108 എംപിയുടെ ക്യാമറ, വിവോ v23 5g സീരീസ് എത്തി; സവിശേഷതകള്‍ അറിയാം

ചൈനീസ് സ്മാര്‍ട്ട് ഫോണ്‍ നിര്‍മാതാക്കളായ വിവോയുടെ ഏറ്റവും പുതിയ വി23 സീരീസ് ഇന്ത്യയില്‍ അവതരിപ്പിച്ചു. Vivo V23 5G, Vivo V23 Pro 5G എന്നിങ്ങനെ രണ്ട് മോഡലുകളാണ് കമ്പനി വിപണിയില്‍ എത്തിക്കുന്നത്. സൂര്യപ്രകാശത്തില്‍ നിറം മാറുന്ന ഫ്ലൂറൈറ്റ് എജി ഗ്ലാസിലുള്ള പിന്‍ഭാഗം, 50 എംപിയുടെ പ്രൈമറി ലെന്‍സോഡ് കൂടിയ ഡ്യുവല്‍ സെല്‍ഫി ക്യാമറ, 44 വാട്ട് ഫാസ്റ്റ് ചാര്‍ജിങ് സപ്പോര്‍ട്ട് തുടങ്ങിയവ ഇരു ഫോണുകളുടേയും സവിശേഷതകളാണ്. റീട്ടെയില്‍ സ്റ്റോറുകള്‍, ഫ്ലിപ്കാര്‍ട്ട് എന്നിവടങ്ങളില്‍ നിന്നും വിവോയുടെ ഓഫീഷ്യല്‍ വെബ്‌സൈറ്റില്‍ നിന്നും ഫോണ്‍ വാങ്ങാം.

Vivo V23 5G സവിശേഷതകള്‍
  • 6.44 ഇഞ്ച് ഫുള്‍ എച്ച്ഡി+ AMOLED ഡിസ്‌പ്ലെയാണ് വിവോ വി23 5ജിക്ക്. 8 ജിബി റാമും 128 ജിബി സ്‌റ്റോറേജുമുള്ള മോഡലിന് 29,990 രൂപയാണ് വില. 12 ജിബി + 256 ജിബി മോഡല്‍ 34,990 രൂപയ്ക്കും ലഭിക്കും. MediaTek Dimensity 920 SoC പ്രൊസസറാണ് വി23 5ജിക്ക് നല്‍കിയിരിക്കുന്നത്.
  • 68 എംപിയുടെ പ്രൈമറി സെന്‍സര്‍, 8 എംപിയുടെ വൈഡ് ആംഗിള്‍ ലെന്‍സ്, 2 എംപിയുടെ മാക്രോ സെന്‍സര്‍ എന്നിവ അടങ്ങുന്ന ട്രിപിള്‍ ക്യാമറ സെറ്റപ്പില്‍ ആണ് ഫോണ്‍ എത്തുന്നത്. 50 എംപിയുടെ പ്രൈമറി സെന്‍സറും 8 എംപിയുടെ വൈഡ് ആംഗിള്‍ സെന്‍സറും ഉള്‍ക്കൊള്ളുന്ന സെല്‍ഫി ക്യാമറയാണ് ഫോണിന്റെ മറ്റൊരു സവിശേഷത. 4200 എംഎഎച്ചിന്റേതാണ് ബാറ്ററി.
Vivo V23 Pro 5G സവിശേഷതകള്‍
വിവോ വി23 പ്രോ 5ജിക്ക് 6.44 ഇഞ്ചിന്റെ ഡിസ്‌പ്ലെയാണ് നല്‍കിയിരിക്കുന്നത്. 8 ജിബി റാമും 128 ജിബി സ്‌റ്റോറേജുമുള്ള മോഡലിന് 38,990 രൂപയും 12 ജിബി + 256 ജിബി മോഡല്‍ 43,990 രൂപയുമാണ് വില. MediaTek Dimensity 1200 SoC പ്രൊസസറാണ് ഫോണിന്റെ കരുത്ത്. 108 എംപിയുടെ പ്രൈമറി ലെന്‍സ് അടങ്ങിയ ക്യാമറ സെറ്റപ്പ് ആണ് ഫോണിന്റെ പ്രധാന സവിശേഷത. സെല്‍ഫി ക്യാമറ വിവോ വി23 5ജിക്ക് സമാനമാണ്. 4300 എംഎഎച്ചിന്റേതാണ് ബാറ്ററി. ഇരു ഫോണുകളും ആന്‍ഡ്രോയിഡ് 12 ഒഎസിലാണ് പ്രവര്‍ത്തിക്കുന്നത്.


Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it