15000 രൂപയില്‍ താഴെ വിലയുള്ള മികച്ച സ്മാര്‍ട്ട്‌ഫോണുകള്‍

കൊറോണ വൈറസ് മൂലമുള്ള ലോക്ഡൗണില്‍ എല്ലാ മേഖലയിലെയും സാമ്പത്തിക മാന്ദ്യം ഒന്നുകൂടി രൂക്ഷമായിരിക്കുകയാണ്. ഈ അവസരത്തില്‍ അവശ്യ സാധനങ്ങള്‍ മാത്രം വാങ്ങുന്നതിലേക്ക് നമ്മുടെ ജീവിതശൈലി ചുരുങ്ങിയെങ്കിലും മൊബൈല്‍ ഫോണ്‍ പോലുള്ള ചില ഒഴിച്ചുകൂടാനാകാത്ത സാധനങ്ങള്‍ പ്രവര്‍ത്തന രഹിതമായാല്‍ വാങ്ങാതെ തരമില്ല. ചുരുങ്ങിയ ബജറ്റിനുള്ളില്‍ നല്ല പ്രകടനം കാഴ്ച വെയ്ക്കുന്ന മൊബൈല്‍ ഫോണുകള്‍ വാങ്ങുക എന്നതാണ് ഈ സമയത്ത് ചെയ്യാന്‍ കഴിയുന്നത്. ഇതാ 15,000 രൂപയില്‍ താഴെ മാത്രം വിലയുള്ള മൂന്ന് മികച്ച സ്മാര്‍ട്ട്‌ഫോണുകളെ പരിചയപ്പെടുത്താം. വിലയും നിങ്ങള്‍ക്ക് ആവശ്യമായ സവിശേഷതകളും നോക്കി സെലക്റ്റ് ചെയ്യുമല്ലോ.

പോകോ എക്‌സ് 2 (POCO X2)

  • 6.67 ഇഞ്ചിന്റെ ഡിസ്പ്ലേയിലാണ് ഈ സ്മാര്‍ട്ട് ഫോണ്‍ എത്തിയിരിക്കുന്നത്.
  • 1080 x 2400 പിക്‌സല്‍ റെസലൂഷനും ഈ സ്മാര്‍ട്ട് ഫോണുകള്‍ക്ക് ലഭിക്കുന്നതാണ്.
  • പഞ്ച് ഹോള്‍ ഡിസ്പ്ലേയാണ് ഇതിന്റെ മറ്റൊരു പ്രധാന സവിശേഷത.
  • സംരക്ഷണത്തിന് Corning Gorilla Glass v5 ഈ ഫോണുകള്‍ക്ക് നല്‍കിയിരിക്കുന്നു.
  • പ്രൊസസ്സറുകളുടെ സവിശേഷതകള്‍ നോക്കുകയാണെങ്കില്‍ Snapdragon 730G ലാണ് ഈ സ്മാര്‍ട്ട് ഫോണുകളുടെ പ്രവര്‍ത്തനം നടക്കുന്നത്.
  • അതുപോലെ തന്നെ ഈ സ്മാര്‍ട്ട് ഫോണുകളുടെ മറ്റൊരു പ്രധാന സവിശേഷത ഇതിന്റെ ഓപ്പറേറ്റിംഗ് സിസ്റ്റം ആണ്. Android v10 ലാണ് ഇതിന്റെ ഓപ്പറേറ്റിംഗ് സിസ്റ്റം പ്രവര്‍ത്തിക്കുന്നത് .
  • 8 ജിബിയുടെ റാം വേരിയന്റുകള്‍ വരെയാണ് ഇപ്പോള്‍ ഇന്ത്യന്‍ വിപണിയില്‍ എത്തിയിരിക്കുന്നത്.
  • 512 ജിബി വരെ ഇതിന്റെ മെമ്മറി കാര്‍ഡ് ഉപയോഗിച്ച് വര്‍ദ്ധിപ്പിക്കുവാനും സാധിക്കുന്നതാണ്.
  • 64+8+2+2 മെഗാപിക്‌സലിന്റെ ക്വാഡ് പിന്‍ ക്യാമറകളും കൂടാതെ 20 + 2 മെഗാപിക്‌സലിന്റെ ഡ്യൂവല്‍ പിന്‍ ക്യാമറകളും ആണ് മറ്റു സവിശേഷതകള്‍.
  • 4500 mAhന്റെ ഫാസ്റ്റ് ചാര്‍ജിങ് സപ്പോര്‍ട്ട് ബാറ്ററി ലൈഫും ഈ സ്മാര്‍ട്ട് ഫോണുകള്‍ക്ക് ലഭിക്കുന്നുണ്ട്.
  • മൂന്നു വേരിയന്റുകള്‍ ആണ് ഇപ്പോള്‍ പുറത്തിറങ്ങിയിരിക്കുന്നത് .6 ജിബിയുടെ റാം + 64 ജിബിയുടെ സ്റ്റോറേജ് & 6 ജിബിയുടെ റാം + 128 ജിബിയുടെ സ്റ്റോറേജ് & 8 ജിബിയുടെ റാം + 256 ജിബിയുടെ സ്റ്റോറേജുകളില്‍ ലഭിക്കുന്നതാണ്.
  • വില 14899 രൂപയും ഓഫറില്‍ അതിന് താഴേക്കും ലഭ്യമാണ്.

SPECIFICATION

Screen Size : 6.67' (1080x2400)
Camera : 64 + 2 + 8 + 2 | 20 + 2 MP
RAM : 6 GB
Battery : 4500 mAh
Operating system : Android
Soc : Qualcomm Snapdragon 730G
Processor : Octa-core

വിവോ യു 20 ( VIVO U20 )

  • ഈ ഫോണ്‍ പുറത്തിറക്കിയത് നവംബര്‍ 2019 ന് ആണ്.
  • ഇതൊരു ഡ്യുവല്‍ സിംസ്മാര്‍ട് ഫോണ്‍ ആണ്.
  • ഫോണ്‍ നിര്‍മിച്ചിരിക്കുന്നത് Qualcomm SDM675 Snapdragon 675 പ്രോസ്സസ്സറിലാണ്.
  • ഈ സ്മാര്‍ട്ട് ഫോണ്‍ പുറത്തിറങ്ങുന്നത് 4 ജിബി റാംമ്മോട് കൂടിയാണ്.് 64 ജിബി ഇന്റെര്‍ണല്‍ സ്റ്റൊറെജ് ഉണ്ട്.
  • ഫോണ്‍ നിര്‍മിച്ചിരിക്കുന്നത് 5000 എം എ എച് ബാറ്ററി ഉപയോഗിച്ചാണ്.
  • കണക്റ്റിവിറ്റി ഓപ്ഷന്‍ ഇതിന്റെ vivo u20 ഉള്‍പ്പെടുന്നു : ,GPS,HotSpot,Bluetooth,
  • ഇതിന്റെ പ്രധാന ക്യാമറ 16 + 8 + 2 എം.പി. ഷൂട്ടര്‍.
  • ഈ സ്മാര്‍ട്ട് ഫോണിനു മികച്ച ഒരു മുന്‍ ക്യാമറ കൂടി ഉണ്ട് നല്ല സെല്‍ഫികള്‍ എടുക്കാന്‍ കഴിവുള്ള 16 പിക്‌സല്‍ ക്യാമറ.
  • വില 11,990 രൂപയും ഓഫറില്‍ അതിന് താഴേക്കും ലഭ്യമാണ്.

SPECIFICATION

Screen Size : 6.53' (1080 x 2340)
Camera : 16 + 8 + 2 | 16 MP
RAM : 4 GB
Battery : 5000 mAh
Operating system : Android
Soc : Qualcomm SDM675 Snapdragon 675
Processor : Octa-core

റിയല്‍ മി 5 പ്രൊ (Realme 5 Pro)

ഈ ഫോണ്‍ 6.3 ഇഞ്ച് ഐപിഎസ് റസല്യൂഷനിലുള്ള 1080 X 2340 പിക്‌സെലും അതിന്റെ സാന്ദ്രത, 409 ഇഞ്ച് പിക്‌സല്‍ എന്നിവയോട് കൂടെ 2.3 GHz Octa കോര്‍ പ്രോസ്സസ്സറിലുമാണ് നിര്‍മിച്ചിരിക്കുന്നത്. അത് കൊണ്ട് ഈ ഫോണ്‍ വരുന്നത് വരുന്നത് 4 GB റാമിലാണ്. ആന്‍ഡ്രോയ്ഡ് 9 ഓ എസ് ആണ് ഈ ഫോണിനുള്ളത്. ഫോണിന്റെ മറ്റു സവിഷേഷതകളും വിവരങ്ങളും താഴെകൊടുത്തിരിക്കുന്നു:

  • പുറത്തിറക്കിയത് August 2019 നാണ്.
  • ഇതൊരു ഡ്യുവല്‍ സിം സ്മാര്‍ട്ടഫോണാണ്.
  • ഇതിന്റെ സ്‌ക്രീന്‍ സംരക്ഷിചിരിക്കുന്നത് Corning Gorilla Glass പോറല്‍ പ്രേതിരോധികാനുള്ള ഡിസ്‌പ്ലേ ഉപയോഗിച്ചാണ്.
  • ഫോണ്‍ നിര്‍മിച്ചിരിക്കുന്നത് Qualcomm SDM712 Snapdragon 712 (10 nm) പ്രോസ്സസ്സര്‍.
  • ഈ സ്മാര്‍ട്ട് ഫോണ്‍ പുറത്തിറങ്ങുന്നത് 4 GB റാമിലും 64GB ഇന്റെര്‍ണല്‍ സ്റ്റൊറെജോടും കൂടിയാണ്.
  • ഇതിന്റെ ഇന്റെര്‍ണല്‍ സ്‌റ്റോറേജ് മെമ്മറി 256 GB മൈക്രോ എസ് ഡി കാര്‍ഡ് മുഖേന കൂട്ടാന്‍ സാധിക്കും.
  • ഫോണ്‍ നിര്‍മിച്ചിരിക്കുന്നത് 4035 എം എംഎച് ബാറ്ററി ഉപയോഗിച്ചാണ്.
  • കണക്റ്റിവിറ്റി ഓപ്ഷന്‍ : ,GPS,Wifi,HotSpot,Bluetooth,
  • ഇതിന്റെ പ്രധാന ക്യാമറ 48 + 8 + 2 + 2 എം.പി. ഷൂട്ടര്‍.
  • Realme 5 Pro s ക്യാമറ: Auto Focus,Face Detection,HDR,Panorama Mode,Touch Focus,Digital Zoom,Video Recording
  • ഈ സ്മാര്‍ട്ട് ഫോണിനു മികച്ച ഒരു മുന്‍ ക്യാമറ കൂടി ഉണ്ട് നല്ല സെല്‍ഫികള്‍ എടുക്കാന്‍ കഴിവുള്ള 16 എംപി ഫ്രണ്ട് ക്യാമറ.
  • വില 13990. ഓഫറില്‍ അതിനു താഴെയും

SPECIFICATION

Screen Size : 6.3" (1080 X 2340)
Camera : 48 + 8 + 2 + 2 | 16 MP
RAM : 4 GB
Battery : 4035 mAh
Operating system : Android
Soc : Qualcomm SDM712 Snapdragon 712 (10 nm)
Processor : Octa

(Due to lock down and availability price may differ )

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it