താങ്ങാവുന്ന വിലയില്‍ സാംസംഗ് ഗാലക്സി M01, ഗാലക്സി M11 സ്മാര്‍ട്ട്‌ഫോണുകളെത്തി; പ്രത്യേകതകളും വിലയും

സാംസംഗ് ഗാഡ്ജറ്റ് ആരാധകരുടെ കാത്തിരിപ്പിനൊടുവില്‍ ഗാലക്സി M01, ഗാലക്സി M11 സ്മാര്‍ട്ട് ഫോണുകള്‍ ഇന്ത്യയില്‍ അവതരിപ്പിച്ചു. താങ്ങാവുന്ന വില വിഭാഗത്തിലുള്ള എന്‍ട്രി ലെവല്‍ സ്മാര്‍ട്ട്ഫോണുകളാണ് ഇവ. പിന്നില്‍ ഡ്യൂവല്‍ ക്യാമറ മൊഡ്യൂളുമായി പുറത്തിറങ്ങുന്ന ഫോണുകള്‍ ആന്‍ഡ്രോയ്ഡ് 10 ഒഎസ് ബേസ്ഡ് വണ്‍ യു ഐ 2.0 ഔട്ട്-ഓഫ്-ബോക്‌സിലാണ് പ്രവര്‍ത്തിക്കുന്നത്. ഗാലക്സി M 11 ഇന്ത്യയ്ക്ക് പുറമെ മറ്റു വിപണികളില്‍ പുറത്തിറക്കിയിട്ടുണ്ടെങ്കിലും ഗാലക്സി M 01 ആദ്യമായി ഇന്ത്യയിലാണ് പുറത്തിറക്കുന്നത്.

സവിശേഷതകള്‍

സാംസംഗ് ഗാലക്സി M 01:

1560 x 720 പിക്സല്‍ റെസല്യൂഷനും 19.5: 9 ആസ്പാക്ട് റേഷ്യോയുമുള്ള 5.71 ഇഞ്ച് എച്ച്ഡി + ഇന്‍ഫിനിറ്റി-വി ഡിസ്പ്ലേയാണ് സാംസംഗ് ഗാലക്സി എം 01 സ്മാര്‍ട്ട്‌ഫോണിലുള്ളത്. 3 ജിബി റാമും 32 ജി ബി സ്റ്റോറേജ് സ്‌പൈസുമുള്ള ഡിവൈസില്‍ 512 ജിബി വരെ സ്റ്റോറേജ് വികസിപ്പിക്കാനായി മൈക്രോ എസ്ഡി കാര്‍ഡ് സ്ലോട്ടും നല്‍കിയിട്ടുണ്ട്. ഒക്ടാ കോര്‍ സ്‌നാപ് ഡ്രാഗണ്‍ 435 SoC യുടെ കരുത്തിലാണ് ഈ ഡിവൈസ് പ്രവര്‍ത്തിക്കുന്നത്. 13 എം പി, 2 എം പി സെന്‍സറുകളുള്ള ഡ്യൂവല്‍ ക്യാമറ സെറ്റപ്പും 5 എം പി സെല്‍ഫി ക്യാമറയും ഡിവൈസില്‍ ഉണ്ട്. ഇതില്‍ 4 ജി വോള്‍ട്ട്, വൈ-ഫൈ, ബ്ലൂടൂത്ത്, മൈക്രോ യുഎസ്ബി പോര്‍ട്ട്, ജിപിഎസ്, എഫ്എം റേഡിയോ, 3.5 എംഎം ഹെഡ്ഫോണ്‍ ജാക്ക് എന്നിവ ഉള്‍പ്പെടുന്നു. ഇത് ഒരു എന്‍ട്രി ലെവല്‍ ഫോണായതിനാല്‍ സ്മാര്‍ട്ട്ഫോണിന് ഫിംഗര്‍പ്രിന്റ് സെന്‍സര്‍ നല്‍കിയിട്ടില്ല. 4000mAh ബാറ്ററി സാന്‍സ് ഫാസ്റ്റ് ചാര്‍ജിംഗ് സപ്പോര്‍ട്ടോടുകൂടിയാണ് എത്തുന്നത്.

ഗാലക്സി M 11:

1560 x 720 പിക്സല്‍ റെസല്യൂഷനുള്ള 6.4 ഇഞ്ച് എച്ച്ഡി + ഇന്‍ഫിനിറ്റി- ഒ ഡിസ്പ്ലേയാണ് സാംസങ് ഗാലക്സി എം 11 സ്മാര്‍ട്ട്‌ഫോണില്‍ നല്‍കിയിട്ടുള്ളത്. 4 ജിബി റാമും 64 ജിബി വരെ സ്റ്റോറേജ് സ്‌പൈസുമുള്ള ഡിവൈസ് ഒക്ടാ കോര്‍ പ്രോസസറിന്റെ കരുത്തു പകരുന്നു. 13 എംപി പ്രൈമറി സെന്‍സര്‍, 5 എംപി സെക്കന്‍ഡറി അള്‍ട്രാ-വൈഡ് ആംഗിള്‍ ലെന്‍സ്, 2 എംപി ഡെപ്ത് സെന്‍സര്‍ എന്നിവയുള്ള ട്രിപ്പിള്‍ ക്യാമറ സെറ്റപ്പുണ്ട്.

വിലയറിയാം

3 ജിബി റാമും 32 ജിബി സ്റ്റോറേജ് സ്പെയ്സും സാംസംഗ് ഗാലക്സി എം 01 ഒരേയൊരു വേരിയന്റ് 8,999 രൂപയ്ക്ക് ലഭിക്കും. ചുവപ്പ്, നീല, കറുപ്പ് നിറങ്ങളില്‍ ഈ സ്മാര്‍ട്ട്‌ഫോണ്‍ ലഭ്യമാണ്. 3 ജിബി റാം, 32 ജിബി സ്റ്റോറേജ് സ്‌പേസ്, 4 ജിബി റാം, 64 ജിബി സ്റ്റോറേജ് സ്‌പേസ് എന്നിങ്ങനെ രണ്ട് വേരിയന്റുകളിലാണ് ഗാലക്സി എം11 പുറത്തിറക്കിയിരിക്കുന്നത്. എം 11 ന്റെ 3 ജിബി റാം വേരിയന്റിന് 10,999 രൂപയും 4 ജിബി റാം വേരിയന്റിന് 12,999 രൂപയുമാണ് വില. മെറ്റാലിക് ബ്ലൂ, വയലറ്റ്, ബ്ലാക്ക് കളര്‍ ഓപ്ഷനുകളില്‍ ഈ ഡിവൈസ് ലഭ്യമാകും. ഈ രണ്ട് സാംസംഗ് സ്മാര്‍ട്ട്ഫോണുകളും ഇന്ന് ഉച്ചകഴിഞ്ഞ് 3 മുതല്‍ ഫ്‌ളിപ്കാര്‍ട്ട്, ആമസോണ്‍, സാംസംഗ് ഇന്ത്യ ഇസ്റ്റോര്‍, മറ്റ് പ്രധാന ഓണ്‍ലൈന്‍ പോര്‍ട്ടലുകള്‍ വഴി വില്‍പ്പനയ്ക്ക് എത്തിയിട്ടുണ്ട്. സ്റ്റോറുകളില്‍ ലഭ്യമാകുന്ന വില വ്യത്യാസപ്പെട്ടേക്കാം.

Specification Sheet

FeatureSamsung M11
Screen Size
6.4” HD+
Display
Infinity-O Display (19.5:9)
Rear Camera13MP+
5MP(UW)+
2MP
Front Camera
8MP
Processor
Snapdragon 450
Battery5000 mAh (15W)
Memory
3GB+32GB, 4GB+64GB
Expandable MemoryMicroSD upto 512GB
Intelligent Feature
Alive Keyboard – Hindi,
Marathi & Telugu
Additional FeaturesDolby Atmos, Samsung Health

FeatureSamsung M01
Battery4000 mAh
ProcessorSnapdragon439
RAM Memory3GB+32GB
Expandable MemoryMicroSD up to 512GB
Rear Camera13MP+2MP
Front Camera
5MP, Best beauty
Display Size5.7” HD+, Infinity-V display
Additional FeaturesDolby Atmos, Samsung Health

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it