ആകര്‍ഷകമായ നിരക്കില്‍ വണ്‍പ്ലസ് സ്മാര്‍ട്ട് ടിവികള്‍ എത്തി, വില 12,999 മുതല്‍
കുറഞ്ഞ നിരക്കില്‍ സ്മാര്‍ട്ട് ടിവികള്‍ സ്വന്തമാക്കാം. ചൈനീസ് ബ്രാന്‍ഡായ വണ്‍പ്ലസ് രണ്ട് ടിവികളാണ് അവതരിപ്പിച്ചിരിക്കുന്നത്. ഇവയുടെ വില തുടങ്ങുന്നത് 12,999 രൂപയിലാണ്. യൂ സീരീസ്, വൈ സീരീസ് എന്നിങ്ങനെ രണ്ട് ശ്രേണികളാണ് ഇപ്പോള്‍ അവതരിപ്പിച്ചിരിക്കുന്നത്.
55 ഇഞ്ചിന്റെ യൂ സീരീസിന്റെ വില 49,999 രൂപയാണ്. 4കെ യുഎച്ച്ഡി ഡിസ്പ്ലേയാണ് ഇതിന്റേത്. വണ്‍പ്ലസ് വൈ സീരീസിന് 43 ഇഞ്ച്, 32 ഇഞ്ച് എന്നിങ്ങനെ രണ്ട് വകഭേദങ്ങളുണ്ട്. ഇവയ്ക്ക് യഥാക്രമം 22,999 രൂപ, 12,999 രൂപ എന്നിങ്ങനെയാണ് വില. ആന്‍ഡ്രോയ്ഡ് ടിവി 9ലാണ് ഇവ പ്രവര്‍ത്തിക്കുന്നത്. ഗൂഗിള്‍ അസിസ്റ്റന്റ്, ഗൂഗിള്‍ ക്രോംകാസ്റ്റ്, ഗൂഗിള്‍ പ്ലേസ്റ്റോര്‍ എന്നീ സൗകര്യങ്ങള്‍ ഇതില്‍ ലഭ്യമാകും.
ഇതില്‍ 32 ഇഞ്ചിന്റെ ടിവി ജൂലൈ അഞ്ച് മുതല്‍ ആമസോണില്‍ ലഭ്യമാകും. മറ്റു മോഡലുകളും ഉടന്‍ തന്നെ ഓണ്‍ലൈന്‍, ഓഫ്ലൈന് റീട്ടെയ്ല്‍ സ്റ്റോറുകളില്‍ ലഭ്യമാക്കും.
പ്രീമിയം സ്മാര്ട്ട്ഫോണുകളിലുടെ ഇന്ത്യന്‍ വിപണിയില്‍ ശ്രദ്ധേയ സ്ഥാനം നേടിയ വണ്‍ പ്ലസ് കഴിഞ്ഞ വര്‍ഷമാണ് ടെലിവിഷന്‍ വിപണിയിലേക്ക് പ്രവേശിക്കുന്നത്. ക്യൂ 1, ക്യൂ 1 പ്രോ എന്നീ ടെലിവിഷന്‍ മോഡലുകളാണ് കഴിഞ്ഞ വര്‍ഷം ഇന്ത്യയില്‍ ഇവര്‍ അവതരിപ്പിച്ചത്.
ഡെയ്ലി ന്യൂസ് അപ്ഡേറ്റുകള്, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline