ട്രെയിന്‍ സ്റ്റാറ്റസ് അറിയുക ഇനി വളരെ എളുപ്പം

WhatsApp Pay to finally launch in India by May-end
-Ad-

ട്രെയിന്‍ സ്റ്റാറ്റസ് അറിയുക ഇനി വളരെ എളുപ്പം. വാട്‌സ് ആപ്പ് വഴി ട്രെയിന്‍ സമയം, പിഎന്‍ആര്‍ സ്റ്റാറ്റസ് എന്നിവ യാത്രക്കാരെ അറിയിക്കാന്‍ ഇന്ത്യന്‍ റെയില്‍വേ സ്വകാര്യ ഓണ്‍ലൈന്‍ ട്രാവല്‍ കമ്പനിയായ മെയ്ക് മൈ ട്രിപ്പുമായി കൈകോര്‍ത്തിരിക്കുകയാണ്.

ട്രെയിനിന്റെ ഇപ്പോഴത്തെ ലൊക്കേഷന്‍, പിഎന്‍ആര്‍ സ്റ്റാറ്റസ്, യാത്ര തിരിച്ച സ്റ്റേഷന്‍, അടുത്ത സ്റ്റേഷന്‍ എന്നിവ ഇനിമുതല്‍ വാട്‌സ് ആപ്പ് വഴി അറിയാനാകും. ഇതുവരെ വിവിധ  സ്വകാര്യ ആപ്പുകളാണ് ഇതിനുള്ള സംവിധാനം ഒരുക്കിയിരുന്നത്. അതല്ലെങ്കില്‍ 139 എന്ന നമ്പറില്‍ വിളിക്കണമായിരുന്നു.

ഇതിനായി നിങ്ങള്‍ ചെയ്യേണ്ടത്

  • വാട്‌സ് ആപ്പിന്റെ ഏറ്റവും പുതിയ വേര്‍ഷന്‍ (updated) ഫോണില്‍ ഉണ്ടായിരിക്കണം.
  • മെയ്ക്ക് മൈ ട്രിപ്പ് നമ്പര്‍ ആയ 7349389104 ഫോണില്‍ സേവ് ചെയ്യണം.
  • അതിന് ശേഷം വാട്‌സ് ആപ്പില്‍ അപ്‌ഡേറ്റ് ആയ കോണ്‍ടാക്ട് ലിസ്റ്റില്‍ നിന്നും മെയ്ക് മൈ ട്രിപ്പ് എടുക്കുക.
  • ചാറ്റ് വിന്‍ഡോ തുറന്നാല്‍ അതില്‍ നിങ്ങളുടെ ട്രെയിന്‍ നമ്പറോ പിഎന്‍ആര്‍ നമ്പറോ ആവശ്യ പ്രകാരം ടൈപ്പ് ചെയ്തു കൊടുത്താല്‍ മതി. ഇതിന് മറുപടിയായി നിങ്ങള്‍ക്കാവശ്യമുള്ള വിവരം മെയ്ക് മൈ ട്രിപ്പ് നല്‍കും

LEAVE A REPLY

Please enter your comment!
Please enter your name here