ഈ ആൻഡ്രോയിഡ് ഫോണുകൾ ഉപയോഗിക്കുന്നവർ ശ്രദ്ധിക്കണം

ലോകത്തെ ഏറ്റവും വലിയ ചിപ് നിർമാതാക്കളും പ്രോസസർ സപ്ലൈയറുമായ ക്വാൽകോം ഉപയോക്താക്കൾക്ക് പുതിയ സുരക്ഷാ മുന്നറിയിപ്പ് നൽകിയിരിക്കുകയാണ്. തങ്ങളുടെ ഒന്നിലധികം ചിപ് സെറ്റുകളെ ബാധിച്ചിരിക്കുന്ന ഒരു ബഗ് കണ്ടെത്തിയതിനെത്തുടർന്ന് ക്വാൽകോമിന്റെ ഔദ്യോഗിക വെബ്‌സൈറ്റിലാണ് മുന്നറിയിപ്പ് പ്രസിദ്ധീകരിച്ചിരിക്കുന്നത്.

സ്നാപ്ഡ്രാഗൺ 55, 845, 730, 710, 675 തുടങ്ങിയവയെയാണ് പ്രധാനമായും ഈ ബഗ് (code name: CVE-2019-10540) ബാധിച്ചിരിക്കുന്നത്. ഇതിനെ പ്രതിരോധിക്കാനുള്ള മാർഗം ഫോൺ നിർമാതാക്കൾക്ക് (OEMs) ക്വാൽകോം അയച്ചിട്ടുണ്ട്. അതുകൊണ്ടുതന്നെ ഫോൺ നിർമാതാക്കളിൽ നിന്ന് വരുന്ന സോഫ്റ്റ് വെയർ അപ്‌ഡേറ്റ് ഫോണിൽ ഇൻസ്റ്റാൾ ചെയ്യാൻ ഉപയോക്താക്കൾ ശ്രദ്ധിക്കണമെന്നാണ് കമ്പനി അഡ്വൈസറിയിൽ പറയുന്നത്.

ഇടയ്ക്കിടെ ഇതുപോലുള്ള സുരക്ഷാ മുന്നറിയിപ്പുകൾ ക്വാൽകോം ഇഷ്യൂ ചെയ്യാറുണ്ട്. സോഫ്റ്റ് വെയർ അപ്‌ഡേറ്റ് ചെയ്യുക എന്നതാണ് ഇതിനുള്ള പോംവഴി.
താഴെപ്പറയുന്ന 34 ആൻഡ്രോയിഡ് സ്മാർട്ട് ഫോണുകൾക്കാണ് സുരക്ഷാ മുന്നറിയിപ്പ് ബാധകമാവുക:

  1. OnePlus 7: Qualcomm Snapdragon 855
  2. OnePlus 7 Pro: Qualcomm Snapdragon 855
  3. Oppo Reno: Qualcomm Snapdragon 855
  4. Asus 6Z: Qualcomm Snapdragon 855
  5. Nubia Red Magic 3: Qualcomm Snapdragon 855
  6. Black Shark 2: Qualcomm Snapdragon 855
  7. Redmi K20 Pro: Qualcomm Snapdragon 855
  8. OnePlus 6T: Qualcomm Snapdragon 845
  9. Google Pixel 3: Qualcomm Snapdragon 845
  10. Google Pixel 3XL: Qualcomm Snapdragon 845
  11. OnePlus 6: Qualcomm Snapdragon 845
  12. Realme X: Qualcomm Snapdragon 710
  13. Google Pixel 3A XL: Qualcomm Snapdragon 670
  14. Google Pixel 3A: Qualcomm Snapdragon 670
  15. Xiaomi Poco F1: Qualcomm Snapdragon 845
  16. Nokia 8 Sirocco: Qualcomm Snapdragon 835
  17. Vivo Z1 Pro: Qualcomm Snapdragon 712
  18. Asus Zenfone 5Z: Qualcomm Snapdragon 845
  19. Redmi K20: Qualcomm Snapdragon 730
  20. Redmi Note 5 Pro: Qualcomm Snapdragon 636
  21. Nokia 6.1 Plus: Qualcomm Snapdragon 636
  22. LG V30+: Qualcomm Snapdragon 845
  23. LG G7 ThinQ: Qualcomm Snapdragon 845
  24. Asus Max Pro M2: Qualcomm Snapdragon 660
  25. Asus Max Pro M1: Qualcomm Snapdragon 636
  26. Oppo R17 Pro: Qualcomm Snapdragon 710
  27. Nokia 8.1 : Qualcomm Snapdragon 710
  28. Vivo Nex: Qualcomm Snapdragon 845
  29. Mi A2: Qualcomm Snapdragon 660
  30. Redmi Note 7 Pro: Qualcomm Snapdragon 675
  31. Redmi 6 Pro: Qualcomm Snapdragon 636
  32. Vivo V15 Pro: Qualcomm Snapdragon 675
  33. Samsung A70: Qualcomm Snapdragon 675
  34. Samsung M40: Qualcomm Snapdragon 675

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it