കാർബൺ ന്യൂട്രലാകാൻ 5 ശതകോടി ഡോളർ പദ്ധതിയുമായി സാംസംഗ്, കാരണങ്ങൾ അറിയാം

2050-ാടെ അന്തരീക്ഷത്തിലേക്ക് വിടുന്ന കാര്ബൺറ്റെ അളവ് പൂജ്യമാക്കാനായി (Carbon Neutral) പ്രമുഖ ദക്ഷിണ കൊറിയൻ ഇലക്ട്രോണിക്സ് കമ്പനിയായ സാംസംഗ് ചെലവാക്കാൻ ഉദ്ദേശിക്കുന്നത് 5 ശതകോടി ഡോളർ.

പുതിയ ഗവേഷണത്തിനും, സാങ്കേതിക വിദ്യകളും വികസിപ്പിക്കാനാണ് ഈ തുക വിനിയോഗിക്കുന്നത്. ചിപ്പ് നിർമാണത്തിൽ അന്തരീക്ഷത്തിലേക്ക് പുറന്തള്ളുന്ന ഹരിതഗ്രഹ വാതകങ്ങൾ (greenhouse gases) പുറംതള്ളുന്നത് തടഞ്ഞ് കാർബൺ ഡൈ ഓക്‌സൈഡ് പിടിച്ചെടുക്കാനും ഉള്ള സാങ്കേതികതകളാണ് വികസിപ്പിക്കുന്നത്.
എന്ത് കൊണ്ട് കാർബൺ ന്യൂട്രലാകുന്നു?
1. നിലവിൽ പുറന്തള്ളുന്ന 90 % ഹരിതഗൃഹ വാതങ്ങളും ചിപ്പ് നിർമാണ വേളയിൽ ഉണ്ടാകുന്നതാണ്. 2021 ൽ അന്തരീക്ഷത്തിലേക്ക് മൊത്തം വിട്ടത് 17.4 ദശലക്ഷം ടൺ ഹരിതഗൃഹ വാതങ്ങൾ. അതിൽ 10 % മാത്രമാണ് മൊബൈൽ ഫോൺ, മറ്റ് ഉപകരണങ്ങളുടെ നിർമാണത്തിൽ നിന്ന് പുറന്തള്ളപ്പെട്ടത് .
2. സാംസംഗ് 2021 ൽ മൊത്തം ഉപയോഗിച്ചത് 164 ദശലക്ഷം ടൺ വെള്ളം, അതിൽ 88 % ചിപ്പ് നിർമാണത്തിനായിരുന്നു. നിർമാണത്തിന് ഉപയോഗിക്കുന്ന അത്രയും വെള്ളം സമൂഹത്തിന് തിരിച്ചു നൽകാനാണ് വൻകിട ഇലക്ട്രോണിക്സ് കമ്പനികൾ ശ്രമിക്കുന്നത്.
3. ലിഥിയം, കൊബാൾട്ട്, പ്ലാസ്റ്റിക്ക് എന്നിവയുടെ പുനരുപയോഗം വർധിപ്പിക്കാനായി റീസൈകളിംഗ് പദ്ധതികൾ നടപ്പാക്കും. നിലവിൽ 50 രാജ്യങ്ങളിൽ നിന്ന് ഇ-വേസ്റ്റ് ശേഖരിക്കുന്നുണ്ട്, അത് 2030-ാടെ 180 രാജ്യങ്ങളായി വർധിപ്പിക്കും.
4. ഇൻടെൽ, ആപ്പിൾ തുടങ്ങിയ പ്രമുഖ കമ്പനികളോടൊപ്പം 100 % പുനരുപയോഗിക്കാവുന്ന ഊർജം (renewable energy) ഉൽപ്പാദനത്തിന് ഉപയോഗിക്കാൻ സാംസങും തയ്യാറിയിട്ടുണ്ട്.
ആപ്പിൾ, ഐ ബി എം, ഇൻടെൽ, തായ്‌വാൻ സെമികണ്ടക്റ്റർ തുടങ്ങിയ കമ്പനികൾ കാർബൺ ന്യൂട്രാലിറ്റി യിലും പരിസ്ഥിതി സംരക്ഷണത്തിലും വളരെ ദൂരം മുന്നോട്ട് പോയതും സാംസങ് കമ്പനിയെ ഈ വഴി സഞ്ചരിക്കാൻ പ്രേരകമാക്കിയത്. അടുത്തിടെ മുംബൈ നഗരത്തിൽ നിന്ന് 60 കിലോമീറ്റർ അകലെയുള്ള 21,000 ഹെക്ടർ കണ്ടൽകാടുകൾ സംരക്ഷിക്കാനായി ആപ്പിൾ റിസർച്ച് ഫൗണ്ടേഷൻ ധന സഹായം നൽകിയിരുന്നു.
ദീർഘ കാല അടിസ്ഥാനത്തിൽ നിക്ഷേപകരും, ഉപഭോക്താക്കളും കാർബൺ ന്യൂട്രൽ സാങ്കേതിക വിദ്യ ഉപയോഗപ്പെടുത്തുന്ന കമ്പനികളെ മാത്രമേ പിന്തുണക്കു എന്ന് സാംസങ് വിശ്വസിക്കുന്നു.


ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel


Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it