കൊറോണ കാലത്ത് പോക്കറ്റ് കാലിയാകാതെ 'ഓപ്പോ A12' സ്മാര്‍ട്ട് ഫോണ്‍; വിലയും സവിശേഷതകളും

ഓപ്പോ ആരാധകര്‍ക്ക് സന്തോഷവാര്‍ത്ത. ഓപ്പോ 'എ' സീരീസിലെ ഏറ്റവും പുതിയ സ്മാര്‍ട്ട്‌ഫോണ്‍ Oppo A 12 അവതരിപ്പിച്ചു. മികച്ച ക്യാമറ ഫോണ്‍ സിരീസുകളവതരിപ്പിച്ച ഓപ്പോയുടെ പുതുപുത്തന്‍ ബജറ്റ് സ്മാര്‍ട്ട്‌ഫോണാണ് ഇത്. ഓപ്പോ A12 നെക്കുറിച്ച് കഴിഞ്ഞ കുറച്ച് മാസങ്ങളായി ലീക്ക് റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നിരുന്നു. ഈ സ്മാര്‍ട്ട്‌ഫോണ്‍ ഓപ്പോ A11K, A52 എന്നിവയ്ക്കൊപ്പം പുറത്തിറങ്ങുമെന്നാണ് പ്രതീക്ഷിച്ചിരുന്നത്. ഡ്യുവല്‍-റിയര്‍ ക്യാമറ സജ്ജീകരണവും വാട്ടര്‍ ഡ്രോപ്പ് നോച്ച് ഉള്ള എച്ച്ഡി + ഡിസ്പ്ലേയുമാണ് ഓപ്പോ A12 സ്മാര്‍ട്ട്‌ഫോണിനെ ആകര്‍ഷകമാക്കുന്നത്. മറ്റ് സവിശേഷതകളും വിലയും അറിയാം.

  • എന്‍ട്രി ലെവല്‍ ഒക്ടാകോര്‍ മീഡിയടെക് ഹെലിയോ പി 35 പ്രോസസറാണ് ഈ സ്മാര്‍ട്ട്‌ഫോണിന്റെ കരുത്ത്.
  • 3 ജിബി റാം + 32 ജിബി സ്റ്റോറേജ്, 4 ജിബി റാം + 64 ജിബി സ്റ്റോറേജ് എന്നിങ്ങനെ രണ്ട് വ്യത്യസ്ത റാം, സ്റ്റോറേജ് കോണ്‍ഫിഗറേഷനുകളില്‍ ഈ സ്മാര്‍ട്ട്‌ഫോണ്‍ ലഭ്യമാണ്.
  • 256 ജിബി വരെ എക്‌സ്പാന്‍ഡ് ചെയ്യാവുന്ന സ്റ്റോറേജിനായി മൈക്രോ എസ്ഡി കാര്‍ഡ് സ്ലോട്ടും ഡിവൈസില്‍ നല്‍കിയിട്ടുണ്ട്.
  • ആന്‍ഡ്രോയിഡ് പൈ ഒ.എസ് പ്രീ ഇന്‍സ്റ്റാള്‍ഡ് ആണ് ഓപ്പോ A12.
  • ഒ.എസ് 6.1 യൂസര്‍ ഇന്റര്‍ഫേസാണുള്ളത്.
  • 6.22 ഇഞ്ച് എച്ച്ഡി ഡിസ്പ്ലേയാണ് ഉണ്ടാകുക. ഇത് 19: 9 റേഷ്യോയും 720 x 1520 പിക്സല്‍ എച്ച്ഡി + റെസല്യൂഷനും നല്‍കുന്ന ഡിസ്‌പ്ലെയാണ്.
  • 5 എംപി സെല്‍ഫി ക്യാമറ എഫ് / 2.0 അപ്പര്‍ച്ചറുള്ള ക്യാമറയാണ്.
  • ഫോണിന്റെ പിന്നില്‍ ഡ്യൂവല്‍ ക്യാമറ മൊഡ്യൂളുണ്ട്. ഇതില്‍ എഫ് / 2.2 അപ്പേര്‍ച്ചറുള്ള 13 എംപി പ്രൈമറി സെന്‍സറിനൊപ്പം ഡെപ്ത് ഇഫക്റ്റുകള്‍ക്കായി എഫ് / 2.2 അപ്പര്‍ച്ചര്‍ ഉള്ള 2 എംപി സെന്‍സറും നല്‍കിയിട്ടുണ്ട്.
  • സ്മാര്‍ട്ട്‌ഫോണിന്റെ പിന്‍ പാനലില്‍ ഫിംഗര്‍ പ്രിന്റ് സ്‌കാനര്‍ നല്‍കിയിട്ടുണ്ട്. മൈക്രോ യുഎസ്ബി പോര്‍ട്ട്, 3.5 എംഎം ഹെഡ്ഫോണ്‍ ജാക്ക്, വൈ-ഫൈ, ബ്ലൂടൂത്ത് എന്നിവയാണ് ഈ സ്മാര്‍ട്ട്‌ഫോണിലെ കണക്റ്റിവിറ്റി ഓപ്ഷനുകള്‍.
  • 4,230 mAh ബാറ്ററി യൂണിറ്റാണ് ഈ ഡിവൈസില്‍ ഉള്ളത്.
  • 3 ജിബി റാമുള്ള വേരിയന്റിന് 9,990 രൂപയാണ് വില വരുന്നത്.
  • 4 ജിബി റാം + 64 ജിബി സ്റ്റോറേജ് മോഡലിന് 11,490 രൂപ വില വരുന്നു.
  • നീല, കറുപ്പ് ഷേഡുകളില്‍ ലഭ്യമാകും.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it