ടെലിഗ്രാം ആപ്പിലെ ഈ സേവനങ്ങള്‍ ഉപയോഗിക്കാന്‍ ഇനി ചാര്‍ജ് നല്‍കേണ്ടി വരും!

മെസേജിംഗ് ആപ്ലിക്കേഷന്‍ ടെലിഗ്രാം അതിന്റെ 500 ദശലക്ഷം സജീവ ഉപയോക്താക്കള്‍ക്കായി 2021 ല്‍ ചില പ്രീമിയം സവിശേഷതകള്‍ അവതരിപ്പിക്കുമെന്ന് സ്ഥാപകനായ പവല്‍ ഡുറോവ് പ്രസ്താവനയില്‍ പറഞ്ഞു. കൂടാതെ പണമടച്ച് മാത്രം ഉപയോഗപ്പെടുത്താവുന്ന രീതിയിലേക്ക് ചില സംവിധാനങ്ങള്‍ മാറുമെന്നാണ് കമ്പനിയുടെ അറിയിപ്പ്. പണമടച്ചുള്ള സവിശേഷതകള്‍ ബിസിനസ് ഉപയോക്താക്കളെയും പവര്‍ ഉപയോക്താക്കളെയും ആവും ഉദ്ദേശമിടുക. അതേസമയം സാധാരണ ഉപയോക്താക്കള്‍ വണ്‍- ടു- വണ്‍ മെസേജിംഗ് സേവനം ആസ്വദിക്കുന്നത് തുടരും. എന്ത് സവിശേഷതകള്‍ക്കാണ് പണം ഈടാക്കുന്നതെന്ന് ഡുറോവ് വെളിപ്പെടുത്തിയിട്ടില്ല.

നിലവില്‍ ഓഡിയോ, വീഡിയോ കോളിംഗ്, വാര്‍ത്താ ഷെയറിംഗ്, സിനിമ/ പുസ്തകങ്ങള്‍ ഡൗണ്‍ലോഡിംഗ് തുടങ്ങിയവയ്‌ക്കൊക്കെ കോടിക്കണക്കിന് ആളുകളാണ് ഈ ആപ്പ് ഉപയോഗിക്കുന്നത്. ലക്ഷക്കണക്കിന് പുതിയ ഉപഭോക്താക്കളെയാണ് കമ്പനി പുതുവര്‍ഷത്തില്‍ പ്രതീക്ഷിക്കുന്നത്. മാത്രമല്ല പുതിയ ഫീച്ചറുകളും ടെലിഗ്രാമില്‍ കമ്പനി അവതരിപ്പിക്കാനൊരുങ്ങുകയാണ്.
അതിനാല്‍ തന്നെ ബിസിനസ് മെസേജുകളും പരസ്യങ്ങളും മറ്റും ആയിരിക്കും പേയ്ഡ് സര്‍വീസ് ആക്കുക എന്നാണ് റിപ്പോര്‍ട്ട്. കമ്പനി വില്‍ക്കാനുളള ഉദ്ദേശമില്ലെന്ന് പവല്‍ ഡുറോവ് പറയുന്നു. അതുകൊണ്ട് തന്നെ വരുമാനമുണ്ടാക്കാന്‍ സേവനങ്ങള്‍ക്ക് പണം ഈടാക്കേണ്ടതായി വരും.
ഇന്ത്യയെ കൂടാതെ റഷ്യയിലും ഇറാനിലും അടക്കമുളള രാജ്യങ്ങളില്‍ വളരെ അധികം ഉപഭോക്താക്കളുളള സമൂഹമാധ്യമം ആണ് ടെലിഗ്രാം. സ്വകാര്യ സംഭാഷണങ്ങള്‍ക്ക് എന്‍ഡ് ടു എന്‍ഡ് എന്‍ക്രിപ്റ്റഡ് അഥവാ അതീവ സുരക്ഷ പുലര്‍ത്തുന്ന ആപ്പ് ആണ് അത്. ഇതിനോടകം 500 മില്യണ് മുകളില്‍ ആണ് ടെലിഗ്രാമിന് ഉള്ള ആക്ടീവ് ഉപയോക്താക്കള്‍. കോടിക്കണക്കിന് ഉപഭോക്താക്കളിലേക്ക് ടെലിഗ്രാം എത്തുമ്പോള്‍ അതിനനുസരിച്ചുളള ഫണ്ടിംഗും ആവശ്യമാണെന്നും ഡുറോവ് പറയുന്നു. അതിനാല്‍ തന്നെ നിശ്ചിത സേവനങ്ങള്‍ പേയ്‌മെന്റ് വഴി ആക്കും.
വ്യക്തികളില്‍ നിന്നും വ്യക്തികളിലേക്കുള്ള വണ്‍ ടു വണ്‍ ചാറ്റുകള്‍ അല്ലാതെ ഒരാള്‍ കൂടുതല്‍ ആളുകളുമായി ഒരേസമയം സംസാരിക്കുന്ന സംസാരിക്കുന്ന ടെലഗ്രാം ചാനലുകള്‍ വഴി പരസ്യം നല്‍കാനും കമ്പനി ആലോചിക്കുന്നുണ്ട്. ലക്ഷക്കണക്കിന് ടെലിഗ്രാം ചാനലുകള്‍ ആണ് നിലവിലുള്ളത്. പ്രാദേശിക ഭാഷയിലേതുള്‍പ്പെടെ നിരവധി സിനിമാ ഷെയറിംഗ് ചാനലുകളും സാഹിത്യം, വാര്‍ത്ത, യാത്ര, ഭക്ഷണം,ടെക് തുടങ്ങിയ ചാനലുകള്‍ക്കുമെല്ലാം നിരവധി ഫോളോവേഴ്‌സ് ഉണ്ട്. ഈ പ്ലാറ്റ്‌ഫോമുകള്‍ വാണിജ്യവല്‍ക്കരിക്കാനും പദ്ധതികളുണ്ട്.


Related Articles
Next Story
Videos
Share it