ബജറ്റിലൊതുങ്ങുന്ന സ്മാര്‍ട്ട്‌ഫോണ്‍ തിരയുകയാണോ, അറിയാം റിയല്‍മി സി35ന്റെ സവിശേഷതകള്‍

റിയല്‍മിയുടെ ബജറ്റ് സ്മാര്‍ട്ട്‌ഫോണ്‍ സി35 ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു.കഴിഞ്ഞ വര്‍ഷം ഏപ്രിലില്‍ വിൽപ്പനയ്‌ക്കെത്തിയ

റിയല്‍മി സി25ന്റെ പിന്‍ഗാമിയായി ആണ് സി35 എത്തുന്നത്. 64 ജിബി, 128 ജിബി സ്റ്റോറേജുകളുള്ള രണ്ട് വേരിയന്റുകളിലാണ് റിയല്‍മി സി35 ലഭിക്കുക. ഇരു വേരിയന്റുകള്‍ക്കും 4 ജിബിയുടെ റാമാണ് നല്‍കിയിരിക്കുന്നത്. 11,999 രൂപയാണ് 64 ജിബി മോഡലിന്റെ വില. 128 ജിബി മോഡലിന് 12,999 രൂപയാണ്. മാര്‍ച്ച് 12 മുതലാണ് ഫോണിന്റെ വില്‍പ്പന ആരംഭിക്കുന്നത്.
Realme C35 സവിശേഷതകള്‍
  • 6.6 ഇഞ്ചിന്റെ ഫുള്‍ എച്ച്ഡി പ്ലസ് ഡിസ്‌പ്ലെയാണ് സി35ന് റിയല്‍മി നല്‍കിയിരിക്കുന്നത്. ഒക്ടാകോര്‍ യൂണിസോക് t616 soc പ്രൊസസറാണ് ഫോണിന് കരുത്ത് പകരുന്നത്. 50 മെഗാപിക്‌സലിന്റെ പ്രധാന ലെന്‍സും 2 മെഗാപിക്‌സലിന്റെ മാക്രോ ഷൂട്ടറും മോണോക്രോം സെന്‍സറും അടങ്ങിയ ട്രിപിള്‍ ക്യാമറ സെറ്റപ്പ് ആണ് ഫോണിന്റെ പ്രധാന സവിശേഷത.
  • എട്ട് എംപിയുടെ സോണി ixx355 ക്യാമറയാണ് മുന്‍ഭാഗത്ത് ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്. മൈക്രോ എസ്ഡി കാര്‍ഡ് ഉപയോഗിച്ച് ഫോണ്‍ മെമ്മറി 256 ജിബിവരെ വര്‍ധിപ്പിക്കാം. സൈഡ് മൗണ്ടഡ് ആയാണ് ഫിംഗര്‍ പ്രിന്റ് സെന്‍സര്‍ നല്‍കിയിരിക്കുന്നത്. 5000 എംഎഎച്ചിന്റേതാണ് ബാറ്ററി. 189 ഗ്രാമാണ് ഫോണിന്റെ ഭാരം.




Related Articles
Next Story
Videos
Share it