Begin typing your search above and press return to search.
പുതിയ ബജറ്റ് ഫോണുകൾ അവതരിപ്പിച്ച് റിയൽമി; വിലയും സവിശേഷതകളും അറിയാം
ഫ്ലിപ്കാർട്ട് ബിഗ് ബില്യണ്‍ സെയിൽസിന് മുന്നോടിയായി രണ്ട് ബജറ്റ് സ്മാർട്ട് ഫോണുകൾ ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ച് റിയൽമി.
രണ്ട് വേരിയന്‍റുകളിലെത്തുന്ന നാർസോ 50A യുടെ 4 ജിബി റാം + 64 ജിബി സ്റ്റോറേജ് ഓപ്ഷന് 11,499 രൂപയും 4 ജിബി റാം + 128 ജിബി സ്റ്റോറേജ് ഓപ്ഷന് 12,499 രൂപയും ആണ് വില. ഓക്സിജൻ ബ്ലൂ, ഓക്സിജൻ ഗ്രീൻ കളറുകളിൽ ഫോണ്‍ ലഭ്യമാകും.
റിയൽമി നാർസോ 50iക്ക് വില എൻട്രിലെവൽ സ്മാർട്ട് ഫോണായാണ് റിയൽമി അവതരിപ്പിക്കുന്നത്. 2 ജിബി റാം + 32 ജിബി സ്റ്റോറേജ് മോഡലിന് 7,499 രൂപാണ് വില. 4GB റാം + 64GB സ്റ്റോറേജ് മോഡൽ 8,499 രൂപയ്‌ക്കും ലഭിക്കും. മിന്‍റ് ഗ്രീൻ, കാർബൺ ബ്ലാക്ക് കളർ ഓപ്ഷനുകളിൽ ആണ് നാർസോ 50i എത്തുന്നത്.
Narzo 50 A സവിശേഷതകൾ
6.5 ഇഞ്ച് എച്ച്ഡി+ (720x1600 പിക്സൽ) വാട്ടർ ഡ്രോപ്പ്-സ്റ്റൈൽ നോച്ച് ഡിസ്പ്ലേയിലാണ് നാർസോ 50A എത്തുന്നത്. മീഡിയടെക്കിന്‍റെ ഹീലിയോ G85 SoC പ്രൊസസറാണ് ഫോണിന് കരുത്ത് പകരുന്നത്. ട്രിപ്പിൾ റിയർ ക്യാമറ സെറ്റപ്പിലെത്തുന്ന ഫോണിന്‍റെ പ്രധാന ക്യാമറ 50 എംപി ആണ്. 2 എംപി വീതമുള്ള മാക്രോ ലെൻസും പോട്രെയ്റ്റ് ലെൻസും റിയൽമി ഫോണിൽ ഉൾക്കൊള്ളിച്ചിരിക്കുന്നു. 8എംപിയുടേതാണ് സെൽഫി ക്യാമറ.
18W ഫാസ്റ്റ് ചാർജിംഗ് പിന്തുണയ്ക്കുന്ന 6000 എംഎഎച്ചിന്‍റെ ബാറ്ററി 53 ദിസവം സ്റ്റാൻഡ്ബൈയും 8 മണിക്കൂർ ഗെയിമിംഗും സാധ്യമാക്കുമെന്നാണ് കമ്പനിയുടെ അവകാശവാദം. മൈക്രോ എസ്‌ഡി കാർഡ് സ്ലോട്ട് ഉപയോഗിച്ച് 256 ജിബി വരെ മെമ്മറി വർധിപ്പിക്കാം. ആൻഡ്രോയിഡ് 11 അധിഷ്‌ഠിത റിയൽമി യുഐ 2.0 ഓഎസിലാണ് ഫോണ്‍ പ്രവർത്തിക്കുന്നത്.
Realme Narzo 50i സവിശേഷതകൾ
നാർസോ 50Aയിൽ നിന്ന് നാർസോ 50iയിന്‍റെ പ്രധാന വ്യത്യാസം പ്രൊസസറിൽ തന്നെയാണ്. യൂണിസോക്കിന്‍റെ 9863 SoC പ്രൊസസറിലാണ് നാർസോ 50i എത്തുന്നത്. 6.5 ഇഞ്ചിന്‍റേതാണ് ഡിസ്‌പ്ലേ.
8 എംപിയുടെ റിയർ ക്യാമറയും 5 എംപിയുടെ സെൽഫി ക്യാമറയുമാണ് റിയൽമി, നാർസോ 50iയിൽ നൽകിയിരിക്കുന്നത്. മൈക്രോ എസ്‌ഡി കാർഡ് സ്ലോട്ട് 256 ജിബി വരെ മെമ്മറി വർധിപ്പിക്കാം. 5,000 എംഎഎച്ചിന്‍റേതാണ് ബാറ്ററി. ആൻഡ്രോയിഡ് 11 അടിസ്ഥാനമാക്കിയുള്ള റിയൽമി യുഐ ഗോ ഒഎസിലാണ് ഫോണ്‍ പ്രവർത്തിക്കുന്നത് .
റിയൽമി ബാൻഡ് 2, നിയോ സ്മാർട്ട് ടിവി
ഫോണുകളെ കൂടാതെ റിയൽമി ബാൻഡ് 2, 32 ഇഞ്ച് നിയോ സ്മാർട്ട് ടിവിയും കമ്പനി ഇന്ന് അവതരിപ്പിച്ചു. റിയൽമി ബാൻഡ് 2ന് 2,999 രൂപയാണ് വില. സെപ്റ്റംബർ 27ന് വില്പന ആരംഭിക്കും. 14,999 രൂപയ്‌ക്കെത്തുന്ന റിയൽമി നിയോ സ്മാർട്ട് ടിവിയുടെ ഓക്ടോബർ മൂന്ന് മുതൽ വാങ്ങാം.
Next Story
Videos