15000 രൂപയില്‍ താഴെയുള്ള മികച്ച സമാര്‍ട്ട് ഫോണുകള്‍

ബജറ്റിനിണങ്ങിയ ഏറ്റവും മികച്ച സ്മാര്‍ട്ട്‌ഫോണുകള്‍ വാങ്ങാന്‍ പദ്ധതിയുള്ളവര്‍ക്ക് ഒപ്പോ, പോക്കോ, റെഡ്മി, റിയല്‍മി എന്നിവയുടെ ചില ഫോണുകളാണ് പരിചപ്പെടുത്തുന്നത്. പോക്കറ്റ് കാലിയാകാതെ മികച്ച ക്യാമറയും പെര്‍ഫോമന്‍സുമുള്ള ഫോണുകള്‍ സ്വന്തമാക്കാം. ഇതാ അഞ്ച് ഫോണുകള്‍ നോക്കാം.

പോക്കോ എം2 പ്രോ
6.67-inch Full HD+ ഡിസ്പ്ലേയിലാണ് ഈ സ്മാര്‍ട്ട് ഫോണുകള്‍ പുറത്തിറങ്ങിയിരിക്കുന്നത്. 2400 ഃ 1080 പിക്‌സല്‍ റെസൊല്യൂഷനും ഈ സ്മാര്‍ട്ട് ഫോണുകളുടെ ഡിസ്‌പ്ലേയ്ക്കുണ്ട്. അതുപോലെ തന്നെ Gorilla Glass 5 സംരക്ഷണവും ഈ സ്മാര്‍ട്ട് ഫോണുകള്‍ക്ക് നല്‍കിയിരിക്കുന്നു. ഡിസ്പ്ലേയ്ക്ക് പഞ്ച് ഹോള്‍ സെല്‍ഫിയും ലഭിക്കുന്നുണ്ട്. മറ്റൊരു സവിശേഷ ഇതില്‍ Qualcomm Snapdragon 720G പ്രോസ്സസറാണ് നല്‍കിയിരിക്കുന്നത് എന്നതാണ്.
മൂന്നു വേരിയന്റുകളില്‍ ഈ സ്മാര്‍ട്ട് ഫോണുകള്‍ വാങ്ങിക്കുവാന്‍ സാധിക്കുന്നതാണ്. 4 ജിബിയുടെ റാം കൂടാതെ 64 ജിബിയുടെ ഇന്റെര്‍ണല്‍ സ്റ്റോറേജ് & 6 ജിബിയുടെ റാം കൂടാതെ 64 ജിബിയുടെ ഇന്റെര്‍ണല്‍ സ്റ്റോറേജിലും കൂടാതെ 6 ജിബിയുടെ റാം ,128 ജിബിയുടെ ഇന്റെര്‍ണല്‍ സ്റ്റോറേജിലും ഈ സ്മാര്‍ട്ട് ഫോണുകള്‍ വരുന്നു. കൂടാതെ Android 10-based MIUI 11 ഓപ്പറേറ്റിംഗ് സിസ്റ്റത്തിലാണ് ഈ സ്മാര്‍ട്ട് ഫോണുകളുടെ ഓപ്പറേറ്റിംഗ് സിസ്റ്റം പ്രവര്‍ത്തിക്കുന്നത്.
ക്വാഡ് പിന്‍ ക്യാമറകളിലാണ് ഈ സ്മാര്‍ട്ട് ഫോണുകള്‍ പുറത്തിറങ്ങിയിരിക്കുന്നത്. 48 മെഗാപിക്‌സല്‍ ( with an f/1.8 aperture) + 8 മെഗാപിക്‌സല്‍ (ultra-wide-angle camera with 119-degree field-of-view) + 5 മെഗാപിക്‌സല്‍ മാക്രോ ക്യാമറയോടൊപ്പം 2 മെഗാപിക്‌സല്‍ ഡെപ്ത് സെന്‍സറുകള്‍ എന്നിവയാണ് പിന്നില്‍ നല്‍കിയിരിക്കുന്നത്. കൂടാതെ 16 മെഗാപിക്‌സലിന്റെ സെല്‍ഫി ക്യാമറകളും ഈ സ്മാര്‍ട്ട് ഫോണുകള്‍ക്ക് നല്‍കിയിരിക്കുന്നു. 4K UHD at 30FPS & slow-motion എന്നിവയും ലഭിക്കുന്നതാണ്.5,020 എംഎഎച്ച് (33W fast charging out-of-the-box) ബാറ്ററി ലൈഫും ഈ സ്മാര്‍ട്ട് ഫോണുകള്‍ക്ക് ലഭിക്കുന്നതാണ്.
വില 13999 രൂപ മുതല്‍
OPPO A12
6.22-ഇഞ്ചിന്റെ HD+ ഡിസ്പ്ലേയിലാണ് ഈ സ്മാര്‍ട്ട് ഫോണുകള്‍ പുറത്തിറങ്ങിയിരിക്കുന്നത്.കൂടാതെ 1520 ഃ 720 പിക്‌സല്‍ റെസലൂഷനും ഈ സ്മാര്‍ട്ട് ഫോണുകള്‍ക്കുണ്ട് .അതുപോലെ തന്നെ Gorilla Glass 3 പ്രൊട്ടക്ഷനും ഈ സ്മാര്‍ട്ട് ഫോണുകള്‍ക്ക് ലഭിക്കുന്നുണ്ട് .19:9 ആസ്‌പെക്റ്റ് റെഷ്യോയും ഈ സ്മാര്‍ട്ട് ഫോണുകളുടെ ഡിസ്‌പ്ലേ കാഴ്ചവെക്കുന്നു. MediaTek Helio P35 പ്രൊസസ്സറുകളിലാണ് ഈ സ്മാര്‍ട്ട് ഫോണുകളുടെ പ്രവര്‍ത്തനം നടക്കുന്നത്.
ആന്തരിക സവിശേഷതകള്‍ നോക്കുകയാണെങ്കില്‍ 3 ജിബിയുടെ റാം കൂടാതെ 32 ജിബിയുടെ ഇന്റെര്‍ണല്‍ സ്റ്റോറേജ് & 4 ജിബിയുടെ റാം കൂടാതെ 64 ജിബിയുടെ ഇന്റെര്‍ണല്‍ സ്റ്റോറേജ് എന്നിവയാണ് ഈ സ്മാര്‍ട്ട് ഫോണുകള്‍ക്ക് നല്‍കിയിരിക്കുന്നത്. കൂടാതെ ഈ മെമ്മറി കാര്‍ഡ് ഉപയോഗിച്ച് വര്‍ദ്ധിപ്പിക്കുവാനും സാധിക്കുന്നതാണ്. എന്നാല്‍ ഈ സ്മാര്‍ട്ട് ഫോണുകളുടെ ഓപ്പറേറ്റിംഗ് സിസ്റ്റം Android 9 ലാണ്.
Oppo A12 സ്മാര്‍ട്ട് ഫോണുകള്‍ക്ക് ഡ്യൂവല്‍ പിന്‍ ക്യാമറകളാണ് നല്‍കിയിരിക്കുന്നത്. 13 മെഗാപിക്‌സല്‍ + 2 മെഗാപിക്‌സല്‍ ഡ്യൂവല്‍ പിന്‍ ക്യാമറകളും കൂടാതെ 5 മെഗാപിക്‌സലിന്റെ സെല്‍ഫി ക്യാമറകളും ഈ സ്മാര്‍ട്ട് ഫോണുകള്‍ക്ക് നല്‍കിയിരിക്കുന്നു. 4,230mAh ന്റെ ബാറ്ററി ലൈഫ് ആണുള്ളത്.
3 ജിബിയുടെ റാം കൂടാതെ 32 ജിബിയുടെ ഇന്റേണല്‍ സ്റ്റോറേജ്: Rs 9,990 രൂപ
4 ജിബിയുടെ റാം കൂടാതെ 64 ജിബിയുടെ ഇന്റെര്‍ണല്‍ സ്റ്റോറേജ് : Rs 11,490 രൂപ
ഷവോമി റെഡ്മി നോട്ട് 9
6.53 ഇഞ്ചിന്റെ പഞ്ച് ഹോള്‍ ഡിസ്പ്ലേയില്‍ ആണ് ഈ സ്മാര്‍ട്ട് ഫോണുകള്‍ പുറത്തിറങ്ങിയിരിക്കുന്നത് .കൂടാതെ മുന്നിലും പിന്നിലും Corning Gorilla Glass v5 ന്റെ സംരക്ഷണവും ഈ ഫോണുകള്‍ക്ക് നല്‍കിയിരിക്കുന്നു .കൂടാതെ 2340 x 1080 പിക്‌സല്‍ റെസലൂഷനും അതുപോലെ തന്നെ 20.9 ആസ്‌പെക്റ്റ് റെഷിയോയും ഈ സ്മാര്‍ട്ട് ഫോണുകളുടെ ഡിസ്പ്ലേയുടെ മറ്റു സവിശേഷതകള്‍ ആണ് .MediaTek Helio G85 ലാണ് ഈ ഫോണുകളുടെ പ്രൊസസ്സറുകള്‍ പ്രവര്‍ത്തിക്കുന്നത് .
3 ജിബിയുടെ റാംമ്മില്‍ 64 ജിബിയുടെ സ്റ്റോറേജുകളില്‍ കൂടാതെ 4 ജിബിയുടെ റാംമ്മില്‍ 128 ജിബിയുടെ സ്റ്റോറേജുകളിലാണ് എത്തിയിരിക്കുന്നത് .കൂടാതെ മെമ്മറി കാര്‍ഡുകള്‍ ഉപയോഗിച്ച് വര്‍ദ്ധിപ്പിക്കുവാനും സാധിക്കുന്നതാണ് .ആന്‍ഡ്രോയിഡിന്റെ 10 ല്‍ തന്നെയാണ് ഷവോമിയുടെ റെഡ്മി നോട്ട് 9 മോഡലുകളുടെ ഓപ്പറേറ്റിംഗ് സിസ്റ്റവും പ്രവര്‍ത്തിക്കുന്നത് .ക്വാഡ് ക്യാമറകളാണ് ഈ ഫോണുകള്‍ക്കുള്ളത് .റെഡ്മിയുടെ നോട്ട് 9 പ്രൊ സ്മാര്‍ട്ട് ഫോണുകള്‍ക്കും ക്വാഡ് ക്യാമറകള്‍ താനെയായിരുന്നു ഉണ്ടായിരുന്നത് .
റെഡ്മി നോട്ട് 9 ഫോണുകള്‍ക്ക് 48 മെഗാപിക്‌സല്‍ + 8 മെഗാപിക്‌സല്‍ + 2 മെഗാപിക്‌സല്‍ + 2 മെഗാപിക്‌സലിന്റെ ക്വാഡ് ക്യാമറകളും കൂടാതെ 13 മെഗാപിക്‌സലിന്റെ സെല്‍ഫിയും ഇതിനുണ്ട് .ഇത്തവണ ബാറ്ററികള്‍ക്കും മുന്‍ഗണന നല്‍കിയിരിക്കുന്നു .5020 ാഅവ ന്റെ ബാറ്ററിയിലാണ് ഇത് പുറത്തിറങ്ങിയിരിക്കുന്നത് .കൂടാതെ 22.5W ന്റെ ഫാസ്റ്റ് ചാര്‍ജിങ് ഇത് സപ്പോര്‍ട്ട് ചെയ്യുന്നതാണ് .റെഡ്മി നോട്ട് ഫോണുകളുടെ വില വരുന്നത് 13999 രൂപ മുതലാണ് .
REDMI 9 PRIME-11999 രൂപ വരെ
ഷവോമിയുടെ റെഡ്മി 9 പ്രൈം സ്മാര്‍ട്ട് ഫോണുകള്‍ 6.53-inch Full HD+ ഡിസ്പ്ലേയിലാണ്് (waterdrop notch cutout ) പുറത്തിറങ്ങിയിരിക്കുന്നത് .കൂടാതെ 2340 ഃ 1080 പിക്‌സല്‍ റെസലൂഷനും ഇത് കാഴ്ചവെക്കുന്നുണ്ട് .സംരക്ഷണത്തിന് Gorilla Glass 3 ലഭ്യമാകുന്നതാണു് .അതുപോലെ തന്നെ ഈ സ്മാര്‍ട്ട് ഫോണുകളുടെ പ്രൊസസറുകള്‍ MediaTek Helio G80 ലാണ് പ്രവര്‍ത്തിക്കുന്നത് .കൂടാതെ Android 10 ലാണ് ഈ സ്മാര്‍ട്ട് ഫോണുകളുടെ ഓപ്പറേറ്റിംഗ് സിസ്റ്റം പ്രവര്‍ത്തിക്കുന്നത് .
ആന്തരിക സവിശേഷതകള്‍ നോക്കുകയാണെങ്കില്‍ ഈ സ്മാര്‍ട്ട് ഫോണുകള്‍ക്ക് 4 ജിബിയുടെ റാം കൂടാതെ 64 ജിബിയുടെ വരെ ഇന്റെര്‍ണല്‍ സ്റ്റോറേജുകളില്‍ വാങ്ങിക്കുവാന്‍ സാധിക്കുന്നതാണ്. കൂടാതെ മെമ്മറി കാര്‍ഡ് ഉപയോഗിച്ച് മെമ്മറി വര്‍ദ്ധിപ്പിക്കുവാനും സാധിക്കുന്നതാണ് .റെഡ്മി നോട്ട് 9 പ്രൈം സ്മാര്‍ട്ട് ഫോണുകള്‍ക്ക്ക് ക്വാഡ് പിന്‍ ക്യാമറകളാണ് നല്‍കിയിരിക്കുന്നത്. 13 മെഗാപിക്‌സല്‍ + 8 മെഗാപിക്‌സല്‍ + 5 മെഗാപിക്‌സല്‍ + 2 മെഗാപിക്‌സല്‍ പിന്‍ ക്യാമറകളും കൂടാതെ 8 എംപി സെല്‍ഫി ക്യാമറകളും ഇതിനുണ്ട്.
അതുപോലെ തന്നെ ഈ സ്മാര്‍ട്ട് ഫോണുകള്‍ക്ക് 5,020mAh ന്റെ ബാറ്ററി ലൈഫും കാഴ്ചവെക്കുന്നുണ്ട് .18W ന്റെ ചാര്‍ജറും ഇതിനു ലഭ്യമാകുന്നതാണ്. Space Blue, Mint Green, Matte Black, കൂടാതെ Sunrise Flare എന്നി നിറങ്ങളില്‍ ഈ സ്മാര്‍ട്ട് ഫോണുകള്‍ ഇപ്പോള്‍ വാങ്ങിക്കുവാന്‍ സാധിക്കുന്നതാണ്.
വില വരുന്നത് 13,999 രൂപ
റിയല്‍മി 6 ഐ
6.5 ഇഞ്ചിന്റെ FHD പ്ലസ് ഡിസ്പ്ലേയിലാണ് ഈ സ്മാര്‍ട്ട് ഫോണുകള്‍ പുറത്തിറങ്ങുന്നത് .കൂടാതെ 720x1,600 പിക്‌സല്‍ റെസലൂഷനും ഇതിന്റെ ഡിസ്‌പ്ലേ കാഴ്ചവെക്കുന്നുണ്ട്. Mediatek Helio G90T ലാണ് ഇതിന്റെ പ്രൊസസ്സറുകള്‍ പ്രവര്‍ത്തിക്കുന്നത്. ആന്തരിക സവിശേഷതകള്‍ നോക്കുകയാണെങ്കില്‍ 4 ജിബിയുടെ റാം കൂടാതെ 64 ജിബിയുടെ ഇന്റെര്‍ണല്‍ സ്റ്റോറേജ് കൂടാതെ 6 ജിബിയുടെ റാം കൂടാതെ 64 ജിബിയുടെ ഇന്റേണല്‍ സ്റ്റോറേജ് എന്നിവയിലാണ് എത്തിയിരിക്കുന്നത.്
ക്വാഡ് പിന്‍ ക്യാമറകളാണ് Realme 6ഐ എന്ന സ്മാര്‍ട്ട് ഫോണുകള്‍ക്ക് നല്‍കിയിരിക്കുന്നത്. 48 മെഗാപിക്‌സല്‍ + 8 മെഗാപിക്‌സലിന്റെ ( അള്‍ട്രാ വൈഡ് ലെന്‍സുകള്‍ )+ 2 മെഗാപിക്‌സല്‍ + 2 മെഗാപിക്‌സല്‍ പിന്‍ ക്യാമറകളും കൂടാതെ 16 മെഗാപിക്‌സലിന്റെ സെല്‍ഫി ക്യാമറകളും ഈ സ്മാര്‍ട്ട് ഫോണുകള്‍ക്ക് നല്‍കിയിരിക്കുന്നു.
വില -12999 രൂപ മുതല്‍


Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it