വിവോയുടെ ബജറ്റ് സ്മാര്‍ട്ട്‌ഫോണ്‍ Y01 ഇന്ത്യന്‍ വിപണിയില്‍

വിവോയുടെ ഏറ്റവും പുതിയ ബജറ്റ് സ്മാര്‍ട്ട്‌ഫോണ്‍ vivo y01 ഇന്ത്യയില്‍ അവതരിപ്പിച്ചു. 2 ജിബി റാമും 32 ജിബി സ്റ്റോറേജുമായി എത്തുന്ന ഫോണിന് 8,999 രൂപയാണ് വില. എലഗന്റ് ബ്ലാക്ക്, സഫയര്‍ ബ്ലൂ എന്നീ നിറങ്ങളില്‍ ഫോണ്‍ സ്വന്തമാക്കാം.

വിവോ ഓണ്‍ലൈന്‍ സ്‌റ്റോര്‍, മറ്റ് പ്രമുഖ ഓണ്‍ലൈന്‍-ഓഫ്‌ലൈന്‍ സ്റ്റോറുകളിലും ഫോണ്‍ ലഭ്യമാകും. വില്‍പ്പന എന്ന് ആരംഭിക്കുമെന്ന് വിവോ ഇതുവരെ അറിയിച്ചിട്ടില്ല. കഴിഞ്ഞ മാര്‍ച്ചില്‍ ആഫ്രിക്കന്‍ വിപണിയില്‍ വിവോ വൈ01 വില്‍പ്പന തുടങ്ങിയിരുന്നു.

Vivo Y01 സവിശേഷതകള്‍

6.51 ഇഞ്ചിന്റെ വാട്ടര്‍ ഡ്രോപ്പ് സ്റ്റൈല്‍ എച്ച്ഡി+ ഡിസ്‌പ്ലെയാണ് ഫോണിന് നല്‍കിയിരിക്കുന്നത്. മീഡിയടെക്കിന്റെ ഹീലിയോ P35 പ്രൊസസറാണ് ഫോണിന്. ആന്‍ഡ്രോയിഡ് അധിഷ്ടിത ഫണ്‍ടച്ച് ഒഎസിലാണ് ഫോണ്‍ പ്രവര്‍ത്തിക്കുന്നത്. മൈക്രോ എസ്ഡി കാര്‍ഡ് ഉപയോഗിച്ച് മെമ്മറി ഒരു ടിബിവരെ വര്‍ധിപ്പിക്കാന്‍ സാധിക്കും.

എല്‍ഇഡി ഫ്ലാഷോട് കൂടിയ 8 എംപിയുടെ ക്യാമറയാണ് ഫോണില്‍ വിവോ ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്. 5 എംപിയുടേതാണ് സെല്‍ഫി ക്യാമറ. 5000 എംഎഎച്ചിന്റെ ബാറ്ററിയാണ് ഫേണിന് നല്‍കിയിരിക്കുന്നത്. റെഡ്മി 10a, ഗ്യാലക്‌സി എം02 എന്നീ മോഡലുകളുമായാണ് വിവോ Y01 മത്സരിക്കുക.

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it