ഓണ്‍ലൈനിലൂടെ വീട്ടിലിരുന്ന് പണം വാരണോ? ഇന്ത്യയില്‍ ചെയ്യാവുന്ന 10 അഫിലിയേറ്റുകള്‍

ഓണ്‍ലൈനിലൂടെ, വീട്ടിലിരുന്ന്, നിഷ്‌ക്രിയമായി വരുമാനമുണ്ടാക്കാവുന്ന മാര്‍ഗമന്വേഷിച്ച് നടക്കുന്നവര്‍ ഒട്ടും കുറവല്ല. ഈ രീതിയില്‍ നല്ല നിലയില്‍ തന്നെ കാശുണ്ടാക്കാന്‍ പറ്റുന്നതാണ് അഫിലിയേറ്റ് മാര്‍ക്കറ്റിംഗ്. മറ്റു കമ്പനികളുടെ ഉല്‍പ്പന്നങ്ങള്‍ പ്രോമോട്ട് ചെയ്യുന്നതിലൂടെ ലഭിക്കുന്ന കമ്മിഷനാണ് അഫിലിയേറ്റ് മാര്‍ക്കറ്റിലെ വരുമാനം. വെബ്സൈറ്റ് ഉള്ളവര്‍, സോഷ്യല്‍ മീഡിയ ഇന്‍ഫ്ളുവന്‍സര്‍മാര്‍, ബ്ലോഗര്‍മാരെല്ലാം തേര്‍ഡ് പാര്‍ട്ടി ഉല്‍പന്നത്തിലേക്കുള്ള ലിങ്ക് നല്‍കി പണമുണ്ടാക്കുന്നു.

ഇന്ത്യയിലെ ഓണ്‍ലൈന്‍ റീട്ടെയില്‍ വില്‍പ്പനയിലെ 15 ശതമാനവും അഫിലിയേറ്റ് മാര്‍ക്കറ്റിംഗിന്റെ സംഭാവനയാണ്. ആമസോണ്‍ അഫിലിയേറ്റ് മാര്‍ക്കറ്റിംഗാണ് ഈ രംഗത്തെ അതികായര്‍. eBay, Awin, ShareASale തുടങ്ങിയ കമ്പനികളും ഈ രംഗത്ത് ചുവടുറപ്പിച്ചവരാണ്. തങ്ങളുടെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലൂടെയും യൂട്യൂബ് ചാനലിലൂടെയും ലിങ്കുകള്‍ നല്‍കിയാണ് ആയിരക്കണക്കിന് ഫോളോവര്‍മാരുള്ളവര്‍ പണമുണ്ടാക്കുന്നത്. ഇതിലൂടെ ക്ലിക്ക് ചെയ്ത് വാങ്ങുന്ന ഓരോ ഉല്‍പന്നത്തിനും നിശ്ചിത ശതമാനം കമ്മിഷന്‍ ലഭിക്കും. ഒരു വില്‍പ്പനയ്ക്ക് 15% വരെ കമ്മിഷന്‍ നല്‍കുന്നുണ്ട് ഇ-കൊമേഴ്‌സ് വമ്പന്മാരായ ആമസോണും ഫ്‌ളിപ്പ്കാര്‍ട്ടും. ഇന്ത്യയില്‍ മികച്ച വരുമാനമുണ്ടാക്കാവുന്ന 10 അഫിലിയേറ്റ് മാര്‍ക്കറ്റിംഗ് വെബ്‌സൈറ്റുകളെ പരിചയപ്പെടാം.
1. Amazon Associatse
ലോകത്തെ ഏറ്റവും വലിയ ഇ-കൊമേഴ്‌സ് സ്ഥാപനമായ ആമസോണിന്റെ അഫിലിയേറ്റ് മാര്‍ക്കറ്റിംഗ് പ്ലാറ്റ്‌ഫോമാണ് ആമസോണ്‍ അസോസിയേറ്റ്. ആമസോണിലെ നിലവിലെ അക്കൗണ്ട് ഉപയോഗിച്ച് അഫിലിയേറ്റ് മര്‍ക്കറ്റിംഗിലും സൈന്‍ അപ്പ് ചെയ്യാം. വിവിധ കാറ്റഗറികളെയും ക്ലിക്കുകളെയും അടിസ്ഥാനമാക്കി 0.2% മുതല്‍ 10% വരെ കമ്മിഷന്‍ ആമസോണ്‍ നല്‍കുന്നുണ്ട്.
ആമസോണിനേക്കാളും കൂടുതല്‍ കമ്മിഷന്‍ വാഗ്ദാനം ചെയ്യുന്നുണ്ട് ഇന്ത്യയിലെ പ്രമുഖ ഇ-കൊമേഴ്‌സ് സ്ഥാപനമായ ഫ്‌ളിപ്കാര്‍ട്ട്. ഫ്‌ളിപ്കാര്‍ട്ടില്‍ മൊബൈല്‍, ഡെസ്‌ക്ടോപ്പ് റെഫറലുകള്‍ വ്യത്യസ്തമാണ്. വിവിധ കാറ്റഗറികളെ അടിസ്ഥാനമാക്കി 6 മുതല്‍ 20 ശതമാനം വരെ കമ്മിഷന്‍ നല്‍കുന്നുണ്ട് ഫ്‌ളിപ്കാര്‍ട്ട്. പുസ്തകങ്ങള്‍ക്ക് 6-12% വരെയും മൊബൈലുകള്‍ക്ക് 5% വരെയും കമ്മിഷന്‍ നല്‍കുന്നുണ്ട്. ടോയ്‌സുകള്‍ക്കാണ് ഫ്‌ളിപ്കാര്‍ട്ട് ഏറ്റവും കൂടുതല്‍ കമ്മിഷന്‍ നല്‍കുന്നത്, 6-20% വരെ.
രാജ്യത്തെ ഏറ്റവും വലിയ റീസെല്ലര്‍ ഹോസ്റ്റിംഗ് കമ്പനിയാണ് Reseller. വിജയകരമായ ഒരു റെഫറലിന് 2000 മുതല്‍ 8000 രൂപ വരെ നേടാനാകും.
4. vCommission
രാജ്യത്ത് ഏറ്റവും ആദ്യം തുടങ്ങിയ അഫിലിയേറ്റ് നെറ്റ്‌വര്‍ക്കാണ് vCommission. 18,000 ത്തില്‍ അധികം അഫിലിയേറ്റുകളാണ് ഇതിലുള്ളത്. അഗോഡ, മിന്ത്ര, അലി എക്‌സ്പ്രസ്, സ്‌നാപ്ഡീല്‍ തുടങ്ങിയ വമ്പന്‍ ഇ-കൊമേഴ്‌സ് കമ്പനികളുമായി ചേര്‍ന്നാണ് vCommission പ്രവര്‍ത്തിക്കുന്നത്. ഒരു മാസം കൂടുമ്പോഴാണ് ഇതില്‍ കമ്മിഷന്‍ വിതരണം ചെയ്യുന്നത്. 5000 രൂപ മുതല്‍ മുകളിലോട്ടാണ് കമ്മിഷന്‍ നല്‍കിവരുന്നത്. vCommission ല്‍ അഫിലിയേറ്റ് ചെയ്യാനായി ഇംഗ്ലീഷിലുള്ള ഉള്ളടക്കം മാത്രമാണ് നിങ്ങളുടെ വെബ്‌സൈറ്റില്‍ പറ്റുകയുള്ളൂ.
5. BigRock Affiliate
ഇന്ത്യയിലെ മുന്‍നിര ഡൊമൈന്‍ രജിസ്‌ട്രേഷന്‍, വെബ് ഹോസ്റ്റിംഗ് കമ്പനിയാണ് ബിഗ്‌റോക്ക്. അഫിലിയേറ്റ് യു.ആര്‍.എല്ലില്‍ കൂടി ഡിജിറ്റല്‍ പ്രോഡക്ട് വില്‍പ്പനയിലേക്ക് നയിക്കുകയാണ് നിങ്ങളുടെ ജോലി. പ്രതിമാസം 21 സെയില്‍സ് നടത്തിയാല്‍ 21,000 രൂപ വരെ നല്‍കുമെന്ന് വാഗ്ദാനം ചെയ്യുന്നുണ്ട് ബിഗ്‌റോക്ക്.
ഡൊമൈന്‍ രജിസ്‌ട്രേഷന്‍, വെബ് ഹോസ്റ്റിംഗിനൊപ്പം ഇമെയില്‍ ഹോസ്റ്റിംഗ്, വെബ്‌സൈറ്റ് ബ്യുള്‍ഡര്‍, ഡിജിറ്റല്‍ സര്‍ട്ടിഫിക്കേറ്റ്‌സ് തുടങ്ങിയ ആഡ്- ഓണ്‍ സര്‍വീസ് ഓഫറുകളും ബിഗ്‌റോക്ക് നല്‍കുന്നു. പ്രതിവില്‍പ്പനയ്ക്ക് 30 രൂപ മുതല്‍ 30 ശതമാനം വരെ കമ്മീഷന്‍ നല്‍കുന്നുണ്ട് ഇവര്‍.
ഇന്ത്യയിലെ ട്രാവല്‍ കമ്പനികള്‍ക്കിടയിലെ മുന്‍നിരയിലുള്ളതാണ് Yatra. 30 ദിവസ കാലാവധിയാണ് യാത്ര നിങ്ങളുടെ അഫിലിയേറ്റ് ലിങ്ക് ട്രാക്ക് ചെയ്യുക. ബുക്കിംഗ് നടക്കുന്നതനുസരിച്ച് വരുമാനം ലഭിക്കുകയും ചെയ്യും.
7. Admitad
സാംസങ്, ടാറ്റ ക്ലിക്ക്, ബുക്കിംഗ് ഡോട്ട് കോം തുടങ്ങി ആയിരക്കണക്കിന് ആഗോള ബ്രാന്‍ഡുകളെയും പബ്ലിഷര്‍മാരെയും പരസ്പരം ബന്ധിപ്പിക്കുന്ന അഫിലിയേറ്റ് നെറ്റ്‌വര്‍ക്കാണ് Admitad. സോഷ്യല്‍ മീഡിയ, യൂട്യൂബ് ചാനല്‍, ഇമെയില്‍ ന്യൂസ്‌ലെറ്റര്‍ തുടങ്ങി എല്ലാ ട്രാഫിക്ക് വഴികളിലൂടെയും ലിങ്കുകള്‍ മോണിറ്റൈസ് ചെയ്യാന്‍ Admitad അനുമതി നല്‍കുന്നുണ്ട്.
റെഫറല്‍ ലിങ്ക് കൂടാതെ, കോണ്‍ടക്‌സ്ച്വല്‍ അഡൈ്വര്‍ടൈസിംഗ്, കൂപ്പണ്‍, പ്രോമോ കോഡ് തുടങ്ങിയ രീതികളിലൂടെയും കണ്ടന്റ് മോണിറ്റൈസ് ചെയ്യാന്‍ അവസരമൊരുക്കുന്നുണ്ട് Admitad.
സംരംഭകര്‍, വിദ്യാഭ്യാസ പ്രവര്‍ത്തകര്‍, ഇന്‍ഫ്‌ളൂവന്‍സര്‍മാര്‍, കണ്ടന്റ് ക്രിയേറ്റര്‍മാര്‍ തുടങ്ങിയവര്‍ക്ക് ഓഡിയന്‍സിലൂടെ വരുമാനമുണ്ടാക്കാവുന്ന മാര്‍ഗമാണ് ഷോപ്പിഫൈ നല്‍കുന്നത്. നിങ്ങളുടെ അഫിലിയേറ്റ് ലിങ്ക് ഉപയോഗിച്ച് ഒരാള്‍ സൈന്‍ അപ്പ് ചെയ്താല്‍ ശരാശരി 58 ഡോളര്‍ വരെയും ഷോപ്പിഫൈ പ്ലസ് റഫറലിന് 2000 ഡോളര്‍ വെച്ചും കമ്മിഷന്‍ ലഭിക്കും.
കണ്ടന്റുകളിലേക്ക് ഓട്ടോമാറ്റിക്കായി അഫിലിയേറ്റ് ലിങ്കുകള്‍ കയറുന്ന രീതിയില്‍ ജാവസ്‌ക്രിപ്റ്റ് ചെയ്യുന്ന സംവിധാനമാണ് ക്യൂലിങ്ക്‌സ് നല്‍കുന്നത്. ഉദാഹരണത്തിന്: നിങ്ങളൊരു ആപ്പിള്‍ പ്രോഡക്ടിനെപ്പറ്റിയുള്ള കണ്ടന്റാണ് എഴുതിയതെങ്കില്‍, അതുമായി ബന്ധപ്പെട്ട് കീവേര്‍ഡുകളോടു കൂടിയുള്ള അഫിലിയേറ്റ് ലിങ്കുകളായിരിക്കും ഓട്ടോമാറ്റിക്കായി കയറുക.
ലോകത്താകമാനം 14 ഓഫിസുകളുള്ള മുന്‍നിര അഫിലിയേറ്റ് നെറ്റ്‌വര്‍ക്ക് ആണ് സിജെ അഫിലിയേറ്റ്. ഗോ പ്രോ, ബാര്‍ണെസ്, നോബിള്‍, ഓഫിസ് ഡിപ്പോ തുടങ്ങിയ വന്‍കിട ബ്രാന്‍ഡുകളുമായി പങ്കാളിത്തമുണ്ട് സിജെ അഫിലിയേറ്റിന്.
നോട്ട് ദ പോയിന്റ്: ഇന്ത്യയില്‍ അപ്ലൈ ചെയ്യാവുന്ന 10 അഫിലിയേറ്റ് മാര്‍ക്കറ്റിംഗ് വെബ്‌സൈറ്റുകളെയാണ് പരിചയപ്പെടുത്തിയത്. Sovrn Commerce, Rakuten Marketing, Optim-ise, Hostgator Affiliate തുടങ്ങി ഇനിയും നിരവധി വെബ്‌സൈറ്റുകള്‍ അഫിലിയേറ്റ് മാര്‍ക്കറ്റിംഗ് സൗകര്യമൊരുക്കുന്നുണ്ട്. ഓരോന്നിനും ഓരോ സ്വഭാവമാണെന്ന കാര്യമാണ് പ്രത്യേകം മനസ്സിലാക്കേണ്ടത്. അതിന്റെ സ്വഭാവം മനസ്സിലാക്കിയിരിക്കേണ്ടത് പ്രധാനവുമാണ്. അതായത്, ഒരു യാത്രാ ബന്ധമുള്ള കണ്ടന്റിന്റെ കൂടെയാണ് അഫിലിയേറ്റ് ലിങ്ക് നല്‍കേണ്ടതെങ്കില്‍, ഏറ്റവും അനുയോജ്യമായത് Yatra അഫിലിയേറ്റാണ്.


Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it