'സേഫ്കാര്‍ഡ്' ടോക്കനൈസേഷന്‍ അവതരിപ്പിച്ച് ഫോണ്‍പേ

രാജ്യത്തെ മുന്‍നിര ഡിജിറ്റല്‍ പേയ്‌മെന്റ് സേവന ദാതാക്കളായ ഫോണ്‍പേ ടോക്കണൈസേഷന്‍ അവതരിപ്പിച്ചു. ഫോണ്‍പേ സേഫ്കാര്‍ഡ് എന്നാണ് സേവനത്തിന് നല്‍കിയിരിക്കുന്ന പേര്. മാസ്റ്റര്‍കാര്‍ഡ്, റുപെയ്, വിസ കാര്‍ഡ് എന്നിവ ഉപയോഗിക്കുന്നവര്‍ക്ക് സേഫ്കാര്‍ഡ് സേവനം ലഭ്യമാകും.

ടോക്കനൈസേഷന്‍ അവതരിപ്പിക്കുന്നതോടെ ഫോണ്‍പേ ഉപഭോക്താക്കള്‍ക്ക് ഡെബിറ്റ് ക്രെഡിറ്റ് കാര്‍ഡ് പേയ്‌മെന്റുകള്‍ ഫോണ്‍ ഉപയോഗിച്ചുകൊണ്ട് ചെയ്യാന്‍ സാധിക്കും. ഫോണ്‍പേയുമായി ലിങ്ക് ചെയ്ത കാര്‍ഡില്‍ നിന്ന് ടച്ച്&പെ( NFC) രീതിയില്‍ ട്രാന്‍സാക്ഷന്‍ നടത്താം. ഉപഭോക്തക്കള്‍ക്ക് അവരുടെ കാര്‍ഡ് വിവരങ്ങള്‍ ഇടപാട് നടത്തുമ്പോള്‍ വെളിപ്പെടുത്തേണ്ടതില്ല. ഡെബിറ്റ് ക്രെഡിറ്റ് കാര്‍ഡിലെ 16 അക്ക കാര്‍ഡ് നമ്പറിന് ഒരു യുണീക്ക് കോഡ് ഉണ്ടാകും. ഇതാണ് ടോക്കണ്‍.

ആപ്ലിക്കേഷന്‍ പ്രോഗ്രാമിംഗ് ഇന്റര്‍ഫേസ് (എപിഐ) ഇന്റഗ്രേഷന്‍ വഴി ഫോണ്‍പേ ഉപയോഗിക്കുന്ന വ്യാപാരികള്‍ക്ക് ഈ സേവനം ലഭ്യമാക്കാവുന്നതാണ്. 2022 മുതല്‍ ഉപഭോക്താക്കളുടെ ക്രെഡിറ്റ് കാര്‍ഡ്, ഡെബിറ്റ് കാര്‍ഡ് വിവരങ്ങള്‍ സൂക്ഷിച്ചുവെക്കേണ്ടതില്ലെന്ന് സ്ഥാപനങ്ങള്‍ക്ക് റിസര്‍വ് ബാങ്ക് നിര്‍ദ്ദേശം നല്‍കിയിരുന്നു. ഇതിന് പകരമായാണ് ഡിജിറ്റല്‍ പേയ്‌മെന്റ് സേവന ദാതാക്കള്‍ ടോക്കണൈസേഷന്‍ നടപ്പാക്കുന്നത്.
നേരത്തെ ഗൂഗിള്‍പേ ടോക്കനൈസേഷന്‍ അവതരിപ്പിച്ചിരുന്നു. നേരിട്ട് കാര്‍ഡ് ഉപയോഗിച്ചുള്ള പേയ്മെന്റിനെക്കാള്‍ വേഗം കാര്യങ്ങള്‍ നടക്കും എന്നതും പിന്‍നമ്പര്‍ ഉപയോഗിക്കുമ്പോള്‍ നേരിടുന്ന സുരക്ഷാ പ്രശ്നങ്ങള്‍ ഇല്ല എന്നതും നേട്ടമാണ്.


Related Articles
Next Story
Videos
Share it