ഒപ്പോ ഫൈന്‍ഡ് എക്‌സ് 2 സ്‌നാപ്പ്ഡ്രാഗണ്‍ 865 ചിപ്പുമായി വരുന്നു

ഒപ്പോയുടെ ജനപ്രിയ മോഡലായ ഫൈന്‍ഡ് എക്‌സിന്റെ പരിഷ്‌കരിച്ച പതിപ്പായ ഫൈന്‍ഡ് എക്‌സ് 2 അടുത്ത വര്‍ഷം ആദ്യപാദത്തില്‍ എത്തുന്നു. നിരവധി സവിശേഷതകള്‍ ഉള്ളിലൊളിപ്പിച്ചാണ് പുതിയ മോഡലെത്തുന്നത്.

ഈയിടെ അവതരിപ്പിച്ച ക്വാല്‍കോം സ്‌നാപ്പ്ഡ്രാഗണ്‍ 865 പ്രോസസറാണ് ഫൈന്‍ഡ് എക്‌സ് 2ന് കരുത്തുപകരുന്നത്. ഇത് എക്‌സ് 55 5 ജി മോഡം ഉള്‍ക്കൊള്ളുന്നതാണ്. ഫോണിന്റെ കൂടുതല്‍ വിവരങ്ങളോ വിലയോ കമ്പനി പുറത്തുവിട്ടിട്ടില്ല.

പിന്‍വശത്തെ കാമറയ്ക്കായി കസ്റ്റം മെയ്ഡ് സോണി സെന്‍സര്‍ ആയിരിക്കും ഉപയോഗിക്കുന്നത്. സോണിയുടെ പുതിയ പിക്‌സല്‍ ഒംനി ഡയറക്ഷണല്‍ പിഡിഎഫ് സാങ്കേതികവിദ്യ മികച്ച കാമറ അനുഭവം തരുന്നതാണ്. ഐഫോണുമായി വിപണിയില്‍ ശക്തമായ മല്‍സരം തന്നെ ഫൈന്‍ഡ് എക്‌സ്2 വിപണിയില്‍ കാഴ്ചവെച്ചേക്കും.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it