നാല് കണ്ണുള്ള സാംസംഗ് ഫോൺ: ഓൺലൈൻ ബുക്കിംഗ് തുടങ്ങി

സാംസംഗിന്റെ നാല് ലെൻസുകളുള്ള ക്യാമറ ഘടിപ്പിച്ച സ്മാർട്ട് ഫോൺ ഇന്ത്യയിൽ അവതരിപ്പിച്ചു.

സാംസംഗിന്റെ പുതിയ ഗാലക്‌സി എ-9 ലാണ് നാല് ലെൻസുകളുള്ള ഈ 47 മെഗാപിക്സൽ ക്യാമറ. ഫോണിന്റെ പിൻ ഭാഗത്താണിത്. ഇതുപയോഗിച്ച് അൾട്രാ വൈഡ് ആംഗിൾ ടെലിഫോട്ടോ ഷോട്ടുകൾ എടുക്കാൻ സാധിക്കും.

തുടക്ക വില 36,999 രൂപയാണ്. 6GB റാം ഉള്ള ബേസ് മോഡലിന്റെ വിലയാണിത്. കൂടിയ പതിപ്പിന് (8GB റാം) 39,999 രൂപയും.

ഇന്നുമുതൽ പ്രീ-ബുക്കിംഗ് ആരംഭിക്കും. ആമസോൺ, ഫ്ലിപ്കാർട്ട്, എയർടെലിന്റെ ഓൺലൈൻ സ്റ്റോർ, സാംസംഗ്‌ ഇ-സ്റ്റോർ എന്നീ സൈറ്റുകളിലാണ് പ്രീ-ബുക്കിംഗ് നടക്കുക. നവംബർ 28 മുതൽ എല്ലാ വിപണികളിലും ലഭ്യമാകും.

ലെൻസുകൾ: 1) 24 മെഗാപിക്സൽ പ്രൈമറി സെൻസർ, f/1.7 അപ്പർച്ചർ

2) 5 മെഗാപിക്സൽ സെൻസർ (കൂടുതൽ ഡെപ്ത് ലഭിക്കാൻ), f/2.2

3) 8 മെഗാപിക്സൽ അൾട്രാ-വൈഡ് ആംഗിൾ സെൻസർ (120 ഡിഗ്രി വ്യൂ)

4) 10 മെഗാപിക്സൽ ടെലിഫോട്ടോ ലെൻസ്, f/2.4

മറ്റ് സവിശേഷതകൾ

  • 6.3 ഇഞ്ച് വലിപ്പമുള്ള സൂപ്പർ AMOLED ഇൻഫിനിറ്റി ഡിസ്പ്ലേ+ ഫുൾ എച്ച്ഡി റെസൊല്യൂഷൻ
  • ബാറ്ററി: 3,800mAh
  • 2.2GHz ഒക്റ്റാ-കോർ സ്നാപ്ഡ്രാഗൺ 660 പ്രോസസ്സർ
  • റാം ഓപ്‌ഷൻസ്: 6GB and 8GB. ഇതിനൊപ്പം 128GB ഇന്റെർണൽ സ്റ്റോറേജ് 512GB
  • മൈക്രോ എസ്ഡി കാർഡിനുള്ള സൗകര്യം എന്നിവയും ഉണ്ട്.
  • 24 മെഗാപിക്സൽ സെൽഫി ക്യാമറ f/2.0 അപ്പർച്ചർ
  • ആൻഡ്രോയിഡ് ഓറിയോ ഓപ്പറേറ്റിംഗ് സിസ്റ്റം
  • കണക്റ്റിവിറ്റി: വൈഫൈ, ബ്ലൂടൂത്ത് 5.0, സാംസംഗ് പേ
  • ഫിംഗർ പ്രിന്റ് സ്കാനർ, ഫേസ് അൺലോക്ക്
  • കറുപ്പ്, നീല, പിങ്ക് നിറങ്ങളിൽ ലഭ്യമാണ്

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it