ഡിസൈനറെ തേടി നടക്കേണ്ട, കാന്‍വ ചെയ്തു തരും

അത്യാവശ്യമായി ഒരു പോസ്റ്റര്‍ ഡിസൈന്‍ ചെയ്യണം, അല്ലെങ്കില്‍ പ്രെസന്റേഷന്‍ തയ്യാറാക്കണം. പക്ഷേ, അതിന് പറ്റിയ ഡിസൈനര്‍മാരില്ല, സോഫ്റ്റ്വെയര്‍ പരിജ്ഞാനവുമില്ല. ഡിജിറ്റല്‍/സോഷ്യല്‍ മീഡിയ മാര്‍ക്കറ്റിംഗ് രംഗം അതിവേഗം വളരുന്ന ഇക്കാലത്ത് പലരും നേരിടുന്ന പ്രധാന വെല്ലുവിളിയാണിത്. ഓണ്‍ലൈനായി

ഏതൊരാള്‍ക്കും വളരെ എളുപ്പത്തില്‍ പോസ്റ്ററുകള്‍ ഡിസൈന്‍ ചെയ്യാനും പ്രെസന്റേഷന്‍ തയ്യാറാക്കാനും സഹായിക്കുന്ന വെബ്സൈറ്റാണ് കാന്‍വ (https://www.canva.com/)
ഉപയോഗം എങ്ങനെ?
ആദ്യമായി കാന്‍വ ഉപയോഗിക്കുന്നവര്‍ ഇ-മെയ്ല്‍, പാസ്‌വേര്‍ഡ് തുടങ്ങിയവ നല്‍കി സൈന്‍അപ്പ് ചെയ്യണം. വെബ്സൈറ്റില്‍ കയറി ഇഷ്ടമുള്ള ഫോര്‍മാറ്റില്‍, ഇഷ്ടപ്പെട്ട ഡിസൈന്‍ തെരഞ്ഞെടുത്ത് ടെക്സ്റ്റ് മാറ്റിയെടുത്താന്‍ ഡിസൈന്‍ വര്‍ക്ക് റെഡി. വേണമെങ്കില്‍ കളര്‍ തീം, ഫോണ്ട് തുടങ്ങിയവയും മാറ്റാം. ഫോട്ടോ, വീഡിയോ അപ്ലോഡ് ചെയ്യാനുള്ള ഓപ്ഷനുമുണ്ട്. ഇങ്ങനെ ചെയ്തെടുത്ത ഡിസൈന്‍ ഡൗണ്‍ലോഡ് ഓപ്ഷന്‍ ക്ലിക്ക്ചെയ്ത് സേവ് ചെയ്യാം.
കാന്‍വയിലുള്ള ഡിസൈനുകള്‍ക്കും ഫോട്ടോകള്‍ക്കും പുറമെ, നിങ്ങളുടേതായ ലോഗോയോ മറ്റു ഡിസൈനുകളോ അപ്ലോഡ് ചെയ്ത് ഉപയോഗിക്കുകയുമാവാം.
സമയം ലാഭിക്കാം, പണവും
ഫെയ്സ്ബുക്ക്, ഇന്‍സ്റ്റഗ്രാം തുടങ്ങിയവയ്ക്ക് വേണ്ട വ്യത്യസ്ത സൈസിലുള്ള ഡിസൈനുകള്‍ക്കൊപ്പം, പ്രസന്റേഷന്‍, ബിസിനസ് പ്രൊപ്പോസല്‍, സേവ് ദി ഡേറ്റ്, വെഡ്ഡിംഗ് കാര്‍ഡ്, സിവി തുടങ്ങി അനേകം ഡോക്യുമെന്റുകളുടെ വലിയൊരു ടെംപ്ലേറ്റ് ശേഖരം തന്നെ കാന്‍വയിലുണ്ട്. ഡിസൈനിംഗില്‍ കഴിവില്ലാത്തവര്‍ക്കു പോലും ചെയ്തെടുക്കാമെന്നതാണ് കാന്‍വയുടെ സുഖം.
കാന്‍വ പ്രോ
സൗജന്യമായി തന്നെ കാന്‍വയുടെ പല സൗകര്യങ്ങളും ഉപയോഗപ്പെടുത്താം. കൂടുതല്‍ മികച്ച ഡിസൈനുകള്‍ക്കും ഓപ്ഷനുകള്‍ക്കും സബ്സ്‌ക്രൈബ് ചെയ്ത് കാന്‍വ പ്രോ ഉപയോഗിക്കാം.


Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it