ഫ്‌ളിപ്കാര്‍ട്ടിനും ആമസോണിനും തിരിച്ചടി; ഓണ്‍ലൈന്‍ സൈറ്റുകളുടെ ഇളവ് പിന്‍വലിച്ചു, വീണ്ടും അവശ്യസാധനങ്ങള്‍ മാത്രമാക്കി

ലോക്ഡൗണ്‍ ആണെങ്കിലും ഏപ്രില്‍ 20 മുതല്‍ ഓണ്‍ലൈന്‍ വെബ്‌സൈറ്റ് ബുക്കിംഗ് നടത്താമെന്ന നിര്‍ദേശം പിന്‍വലിച്ചു. അവശ്യ വസ്തുക്കള്‍ അല്ലാത്തവയും ഏപ്രില്‍ 20 മുതല്‍ വില്‍ക്കാമെന്ന് അറിയിച്ചതിന് പിന്നാലെ സര്‍ക്കാര്‍ നിലപാട് പരിഷ്‌കരിച്ചതോടെ ഫ്‌ളിപ്കാര്‍ട്ടും ആമസോണും വെട്ടിലായിരിക്കുകയാണ്. അവശ്യവസ്തുക്കള്‍', അവശ്യവസ്തുക്കള്‍ അല്ലാത്തവ' എന്നിങ്ങനെ മന്ത്രാലയം വ്യക്തമാക്കിയിട്ടില്ലെങ്കിലും തിങ്കളാഴ്ചത്തെ തീരുമാനം അനുസരിച്ച് ലോക്ക്ഡൗണ്‍ അവസാനിക്കുന്നതുവരെ മൊബൈല്‍ ഫോണുകള്‍, വസ്ത്രങ്ങള്‍, റഫ്രിജിറേറ്ററുകള്‍, എയര്‍കണ്ടീഷണറുകള്‍ തുടങ്ങിയവ നിങ്ങള്‍ക്ക് ഓണ്‍ലൈനില്‍ വാങ്ങാന്‍ കഴിയില്ല. മെയ് 3 വരെയാണ് നിലവിലെ പ്രഖ്യാപനമനുസരിച്ച് ലോക്ക് ഡൗണ്‍ തുടരുക.

ലോക്ക്ഡൗണ്‍ വന്നതോടെ ഇ - കൊമേഴ്‌സ് വെബ്‌സൈറ്റുകള്‍ പൂര്‍ണമായി സര്‍വീസ് നിര്‍ത്തിവെച്ചിരുന്നു. എന്നാല്‍ ആദ്യ ആഴ്ച്ചയില്‍ തന്നെ ഭക്ഷണം, മരുന്നുകള്‍, മെഡിക്കല്‍ ഉപകരണങ്ങള്‍ തുടങ്ങിയ അവശ്യവസ്തുക്കള്‍ മാത്രം വില്‍ക്കാന്‍ ഇ-കൊമേഴ്സ് പ്ലാറ്റ്‌ഫോമുകള്‍ക്ക് അനുമതി ലഭിച്ചു. പലചരക്ക് വസ്തുക്കള്‍, ആരോഗ്യം, ശുചിത്വ ഉല്‍പ്പന്നങ്ങള്‍, സാനിറ്റൈസറുകള്‍, ബേബി ഫോര്‍മുല, മെഡിക്കല്‍ സപ്ലൈസ് എന്നിവയാണ് ഈ വിഭാഗത്തിലുള്ളവ. തുടക്കത്തില്‍ രാജ്യവ്യാപകമായി ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തിയ സമയത്ത്, അധികാരികള്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ കാരണം ഡെലിവറി ജീവനക്കാര്‍ ഏറെ പ്രശ്‌നങ്ങള്‍ നേരിട്ടിരുന്നു.

ഇ- കൊമേഴ്‌സ് കമ്പനികളുടെ ഡെലിവറി വാഹനങ്ങള്‍ക്ക് ഏപ്രില്‍ 20 മുതല്‍ നിരത്തിലിറങ്ങാമെന്ന് വ്യക്തമാക്കിയ കേന്ദ്ര ആഭ്യന്തര മന്ത്രാലയം അവശ്യ വസ്തുക്കളല്ലാത്തവയും ഡെലിവറി നടത്താമെന്ന് അറിയിച്ചിരുന്നു. ഏപ്രില്‍ 15നാണ് കേന്ദ്രം ഇത് സംബന്ധിച്ച വിശദമായ മാര്‍ഗ്ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കിയത്.

ഏറ്റവും പ്രധാനപ്പെട്ട വസ്തുക്കളുടെ വിതരണം ഉറപ്പാക്കുന്നതിന് ആമസോണ്‍ ഇന്ത്യ അവശ്യ വസ്തുക്കളല്ലാത്തവയെ സൈറ്റില്‍ നിന്ന് നീക്കം ചെയ്തിരുന്നു. ഫ്‌ളിപ്കാര്‍ട്ടും പിന്നീട് ഇത് ചെയ്തു. റദ്ദാക്കലും ചില പ്രദേശങ്ങളിലെ ഡെലിവറികളുടെ കാലതാമസവും കമ്പനി ഉപയോക്താക്കള്‍ക്ക് അറിയിപ്പും നല്‍കിയിട്ടുണ്ട്.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it