അണ്‍ലിമിറ്റഡ് വാലിഡിറ്റി: 100 രൂപയ്ക്ക് കിടിലന്‍ പ്ലാന്‍ നല്‍കി ജിയോ

റിലയന്‍സ് ജിയോ ഉപഭോക്താക്കള്‍ക്ക് അണ്‍ലിമിറ്റഡ് കോളുകള്‍, കൂടാതെ ഡാറ്റ എന്നിങ്ങനെ പലതരം ജിയോ പ്ലാനുകള്‍ ലഭിക്കുന്നുണ്ട്. എന്നാല്‍ ജിയോ നല്‍കുന്ന അണ്‍ലിമിറ്റഡ് വാലിഡിറ്റി പ്ലാനുകള്‍ ഒരുപക്ഷെ നമ്മള്‍ അധികം ശ്രദ്ധിക്കാതെ പോയ ഓഫറുകളില്‍ ഒന്നാകും.

100 രൂപയുടെ ടോപ്പ് അപ്പുകളില്‍ 81.75 രൂപ ടോക്ക് ടൈം കൂടാതെ അണ്‍ലിമിറ്റഡ് വാലിഡിറ്റി ലഭിക്കുന്നതാണ്. ടോപ്പ് അപ്പുകളില്‍ റിലയന്‍സ് ജിയോ അണ്‍ലിമിറ്റഡ് വാലിഡിറ്റി ഉറപ്പു നല്‍കുന്നു. 20 രൂപ മുതല്‍ ലഭിക്കുന്ന ടോപ്പ് അപ്പുകള്‍ നിലവില്‍ ലഭിക്കുന്നുണ്ട്.
20 രൂപയ്ക്ക് 14.95 രൂപയുടെ ടോക്ക് ടൈം അണ്‍ലിമിറ്റഡ് വാലിഡിറ്റിയില്‍ ലഭിക്കുന്നതാണ്, അതുപോലെ തന്നെ 50 രൂപയുടെ ടോപ്പ് അപ്പുകളില്‍ 39.37 രൂപയുടെ ടോക്ക് ടൈം കൂടാതെ അണ്‍ലിമിറ്റഡ് വാലിഡിറ്റി ലഭിക്കും.
ജിയോ ലിങ്ക് ഓഫറുകളും നോക്കാം
  • ഒരു ജിയോ ലിങ്ക് പ്ലാന്‍ ആണ് 699 രൂപയുടെ പ്ലാനുകള്‍. 699 രൂപയുടെ ജിയോ ലിങ്ക് പ്ലാനുകളില്‍ ജിയോ ഉപഭോക്താക്കള്‍ക്ക് ലഭിക്കുന്നത് ദിവസേന 5ജിബിയുടെ ഡാറ്റയാണ്.
  • 28 ദിവസത്തെ വാലിഡിറ്റിയില്‍ ആണ് റിലയന്‍സ് ജിയോ ഉപഭോക്താക്കള്‍ക്ക് ഈ പ്ലാനുകള്‍ ലഭ്യമാകുന്നത്.
  • 16 ജിബിയുടെ എക്‌സ്ട്രാ ഡാറ്റയും ജിയോ ഉപഭോക്താക്കള്‍ക്ക് ലഭ്യമാകും.


Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it