സ്റ്റാര്‍ട്ടപ്പുകള്‍ക്ക് പുതിയ സഹായി; ഓപ്പണ്‍ എ.ഐയുടെ ജി.പി.ടി-40 മിനി രംഗത്ത്
ഉപഭേക്താക്കളുടെ വലിയ ശൃംഖല കണ്ടെത്താന്‍ സ്റ്റാര്‍ട്ടപ്പുകളെ സഹായിക്കുന്ന പുതിയ എ.ഐ മോഡലുമായി ഓപ്പണ്‍ എ.ഐ രംഗത്ത്. ജി.പി.ടി-40 മിനി എന്ന പുതിയ എ.ഐ മോഡലുമായാണ് മൈക്രോസോഫ്റ്റ് കമ്പനിയായ ഓപ്പണ്‍ എ.ഐ വരുന്നത്. നിലവിൽ .എ.ഐ വിപണിയിലെ മുന്‍നിരക്കാരായ ഓപ്പണ്‍ എ.ഐക്ക് കൂടുതല്‍ മുന്നേറ്റമുണ്ടാക്കാന്‍ പുതിയ മോഡല്‍ സഹായിക്കുമെന്നാണ് കണക്കാക്കുന്നത്. വിലക്കുറവും എളുപ്പത്തില്‍ ഉപയോഗിക്കാനാവുമെന്നതും ഈ മോഡലിനെ സ്റ്റാര്‍ട്ടപ്പുകളുടെ പ്രിയപ്പെട്ടതാക്കും.
മല്‍സരം ശക്തമാകും
കടുത്ത വ്യാപാര മല്‍സരം നടക്കുന്ന എ.ഐ വിപണിയെ ജി.പി.ടി-40 മിനിയുടെ വരവ് കൂടുതല്‍ സജീവമാക്കും. നിലവില്‍ ഓപ്പണ്‍ എ.ഐക്കാണ് വിപണിയില്‍ ആധിപത്യം. മെറ്റയും ഗൂഗിളുമാണ് പ്രധാന എതിരാളികള്‍. ഈ രണ്ട് കമ്പനികളുടെയും മോഡലുകളെ പിന്തള്ളുന്ന സാങ്കേതിക ശേഷിയുമായാണ് ജി.പി.ടി-40 മിനി വിപണിയില്‍ എത്തിയിട്ടുള്ളത്. ജി.പി.ടി 3.5 ടര്‍ബോയേക്കള്‍ അറുപത് ശതമാനം വിലക്കുറവിലാണ് ജി.പി.ടി-40 മിനി അവതരിപ്പിച്ചിട്ടുള്ളത്. ജി.പി.ടി-4 നേക്കാള്‍ ചാറ്റ് പെര്‍ഫോമെന്‍സും ഉണ്ട്. ചാറ്റ് ജി.പി.ടിയുടെ ഫ്രീ,പ്ലസ്,ടീം എന്നീ മോഡലുകള്‍ ഉപയോഗിക്കുന്നവര്‍ പുതിയ മോഡല്‍ ഉപയോഗിച്ചു തുടങ്ങിയിട്ടുണ്ട്. സംരംഭകര്‍ക്ക് അടുത്ത ആഴ്ച മുതല്‍ ലഭ്യമാകും.
കൂടുതല്‍ ഭാഷകളെ തിരിച്ചറിയാം
കൂടുതല്‍ ലോക ഭാഷകളില്‍ ഉപയോഗിക്കാമെന്നത് ജി.പി.ടി-40 മിനിയുടെ പ്രത്യേകതയായി ഓപ്പണ്‍ എ.ഐ ചൂണ്ടിക്കാട്ടുന്നു. വിവിധ ഭാഷകളെ തിരിച്ചറിയുന്നതിനുള്ള ശേഷി കണക്കാക്കുന്ന മാസിവ് മള്‍ട്ടിടാസ്‌ക് ലാംഗ്വേജ് അണ്ടര്‍സ്റ്റാന്റിംഗില്‍ 82 ശതമാനമാണ് ഈ മോഡല്‍ സ്‌കോര്‍ ചെയ്തിട്ടുള്ളത്. ഗൂഗിള്‍ ജെമിനി ഫഌഷിന്റെ 77.9 ശതമാനത്തെയും ക്ലൗഡ് ഹൈക്കുവിന്റെ 73.8 ശതമാനത്തെയും താരതമ്യം ചെയ്യുമ്പോള്‍ ജി.പി.ടി-40 മിനിയുടെ സ്‌കോര്‍ എറെ മുന്നിലാണ്.