സാംസങിന്റെ 'സൂപ്പര്‍ പവര്‍ഫുള്‍' ഗാലക്‌സി നോട്ട് 9: പ്രീ-ബുക്കിംഗ് തുടങ്ങി, വിലയറിയാം

കഴിഞ്ഞ ദിവസം ന്യൂയോര്‍ക്കില്‍ സാംസങ് തങ്ങളുടെ ഏറ്റവും പുതിയ സ്മാര്‍ട്ട് ഫോണായ ഗാലക്സി നോട്ട് 9 അവതരിപ്പിച്ചു.സൂപ്പര്‍ പവര്‍ ഫുള്‍ നോട്ട് എന്നാണതിനെ കമ്പനി വിശേഷിപ്പിച്ചത്. ഇന്ത്യയിലെ സ്റ്റോറുകളില്‍ എത്തിയിട്ടില്ലെങ്കിലും പ്രീ -ബുക്കിംഗ് ആരംഭിച്ചിട്ടുണ്ട്. ഫോണിന്റെ സവിശേഷതകള്‍, ഇന്ത്യയിലെ വില എന്നീ വിവരങ്ങള്‍ കമ്പനി പുറത്തു വിട്ടിട്ടുണ്ട്.

ഇന്ത്യന്‍ വിപണിയിലെ വില

രണ്ട് പതിപ്പുകളാണ് സാംസങ് ഗാലക്സി നോട്ട് 9 നുള്ളത്. ഒന്ന് 128 ജിബി സ്റ്റോറേജും 6 ജിബി റാമും ഉള്ളതാണ്. ഇതിന് വില 67,900 രൂപയാണ്. മറ്റൊന്ന് 512 ജിബി സ്റ്റോറേജും 8 ജിബി റാമോടു കൂടിയുള്ളതാണ്. 84,900 രൂപയാണ് ഇതിന്റെ വില.

താമസിയാതെ തന്നെ സാംസങ് ഗാലക്സി നോട്ട് 9 ഇന്ത്യന്‍ വിപണിയിലെത്തും. മുന്‍ കൂട്ടി ബുക്ക് ചെയ്യണമെന്നുള്ളവർക്ക് സാംസങിന്റെ ഓണ്‍ലൈന്‍ സ്റ്റോറില്‍ പോയി ബുക്ക് ചെയ്യാവുന്നതാണ്. ശ്രദ്ധിക്കേണ്ട ഒരു കാര്യം പ്രീ ഓര്‍ഡര്‍ ചെയ്യുമ്പോള്‍ മുഴുവന്‍ തുകയും നല്‍കണം എന്നതാണ്. ഓഗസ്റ്റ് 22 നാണ് ഫോണ്‍ വില്‍പന ആരംഭിക്കുക.

ഓഫറുകള്‍

മുന്‍കൂട്ടി ബുക്ക് ചെയ്യുന്നവര്‍ക്ക് കമ്പനി വിവിധ ഓഫറുകള്‍ മുന്നോട്ട് വച്ചിട്ടുണ്ട്. അതിലൊന്ന് 22,990 രൂപയുടെ ഗിയര്‍ സ്പോര്‍ട്ട് സ്മാര്‍ട് വാച്ച് 4999 രൂപയ്ക്ക് വാങ്ങാന്‍ സാധിക്കുമെന്നതാണ്. മാത്രമല്ല, പഴയ സ്മാര്‍ട്ട് ഫോണുകള്‍ക്ക് പകരം പുതിയ സാംസങ് ഗാലക്സി നോട്ട് 9 വാങ്ങുന്നവര്‍ക്ക് 6000 രൂപ ലാഭിക്കാനാവും.

പേടിഎം മാളുമായി സഹകരിച്ച് 6000 രൂപയുടെ വിലക്കിഴിവ് ഫോണിന് നല്‍കുന്നുണ്ട്. എച്ച്ഡിഎഫ്സി ബാങ്ക് ഡെബിറ്റ് കാര്‍ഡോ ക്രെഡിറ്റ് കാര്‍ഡോ ഉപയോഗിച്ച് ഫോണ്‍ വാങ്ങുന്നവര്‍ക്കും 6000 രൂപ കാഷ്ബാക്ക് ലഭിക്കും.

മറ്റ് സവിശേഷതകള്‍

  • സെല്‍ഫി എടുക്കുന്നതിനായി എട്ട് മെഗാപിക്സല്‍ സെന്‍സര്‍
  • 12 മെഗാപിക്സല്‍ സെന്‍സറുകള്‍ അടങ്ങുന്ന ഡ്യുവല്‍ ക്യാമറ
  • ആന്‍ഡ്രോയിഡ് 8.1 ഓറിയോ പ്രൊസസര്‍: എക്സിനോസ് 9810 അല്ലെങ്കില്‍
  • സ്നാപ്ഡ്രാഗണ്‍ 845
  • 1440X2960 പിക്സലിന്റെ 6.4 ഇഞ്ച് സൂപ്പര്‍ അമോലെഡ് കപാസിറ്റി ടച്ച് സ്‌ക്രീന്‍
  • കോര്‍ണിങ് ഗൊറില്ലാ ഗ്ലാസ്
  • ഫിംഗര്‍പ്രിന്റ് സെന്‍സര്‍, ഫെയ്സ് അണ്‍ലോക്ക്

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it