വാട്‌സാപ്പ് ഏറ്റവുമൊടുവില്‍ അവതരിപ്പിച്ച ഈ 3 ഫീച്ചറുകള്‍ നിങ്ങള്‍ ഉപയോഗിക്കുന്നുണ്ടോ?

വാട്‌സാപ്പ് പോളിസി മാറ്റപ്രഖ്യാപനവും പിന്നീടു നടന്ന പിന്‍വലിക്കലും ഒക്കെ കൊണ്ട് ആപ്പിന്റെ ഉപയോഗത്തിലെ പല നല്ല കാര്യങ്ങളും ചിലപ്പോള്‍ പലരും മറന്നു പോയേക്കാം. എന്നാല്‍ ഇപ്പോഴും വാട്‌സാപ്പില്ലാതെ ജോലിയും ജീവിതവും മുന്നോട്ട് പോകാത്ത അവസ്ഥ തന്നെയാണ് പലര്‍ക്കുമുള്ളത്. ലോക്ഡൗണ്‍ കാലം മുതല്‍ അത്രയേറെ പേരാണ് വാട്‌സാപ്പ് ഉപയോഗം കൂട്ടിയിട്ടുള്ളത്. അടുത്തിടെ അവതരിപ്പിക്കപ്പെട്ട വാട്‌സാപ്പിന്റെ പല ഫീച്ചറുകളും ചിലപ്പോള്‍ ഏറെ കാലമായി നിങ്ങള്‍ ആഗ്രഹിച്ചിരുന്ന സൗകര്യങ്ങളായിരിക്കാം. അവ ഉപയോഗിക്കാന്‍ മറന്നുപോയെങ്കില്‍ ഇതാ മൂന്നു ലേറ്റസ്റ്റ് അപ്‌ഡേറ്റുകളും അവ ഉപയോഗിക്കേണ്ട രീതിയും കാണാം.

1. ഈ വാട്‌സാപ്പ് അഡേറ്റിലൂടെ എളുപ്പത്തിലും വളരെ വിപുലമായും സ്റ്റോറേജ് കൈകാര്യം ചെയ്യാം
വാട്‌സ്ആപ് ഉപയോഗിക്കുന്ന സമയത്ത് നമ്മുടെ ഫോണിന്റെ സ്റ്റോറേജ് കുറയുക,അല്ലെങ്കില്‍ സ്പെയിസ് കുറയുക എന്നത് പലപ്പോഴും നമ്മെ വിഷമിപ്പിക്കുന്ന കാര്യമാണ്. സാധാരണയായി നമ്മള്‍ നമ്മുടെ ഫോണിന്റെ ഗാലറിയില്‍ പോയി ഫോട്ടോസ് ഡിലീറ്റ് ചെയ്യാറാണ് പതിവ്.എന്നാല്‍ വാട്‌സ്ആപ് തന്നെ ഒരു പുതിയ മാര്‍ഗം നമുക്ക് മുന്നില്‍ തുറന്നു തരുന്നു.
ഉപയോഗിക്കേണ്ട രീതി
വാട്‌സാപ്പ് ഓപ്പണ്‍ ആക്കി വലത് ഭാഗത്തു മുകളിലായി ഉള്ള മൂന്നു ഡോട്ടുകളില്‍ അമര്‍ത്തുക.
അതിനുശേഷം സെറ്റിംഗ്‌സ് ക്ലിക്ക് ചെയ്യുക .
അവിടെ നാലാമതായി storage and data എന്ന ഒരു ഓപ്ഷന്‍ കാണാന്‍ കഴിയും അത് ക്ലിക്ക് ചെയുക.
തുറന്നു വരുന്ന മെനുവില്‍ നിന്നും മാനേജ് സ്റ്റോറേജ് എന്നത് ക്ലിക്ക് ചെയുക.
നമ്മുടെ ഫോണിന്റെ എത്രത്തോളം സ്റ്റോറേജ് ഓരോ ചാറ്റും അഥവാ ഗ്രൂപ്പും ഉപയോഗിച്ചിട്ടുണ്ടെന്ന് ഇവിടെ കാണാം.
അവിടെ തന്നെ നമ്മുക്ക് ഓരോ ചാറ്റിനെയും വലതു ഭാഗത്തായി എത്രത്തോളം MB ഉപയോഗിച്ചിട്ടുണ്ട് എന്നതും കാണാന്‍ കഴിയും. ഇപ്പോള്‍ ആ ചാറ്റ് നിങ്ങള്‍ക്ക് ആവശ്യമില്ലാത്തതാണെങ്കില്‍ ക്ലിയര്‍ ചെയ്യാം. അല്ലെങ്കില്‍ മീഡിയയില്‍ നിന്ന് ആവശ്യമില്ലാത്തത് ഡിലീറ്റ് ചെയ്യാം. ഓരോ ചാറ്റിന്റെയും പേരില്‍ ക്ലിക്ക് ചെയ്താല്‍ നമുക്ക് മീഡിയ കാണാന്‍ സാധിക്കും. അവിടെ നിന്ന് ചാറ്റോ അല്ലെങ്കില്‍ ആവശ്യമില്ലാത്ത വിഡിയോസോ ഫോട്ടോസൊ ഡിലീറ്റ് ചെയ്ത് സ്‌പേസ് വര്‍ധിപ്പിക്കാം.
2. സെര്‍ച്ച് ഓപ്ഷന്‍ ആണ് മറ്റൊന്ന്
നമുക്ക് ആവശ്യമുള്ള മെസ്സേജുകള്‍ അല്ലെങ്കില്‍ മറ്റു ഫയലുകള്‍ തുടങ്ങിയവ ഒരു വാക്ക് കൊണ്ടോ മറ്റോ ടൈപ്പ് ചെയ്ത് സെര്‍ച്ച് ചെയ്യാം എന്നതാണിത്.
ഉപയോഗിക്കേണ്ട രീതി
വലതു ഭാഗത്തു മുകളിലായി കാണാന്‍ കഴിയുന്ന മാഗ്‌നിഫൈയിംഗ് ഗ്ലാസ് ഐക്കണില്‍ അമര്‍ത്തുമ്പോള്‍ സെര്‍ച്ച് ഓപ്ഷന്‍ വരുന്നത് കാണാന്‍ പറ്റും. അവിടെ നമുക്ക് നിങ്ങള്‍ അന്വേഷിക്കുന്ന ഫയലുകളുടെ കാറ്റഗറി സെലക്ട് ചെയ്യാന്‍ പറ്റും. വാക്കുകള്‍ ടൈപ്പ് ചെയ്തും സെര്‍ച്ചിലേക്ക് പോകാം.
ഉദാഹരണം ഒരു ഫോട്ടോ ആണ് സെര്‍ച്ച് ചെയുന്നത് എങ്കില്‍ ഫോട്ടോ എന്നതില്‍ ക്ലിക്ക് ചെയുക വീഡിയോസ് ആണേല്‍ വീഡിയോ എന്നത് ക്ലിക്ക് ചെയുക.
ഇങ്ങനെ സെര്‍ച്ച് ചെയുമ്പോള്‍ നമ്മള്‍ സെലക്ട് ചെയ്ത വിഭാഗം അടിസ്ഥാനത്തില്‍ മാത്രം റിസള്‍ട്ട് കാണാന്‍ കഴിയും. അല്ലെങ്കില്‍ കാര്‍ (car ) എന്നോ മറ്റുമുള്ള വാക്കാണ് അന്വേഷിക്കുന്നതെങ്കില്‍ അത് ടൈപ്പ് ചെയ്ത് കൊടുക്കാം. അത്തരത്തില്‍ ഉപയോഗിക്കപ്പെട്ട ചാറ്റുകളും സെര്‍ച്ച് റിസള്‍ട്ട് ആയി എത്തും.
3 ഡിസപ്പിയറിംഗ് മെസേജ്
പേര് പോലെ തന്നെ അപ്രത്യക്ഷ്യമാകുന്ന മെസേജുകള്‍ ആക്കാന്‍ സാധിക്കും എന്നതാണ് ഈ ഫീച്ചര്‍ നല്‍കുന്ന സവിശേഷത.
ഉപയോഗിക്കേണ്ട രീതി
ആര്‍ക്കാണോ അപ്രത്യക്ഷ്യമാകുന്ന മെസേജുകള്‍ അയക്കാന്‍ ഉള്ളത് അവരുടെ ചാറ്റ് ഓപ്പണ്‍ ആക്കുക.
അതിനു ശേഷം അവരുടെ പേരിന്റെ പുറത്തു ടച്ച് ചെയുക അപ്പോള്‍ നമുക്ക് അവരുടെ വ്യക്തിഗത ചാറ്റ് ബാക്ക്ഗ്രൗണ്ടിലേക്ക് പോകാം. അവിടെ ഡിസപ്പിയറിംഗ് മെസേജ് എന്ന ഓപ്ഷന്‍ കാണാം.
അത് ഓഫ് ആയിരിക്കും, അത് ഓണ്‍ ചെയ്താല്‍ ഡിസപ്പിയറിംഗ് ആക്കാം.
ഇത് ആക്ടിവേറ്റായി ആയി കഴിഞ്ഞാല്‍ അയക്കുന്ന മെസ്സേജുകള്‍ 7 ദിവസം കഴിയുമ്പോള്‍ താനേ അപ്രത്യക്ഷ്യം ആകും.




Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it