ഇന്ത്യക്കാരോട് കളിച്ചാല്‍! പേടിഎം മിനി ആപ്പ് സറ്റോറും സര്‍ക്കാരിന്റെ ആപ്പും ഗൂഗ്‌ളിനുള്ള തിരിച്ചടിയോ?

സെപ്റ്റംബര്‍ 18 നാണ് പേടിഎം ആപ്പിന് ഗൂഗ്ള്‍ പ്ലേ സ്റ്റോറില്‍ താല്‍ക്കാലിക വിലക്ക് വന്നത്. പിന്നീട് വിലക്കു നീങ്ങിയെങ്കിലും അതേ നാണയത്തില്‍ തിരിച്ചടിയുമായി പേടിഎം രംഗത്ത്. പേടിഎം മിനി ആപ്പ് സ്റ്റോര്‍ എന്ന പേരില്‍ സ്വതന്ത്ര പ്ലാറ്റ് ഫോമുമായി രംഗത്തെത്തിയിരിക്കുകയാണ്. ഇന്ത്യയിലെ മറ്റ് സ്റ്റാര്‍ട്ടപ്പ് സംരംഭങ്ങളെയടക്കം സഹായിക്കുന്ന തരത്തിലാണ് മിനി സ്റ്റോര്‍ തുറന്നിരിക്കുന്നത്.

ഇതിനോടകം തന്നെ ഡിക്കാത്തലോണ്‍, ഓല, റീപ്പിഡോ, ഡോമിനോസ്, ഫ്രഷ് മെനു, നോ ബ്രോക്കര്‍, നെറ്റ്‌മെഡ്‌സ്, വണ്‍ എംജി തുടങ്ങിയവയെല്ലാം പേടിഎം മിനിയില്‍ ലഭ്യമാണ്. ഓരോ ആപ്പും പ്രത്യേകം പ്രത്യേകം ഡൗണ്‍ലോഡ് ചെയ്യാതെ ഒറ്റ പ്ലാറ്റ്‌ഫോമില്‍ ലഭ്യമാക്കിക്കൊണ്ടാണ് 'മിനി' എത്തിയിരിക്കുന്നത്. വരും ദിവസങ്ങളില്‍ 300 ഓളം ആപ്പുകള്‍ മിനി ആപ് സ്റ്റോറില്‍ ലിസ്റ്റ് ചെയ്യപ്പെടുമെന്നാണ് കമ്പനിയുടെ അറിയിപ്പ്.

പ്ലേ സ്റ്റോറില്‍ ഒരു ആപ്ലിക്കേഷന്‍ നിലനിര്‍ത്താന്‍ 30 ശതമാനം തുക ഈടാക്കാനുള്ള ഗൂഗ്‌ളിന്റെ തീരുമാനത്തിനെതിരെ ശക്തമായ തിരിച്ചടി തന്നെയാകും പേടിഎമ്മിന്റെ നീക്കമെന്ന് ബിസിനസ് സ്റ്റാന്‍ഡോര്‍ഡും റോയിട്ടേഴ്‌സുമടക്കമുള്ള മാധ്യമങ്ങള്‍ വിശദമാക്കുന്നു.

ഗൂഗിളിന്റെ ആന്‍ഡ്രോയിഡിന് ഇന്ത്യയില്‍ 97 ശതമാനം വിപണി വിഹിതമുണ്ട്. 30 ശതമാനം നികുതി കൊടുത്താലേ ആപ്പ് സ്റ്റോറുകളില്‍ സാന്നിധ്യമുണ്ടാകൂ എന്ന ഗൂഗ് നിലപാടും ഏത് നിമിഷവും പോളിസിയുടെ പേര് പറഞ്ഞ് പുറത്താക്കപ്പെടുന്ന സ്ഥിതി ഉണ്ടാകലും ബുദ്ധിമുട്ടും സ്റ്റാര്‍ട്ടപ്പ് ആപ്പുകള്‍ക്ക് നിലനില്‍പ്പ് തന്നെ അവതാളത്തിലാകുന്ന സ്ഥിതിയിലാണ് പേടിഎമ്മിന്റെ പുതിയ നിലപാട്.

പ്ലേ സ്റ്റോറിന് പകരമായി സര്‍ക്കാരിന്റെ ആപ്‌സ്റ്റോറിനെക്കുറിച്ചും കഴിഞ്ഞ ആഴ്ച റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നിരുന്നു. പ്ലേ സ്റ്റോറിലെന്നത് പോലെ തന്നെ പ്രത്യേകം ആപ്പുകളായി തന്നെ ഡൗണ്‍ലോഡ് ചെയ്യാനുള്ള സൗകര്യമൊരുക്കാന്‍ സര്‍ക്കാര്‍ അവതരിപ്പിക്കുന്ന ആപ്പിന് കഴിഞ്ഞേക്കും. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സര്‍ക്കാരിന്റെ തന്നെ മൊബൈല്‍ സേവാ ആപ് സ്റ്റോര്‍ ഇതിനായി ഉപയോഗപ്പെടുത്താനും സാധ്യതയുണ്ടെന്നായിരുന്നു പുറത്തു വന്ന റിപ്പോര്‍ട്ട്. എന്നാല്‍ ഇക്കാര്യം സംബന്ധിച്ച് മന്ത്രിതല അറിയിപ്പുകള്‍ പുറത്തു വന്നിട്ടില്ല.

ഇതിനാല്‍ തന്നെ ഇന്ത്യന്‍ സ്റ്റാര്‍ട്ടപ്പുകളില്‍ ഇടപെടുകയും അവര്‍ക്ക് വേണ്ട സഹായം നല്‍കുകയും വേണമെന്ന നിലപാടാണ് സര്‍ക്കാരിനുള്ളത്. ഗൂഗിളും ആപ്പിളും ആപ്ലിക്കേഷനുകള്‍ ഹോസ്റ്റ് ചെയ്യുന്നതിന് 30 ശതമാനം വരെ ഫീസ് ഈടാക്കുന്നുണ്ട്. എന്നാല്‍, സര്‍ക്കാര്‍ സ്റ്റോറില്‍ ഫീസ് ഈടാക്കില്ല.

റിപ്പോര്‍ട്ട് അനുസരിച്ച്, ആന്‍ഡ്രോയിഡ് ഫോണുകള്‍ സര്‍ക്കാര്‍ ആപ് സ്റ്റോറിലെ ആപ്ലിക്കേഷനുകള്‍ മുന്‍കൂട്ടി ഇന്‍സ്റ്റാള്‍ ചെയ്യുന്നത് നിര്‍ബന്ധമാക്കാനുള്ള പദ്ധതിയും പരിഗണിക്കുന്നുണ്ടെന്നാണ് അറിയുന്നത്.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline
Dhanam YouTube Channel – youtube.com/dhanammagazine

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it