ഇന്ത്യയില്‍ ഐഫോണ്‍ നിര്‍മിക്കാന്‍ മൂന്നാമതൊരാള്‍ കൂടി, 5700 പേര്‍ക്ക് തൊഴിലവസരം

ഇന്ത്യയില്‍ ഐഫോണ്‍ നിര്‍മിക്കാനുള്ള കോണ്‍ട്രാക്ട് നേടി തായ്‌വാനീസ് കമ്പനി പെഗാട്രോണ്‍. കമ്പനിയുടെ തമിഴ്‌നാട് പ്ലാന്റിലാവും ഐഫോണുകള്‍ നിര്‍മിക്കുക. കേന്ദ്രത്തിന്റെ പിഎല്‍ഐ സ്‌കീമില്‍ ഉള്‍പ്പെട്ടിട്ടുള്ള പെഗാട്രോണ്‍, ഫോണ്‍ നിര്‍മാണത്തിനായി 250 കോടിയുടെ നിക്ഷേപമാണ് നടത്തുന്നത്.

കുറഞ്ഞത് 7,258 കോടി രൂപയുടെ ഫോണുകളാവും കമ്പനി ഇന്ത്യയില്‍ നിര്‍മിക്കുക. ഇതിനായി നടപ്പ് സാമ്പത്തിക വര്‍ഷം 57,00 നിയമനങ്ങളാണ് പെഗാട്രോണ്‍ നടത്തുക. ഏതാനും ദിവസത്തിനുള്ളില്‍ ഉല്‍പ്പാദനം ആരംഭിക്കുന്ന ഫാക്ടറിയില്‍ ആദ്യഘട്ടത്തില്‍ ഐഫോണ്‍ 12 ആണ് നിര്‍മിക്കുക. പിന്നീട് ഐഫോണ്‍ 13ലേക്കും നിര്‍മാണം വിപുലപ്പെടുത്തും.

ഇന്ത്യയില്‍ ഫോണ്‍ നിര്‍മിക്കാന്‍ ആപ്പിളുമായി കരാറിലെത്തുന്ന മൂന്നാമത്തെ കമ്പനിയാണ് പെഗാട്രോണ്‍. ഫോക്‌സ്‌കോണ്‍, വിസ്‌ട്രോണ്‍ എന്നിവയാണ് ഇന്ത്യയില്‍ ഐഫോണ്‍ നിര്‍മിക്കുന്ന മറ്റ് കമ്പനികള്‍. ഇതില്‍ ഫോക്‌സ്‌കോണിന്റെ ഫാക്ടറി തമിഴ്‌നാട്ടിലും വിസ്‌ട്രോണിന്റേത് കര്‍ണാടകയിലൂമാണ്.

കഴിഞ്ഞ സാമ്പത്തിക വര്‍ഷം ഈ രണ്ട് നിര്‍മാതാക്കളില്‍ നിന്നായി 10,000 കോടിയുടെ ഫോണുകളാണ് ആപ്പിള്‍ കയറ്റുമതി ചെയ്തത്. പുതിയൊരു നിര്‍മാണ പങ്കാളികൂടി എത്തുന്നതോടെ കുറഞ്ഞത് 25,000 കോടിയുടെ ഫോണുകളെങ്കിലും ആപ്പിളിന് ഇന്ത്യയില്‍ ഉല്‍പ്പാദിപ്പിക്കാനാവും.

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it