വില കുത്തനെ ഉയര്‍ന്നു; സ്മാര്‍ട്ട്ഫോണുകളുടെ വിപണി 10% ഇടിഞ്ഞു

അനുദിനം മോശമായികൊണ്ടിരിക്കുകയാണ് ലോകത്തിലെ സാമ്പത്തിക സ്ഥിതി. പ്രമുഖ അമേരിക്കന്‍ ടെക് കമ്പനികള്‍ ആയിരക്കണക്കിന് ജീവനക്കാരെ പിരിച്ചുവിടാന്‍ തുടങ്ങി. മറ്റ് രാജ്യങ്ങളും ടെകുമായി ബന്ധപ്പെട്ട നിരവധി പ്രശ്നങ്ങള്‍ നേരിടുന്നുണ്ട്. അതിലൊന്നാണ് സ്മാര്‍ട്ട്ഫോണ്‍ വിപണിയിലെ ഇടിവ്.

2022 സാമ്പത്തിക വര്‍ഷത്തിന്റെ മൂന്നാം പാദത്തില്‍ 43 ദശലക്ഷം യൂണിറ്റുകള്‍ മാത്രം കയറ്റുമതി ചെയ്തതിലൂടെ ഇന്ത്യയുടെ സ്മാര്‍ട്ട്‌ഫോണ്‍ വിപണി വാര്‍ഷികാടിസ്ഥാനത്തില്‍ 10 ശതമാനം ഇടിവ് രേഖപ്പെടുത്തി.
2019 ന് ശേഷമുള്ള ഏറ്റവും കുറഞ്ഞ മൂന്നാം പാദ കയറ്റുമതിയാണിത്. ഇന്റര്‍നാഷണല്‍ ഡാറ്റ കോര്‍പ്പറേഷന്റെ (ഐഡിസി) വേള്‍ഡ് വൈഡ് ക്വാര്‍ട്ടര്‍ലി മൊബൈല്‍ ഫോണ്‍ ട്രാക്കര്‍ റിപ്പോര്‍ട്ട് അനുസരിച്ച് സ്മാര്‍ട്ട്ഫോണുകളുടെ വില കുത്തനെ ഉയര്‍ന്നതും ആവശ്യകത കുറഞ്ഞതുമാണ് ഈ വിപണിയിടിവിന് കാരണം. ഏറ്റവും മോശമായ കാര്യം ഈ സ്ഥിതി അടുത്ത പാദത്തിലും തുടരുമെന്നാണ് റിപ്പോര്‍ട്ട പറയുന്നത്.
വര്‍ധിച്ചുവരുന്ന ചെലവുകളും 5ജി വളര്‍ച്ചയും മൂലം ശരാശരി വില്‍പ്പന വില കഴിഞ്ഞ എട്ട് പാദങ്ങളില്‍ തുടര്‍ച്ചയായി വളര്‍ന്നതായും റിപ്പോര്‍ട്ടില്‍ പറയുന്നു. വാര്‍ഷിക വളര്‍ച്ചാ നിരക്ക് മാറ്റമില്ലാതെ തുടര്‍ന്നിട്ടും 25 ദശലക്ഷം ഉല്‍പ്പന്നങ്ങള്‍ ഷിപ്പിംഗും നടത്തിയിട്ടും ഓണ്‍ലൈന്‍ വഴിയുള്ള വില്‍പ്പന 58 ശതമാനം വിപണി വിഹിതം നിലനില്‍ത്തിയതായി റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടി. അതേസമയം ഓഫ്‌ലൈന്‍ ഷിപ്പ്‌മെന്റുകള്‍ വാര്‍ഷികാടിസ്ഥാനത്തില്‍ 20 ശതമാനം കുറഞ്ഞു.
മീഡിയടെക് അധിഷ്ഠിത സ്മാര്‍ട്ട്‌ഫോണ്‍ വില്‍പ്പന മൊത്തം വിപണിയുടെ 47 ശതമാനമായി വര്‍ധിച്ചു. അതേസമയം ക്വാല്‍കോമിന്റെ വില്‍പ്പന 25 ശതമാനമായി കുറഞ്ഞു. 21.2 ശതമാനം വിപണി വിഹിതവുമായി ഷവോമി ഇന്ത്യന്‍ സ്മാര്‍ട്ട്‌ഫോണ്‍ വിപണിയില്‍ മുന്നേറ്റം തുടര്‍ന്നു. രണ്ടാം സ്ഥാനം സാംസങ്ങ് നിലനിര്‍ത്തി. വിവോ മൂന്നാം സ്ഥാനത്തും. 18 ശതമാനം വിപണി വിഹിതത്തോടെ റിയല്‍മി നാലാം സ്ഥാനവും 12.5 ശതമാനം വിപണി വിഹിതത്തോടെ ഒപ്പോ അഞ്ചാം സ്ഥാനവും നിലനിര്‍ത്തി.
2022 ല്‍ ഇന്ത്യന്‍ സ്മാര്‍ട്ട്‌ഫോണ്‍ കയറ്റുമതി 150 ദശലക്ഷം യൂണിറ്റാകുമെന്ന് ഐഡിസി പ്രതീക്ഷിക്കുന്നു. അടുത്ത വര്‍ഷവും ഇന്ത്യന്‍ സ്മാര്‍ട്ട്‌ഫോണ്‍ വിപണിയില്‍ സമാനമായ പ്രതിസന്ധികള്‍ തുടരും. അതിനാല്‍ വില്‍പ്പനയിലെ കുറവ് തുടരും. 2023-ലേക്ക് ഉപഭോക്തൃ ഡിമാന്‍ഡില്‍ പണപ്പെരുപ്പത്തിന്റെ സ്വാധീനമാണ് 2023ല്‍ ഈ വിപണി നേരിടാന്‍ പോകുന്ന പ്രധാന വെല്ലുവിളികളിലൊന്ന്. രണ്ടാമത്തേത് ഫോണ്‍ ചെലവ് ഇനിയും ഉയരുമെന്നുള്ളതാണ്.
ടെകുമായി ബന്ധപ്പെട്ട നിരവധി പ്രശ്നങ്ങള്‍ നേരിടുന്ന ലോകത്തേക്ക് പുതിയ പ്രശ്നവുമായി എത്തിയിരിക്കുകയാണ് സ്മാര്‍ട്ട്ഫോണുകളുടെ വിപണി. ഇന്റര്‍നാഷണല്‍ ഡാറ്റ കോര്‍പ്പറേഷന്റെ (ഐഡിസി) വേള്‍ഡ് വൈഡ് ക്വാര്‍ട്ടര്‍ലി മൊബൈല്‍ ഫോണ്‍ ട്രാക്കര്‍ റിപ്പോര്‍ട്ട് അനുസരിച്ച് സ്മാര്‍ട്ട്ഫോണുകളുടെ വിപണി 10% ഇടിഞ്ഞു.


Related Articles
Next Story
Videos
Share it