റോഡിലെ ടോൾ നിരക്കും ഇനി ഗൂഗിൾ മാപ്പിൽ അറിയാം!പുതിയ ഫീച്ചർ വരുന്നതായി റിപ്പോർട്ട്‌!

ദൈനംദിന ജീവിതത്തിലെ യാത്രകളില്‍ ഗൂഗ്ള്‍ മാപ്‌സ് ഒവിവാക്കാന്‍ പറ്റാതെയായി. കോവിഡ് കാലത്ത് കുറച്ചൊന്നുമല്ല കണ്ടെയ്ന്‍മെന്റ് സോണും വഴിയോര ഭക്ഷണശാലകളും ഒക്കെ അപ്‌ഡേറ്റ് ചെയ്ത് ഗൂഗ്ള്‍ മാപ്‌സ് കുറച്ചൊന്നുമല്ല നമ്മളെ സഹായിച്ചിട്ടുള്ളത്.

ഇപ്പോഴിതാ ഒരു ഫീച്ചര്‍ കൂടി ഉള്‍പെടുത്താന്‍ കമ്പനി പദ്ധതിയിടുന്നു എന്ന റിപ്പോര്‍ട്ടുകളാണ് വരുന്നത്. ഗൂഗിള്‍ മാപ്‌സില്‍ യാത്രക്കിടയില്‍ നല്‍കേണ്ടി വരുന്ന ടോള്‍ നിരക്കും മറ്റും ഇനി മുതല്‍ ദൃശ്യമാകുമെന്നാണ് പുതിയ വിവരം.
സംഭവം അപ്‌ഡേറ്റ് ആയാല്‍, ടോള്‍ നിരക്ക് അറിഞ്ഞ്, അത് നല്‍കി യാത്ര ചെയ്യണമോ, മറ്റു റോഡ് തിരഞ്ഞെടുക്കണമോ എന്ന് ഉപയോക്താക്കള്‍ക്ക് തീരുമാനം എടുക്കാന്‍ സഹായിക്കുന്നതാകും പുതിയ ഫീച്ചര്‍. നിലവില്‍ ഗൂഗിള്‍ മാപ്പില്‍ ടോള്‍ റോഡുകള്‍ കാണാന്‍ കഴിയും. എന്നാല്‍ ടോള്‍ നിരക്ക് കാണിക്കില്ല. അതിനാണ് മാറ്റം വരാന്‍ പോകുന്നത്.
ഉപയോക്താവ് റൂട്ട് തിരഞ്ഞെടുക്കുന്നതിനുമുമ്പ് ആ റൂട്ടിലെ നിരക്കുകള്‍ കാണാനാകും.
എന്നാല്‍ ഈ ഫീച്ചര്‍ എല്ലാവര്‍ക്കും എപ്പോള്‍ ലഭ്യമാക്കുമെന്നത് സംബന്ധിച്ച് വ്യക്തതയില്ല. ഈ സവിശേഷത തിരഞ്ഞെടുത്ത പ്രദേശങ്ങളിലേക്ക് മാത്രമായി പരിമിതപ്പെടുത്തുമോ അതോ എല്ലായിടത്തും ലഭ്യമാകുമോ എന്നതും വ്യക്തമല്ല.


Related Articles
Next Story
Videos
Share it