 32 എംപി ഫ്രണ്ട് ക്യാമറയാണ് ഉള്ളത്. 1080p വീഡിയോ റെക്കോര്‍ഡിംഗ് സപ്പോര്‍ട്ടുള്ള ക്യാമറയാണ് ഇത്.
ഒരേ സമയം സെല്‍ഫി ക്യാമറയും പിന്നിലെ പ്രൈമറി ക്യാമറയും ഉപയോഗിച്ച് ഷൂട്ട് ചെയ്യാന്‍ സാധിക്കുന്ന ഡ്യുവല്‍-വ്യൂ വീഡിയോ എന്നറിയപ്പെടുന്ന ഒരു സവിശേഷതയും ഈ ഡിവൈസില്‍ ഉണ്ട്.
മറ്റ് ഫീച്ചേഴ്‌സും വിലയും
ഗ്രേ സിയറ, ബ്ലൂ ഹേസ്, ഗ്രീന്‍ വുഡ്‌സ് എന്നീ മൂന്ന് നിറങ്ങളില്‍ വണ്‍പ്ലസ് നോര്‍ഡ് 2 5ജി ലഭ്യമാകും. 6.44 ഇഞ്ച് 90 ഹെര്‍ട്‌സ് അമോലെഡ് എഫ്എച്ച്ഡി + റെസല്യൂഷന്‍ ഡിസ്‌പ്ലേ, 6/8/12 ജിബി റാം, 128/256 ജിബി ഇന്റേണല്‍ സ്റ്റോറേജ് എന്നിവ ഫോണ്‍ വാഗ്ദാനം ചെയ്യുന്നു. മൂന്ന് വേരിയന്റുകളില്‍ ഈ സ്മാര്‍ട്ടഫോണ്‍ ലഭ്യമാകും. 6ജിബി റാമും 128 ജിബി സ്റ്റോറേജുമുള്ള മോഡലിന് 27,999 രൂപയാണ് വില. 8 ജിബി റാമും 128 ജിബി സ്റ്റോറേജുമുള്ള മോഡലിന് 29,999 രൂപയും 12ജിബി റാും 256 ജിബി സ്റ്റോറേജുമുള്ള മോഡലിന് 34,999 രൂപയാണ് വില.
Next Story
Videos