Begin typing your search above and press return to search.
മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ട് സാംസംഗ്, ഷവോമി ഒന്നാമന്‍!
ഇന്ത്യന്‍ സ്മാര്‍ട്ട്‌ഫോണ്‍ വിപണിയില്‍ സാംസഗിനെ പിന്തള്ളി ചൈനീസ് ബ്രന്‍ഡായ റിയല്‍മി. ഒക്ടോബര്‍ മാസത്തെ വില്‍പ്പനയിലാണ് 18 ശതമാനം വിപണി വിഹിതവുമായി റിയല്‍മി രാജ്യത്ത് രണ്ടാമത് എത്തിയത്. 16 ശതമാനം ആയിരുന്നു സാംസംഗിൻ്റെ വിപണി വിഹിതം. 20 ശതമാനം വിപണി വിഹിതവുമായി ഷവോമിയാണ് രാജ്യത്തെ ഏറ്റവും വലിയ സ്മാര്‍ട്ട് ഫോണ്‍ ബ്രാന്‍ഡ്. ഷവോമിയുടെ തന്നെ പോക്കോ ബ്രാന്‍ഡിലുള്ള ഫോണുകളുടെ വില്‍പ്പന കൂടി ഉള്‍പ്പെടുത്തിയാണിത്.
അതേ സമയം ഈ വര്‍ഷത്തെ മൂന്നാംപാദ വില്‍പ്പനയില്‍ സാംസംഗിന(17%)റിയല്‍മിയെക്കാള്‍ (15%) രണ്ടുശതമാനം മുന്‍തൂക്കമുണ്ട്. മൂന്നാം പാദത്തില്‍ 23 ശതമാനമാണ് ഷവോമിയുടെ വിപണി വിഹിതം. വില്‍പ്പനയില്‍ നാലാം സ്ഥാനത്തുള്ള ബ്രാന്‍ഡ് വിവോയാണ്. ചൈനീസ് ഭീമന്മാരായ ബിബികെ ഇലക്ട്രോണിക്‌സിന് കീഴിലുള്ള ബ്രാന്‍ഡുകളാണ് റിയല്‍മി, ഓപ്പോ, വിവോ, വണ്‍പ്ലസ്, ഐക്യൂ എന്നിവ. എല്ലാ ബ്രാന്‍ഡുകളെയും പരിഗണിച്ചാല്‍ രാജ്യത്തെ ഏറ്റവും വലിയ സ്മാര്‍ട്ട് ഫോണ്‍ നിര്‍മാതാക്കളാണ് ബിബികെ.
വില്‍പ്പന ഉയരുന്ന സാഹചര്യത്തില്‍ ഔട്ട്‌ലെറ്റുകളുടെ എണ്ണം 30000ല്‍ നിന്ന് 55,000ലേക്ക് ഉയര്‍ത്താനുള്ള തയ്യാറെടുപ്പിലാണ് റിലല്‍മി. ഈ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമായ ഫ്ലിപ്കാര്‍ട്ടിൽ ഏറ്റവും അധികം വില്‍ക്കപ്പടുന്ന ബ്രാന്‍ഡ് (52% ) റിയല്‍മി ആണ്. ആകെ ഓണ്‍ലൈന്‍ വില്‍പ്പനയിലും 27 ശതമാനം വിപണി വിഹിതത്തോടെ ഷവോമിക്ക് പിന്നില്‍ രണ്ടാമതാണ് റിയല്‍മി. 15000-20000 വില വിഭാഗത്തില്‍ 5ജി സ്മാര്‍ട്ട് ഫോണ്‍ ഇറക്കിയതും ഫ്ലാഗ്ഷിപ്പ് ജിടി സീരീസ് മികച്ച വില്‍പ്പന നേടിയതും റിയല്‍മിക്ക് നേട്ടമായി
Next Story
Videos