Begin typing your search above and press return to search.
വാട്‌സാപ്പ് ഏറ്റവും പുതുതായി അവതരിപ്പിക്കാനൊരുങ്ങുന്ന ഫീച്ചര്‍ ഇതാണ്!
സോഷ്യല്‍മീഡിയ പ്രേമികള്‍ക്ക് ഏറ്റവും ഇഷ്ടപ്പെട്ട ഫീച്ചറുകളില്‍ ഒന്നാണ് ഫെയ്‌സ്ബുക്കിലും ഇന്‍സ്റ്റാഗ്രാമിലും മറ്റുമുപയോഗിക്കുന്ന റിയാക്ഷന്‍ ഫീച്ചര്‍. ആരെങ്കിലും പോസ്റ്റ് ചെയ്യുന്ന കണ്ടന്റിനോട് ഞൊടിയിടയില്‍ ഹാപ്പി, ലവ്, സാഡ്, ആന്‍ഗ്രി തുടങ്ങി ഒറ്റ ക്ലിക്കിലൂടെ സന്തോഷവും സങ്കടവുമെല്ലാമറിയിക്കാവുന്ന ഫീച്ചര്‍ വാട്‌സാപ്പിലും ഉടന്‍ വന്നേക്കും.
ഫെയ്‌സ്ബുക്ക് വാട്‌സാപ്പിനെ ഏറ്റെടുത്തപ്പോള്‍ മുതല്‍ ലഭ്യമാക്കുന്ന രസകരമായ ഫീച്ചറുകളില്‍ ഒന്നാകും മെസേജ് റിയാക്ഷന്‍ ഫീച്ചര്‍. ഇന്‍സ്റ്റാഗ്രാം, ഫെയ്‌സ്ബുക്ക് തുടങ്ങിയ ജനപ്രിയ ആപ്ലിക്കേഷനുകള്‍ ഇതിനകം തന്നെ ഉപയോക്താക്കള്‍ക്ക് മെസേജ് റിയാക്ഷന്‍ ഫീച്ചര്‍ നല്‍കുന്നുണ്ട്. ഇമോജി ഐക്കണുകളുള്ള മെസേജുകളോട് റിയാക്ട് ചെയ്യാന്‍ ഈ ഫീച്ചര്‍ അനുവദിക്കും.
ഇതിനോടകം തന്നെ ടെക് ലോകത്ത് രസകരമായ ഫീച്ചര്‍ സംബന്ധിച്ച് ചര്‍ച്ചകളാണ്. ചില ആന്‍ഡ്രോയ്ഡ് ഫോണുകളില്‍ വണ്‍ടൈം ആയി കാണാന്‍ കഴിയുന്ന മീഡിയയില്‍ ഫീച്ചര്‍ ലഭ്യമായിത്തുടങ്ങിയിട്ടുണ്ടെന്നും ടെക് ലോകത്ത് സംസാരമുണ്ട്. ഈ ഫീച്ചര്‍ ആദ്യം വാട്‌സാപ്പിന്റെ ആന്‍ഡ്രോയിഡ് പതിപ്പിലും തുടര്‍ന്ന് ഐഒഎസ് ഉപയോക്താക്കള്‍ക്കും ലഭ്യമാകും.
ഇന്‍സ്റ്റാഗ്രാമില്‍, ഇമോജികള്‍ അയയ്ക്കാന്‍ രണ്ട് പ്രാവശ്യം അമര്‍ത്തിയാല്‍ ലൈക്ക് ആകുകയും. ലോംഗ് പ്രസ് ചെയ്താല്‍ പോപ്പ് അപ്പ് ചെയ്യുന്ന ഒന്നില്‍ നിന്നും ഏതെങ്കിലുമൊന്ന് തെരഞ്ഞെടുക്കുകയുമാണ് മാര്‍ഗം. തെരഞ്ഞെടുത്തുകഴിഞ്ഞാല്‍, നിങ്ങള്‍ ആരുടെ സന്ദേശത്തോട് പ്രതികരിച്ചുവോ ആ വ്യക്തിക്ക് അതേ പ്രതികരണത്തിനുള്ള അറിയിപ്പ് ലഭിക്കും.
വാട്‌സാപ്പിന്റെ കാലഹരണപ്പെട്ട പതിപ്പ് ഉപയോഗിക്കുന്നവര്‍ക്ക് മെസേജ് റിയാക്ഷന്‍ ഫീച്ചര്‍ ഉപയോഗിക്കാന്‍ കഴിയില്ല. പഴയ പതിപ്പാണ് ഉപയോഗിക്കുന്നതെന്ന് മുന്നറിയിപ്പ് നല്‍കുന്ന ഒരു സന്ദേശം ഇതിനായി പ്രദര്‍ശിപ്പിക്കും. ഏറ്റവും പുതിയ പതിപ്പിലേക്ക് അപ്ഡേറ്റ് ചെയ്യാന്‍ ആവശ്യപ്പെടും.
Next Story
Videos