വിവോ വി25 എത്തി; ഗെയിമിംഗിന് മികച്ചൊരു ഓപ്ഷന്‍
വിവോ വി സീരീസിലെ ഏറ്റവും പുതിയ ഫോണ്‍ വി25 5ജി ഇന്ത്യയില്‍ അവതരിപ്പിച്ചു. രണ്ട് വേരിയന്റുകളിലെത്തുന്ന ഫോണിന്റെ 8 ജിബി റാമും 128 ജിബി സ്റ്റോറേജുമുള്ള മോഡലിന് 27,999 രൂപയാണ് വില. 12 ജിബി+ 256 ജിബി മോഡല്‍ 31,999 രൂപയ്ക്ക് ലഭിക്കും.
ഇന്ന് മുതല്‍ ഫോണിന്റെ പ്രീ ബുക്കിംഗ് ആരംഭിച്ചിട്ടുണ്ട്. സെപ്റ്റംബര്‍ 20 മുതല്‍ ഫ്‌ലിപ്കാര്‍ട്ട്, വിവോ ഇന്ത്യ ഇ-സ്‌റ്റോര്‍ എന്നിവയിലൂടെ വില്‍പ്പന ആരംഭിക്കും. എച്ച്ഡിഎഫ്‌സി, ഐസിഐസി, എസ്ബിഐ ക്രെഡിറ്റ്/ ഡെബിറ്റ് കാര്‍ഡുകളിന്മേള്‍ 2,500 രൂപയുടെ ഇളവ് ലഭിക്കും. എലഗന്റ് ബ്ലാക്ക്, സര്‍ഫിംഗ് ബ്ലൂ എന്നീ നിറങ്ങളിലാണ് ഫോണ്‍ എത്തുന്നത്.
VivoV25 5G സവിശേഷതകള്‍
6.44 ഇഞ്ചിന്റെ ഡിസ്‌പ്ലെയിലാണ് വിവോ വി25ന് നല്‍കിയിരിക്കുന്നത്. 90 ഹെര്‍ട്‌സ് ആണ് റിഫ്രഷ് റേറ്റ്. മീഡിയാടെക്കിന്റെ ഡിമന്‍സിറ്റി 900 SoC പ്രൊസസറാണ് ഫോണിന്റെ കരുത്ത്. റാം 3.0 ഫീച്ചര്‍ ഉപയോഗിച്ച് വിര്‍ച്വലായി ഫോണിന്റെ റാം സൈസ് 8 ജിബി വരെ വര്‍ധിപ്പിക്കാം.
ഗെയിം ബൂസ്റ്റ് മോഡ്, ലിക്വിഡ് കൂളിംഗ് സിസ്റ്റം, 4ഡി ഗെയിം വൈബ്രേഷന്‍ എന്നീ സവിശേഷതകളും ഫോണില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. 64 എംപിയുടെ പ്രധാന ക്യാമറ, 8 എംപിയുടെ വൈഡ് ആംഗില്‍ ലെന്‍സ്, 2 എംപിയുടെ മാക്രോ ലെന്‍സ് എന്നിവ അടങ്ങിയ ട്രിപിള്‍ ക്യാമറ സെറ്റപ്പ് ആണ് ഫോണിന്. 50 എംപിയുടേതാണ് സെല്‍ഫി ക്യാമറ.
ഇന്‍-ഡിസ്‌പ്ലെ ആയാണ് ഫിംഗര്‍പ്രിന്റ് സെന്‍സറിന്റെ സ്ഥാനം. 44 വാട്ടിന്റെ ഫാസ്റ്റ് ചാര്‍ജിംഗ് പിന്തുണയ്ക്കുന്ന 4,500 എംഎഎച്ചിന്റെ ബാറ്ററിയാണ് ഫോണില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്. 186 ഗ്രാമാണ് ഫോണിന്റെ ഭാരം.