യുപിഐയ്ക്ക് ശേഷം ഓണ്‍ലൈന്‍ വില്‍പ്പന സൗകര്യമൊരുക്കി വാട്സാപ്പ്

ഓണ്‍ലൈനിലൂടെ പണമയയ്ക്കുന്ന യുപിഐ അധിഷ്ഠിത സംവിധാനം കൊണ്ടുവന്നതിനുപിന്നാലെ, ഇ-കൊമേഴ്‌സ് മേഖലയിലേയ്ക്കും ചുവടുവയ്ക്കുകയാണ് വാട്സാപ്പ്. വില്‍പ്പന നടത്തുന്ന ഉല്‍പ്പന്നങ്ങള്‍ ലിസ്റ്റ് ചെയ്യാനും വാങ്ങാനുമുള്ള സൗകര്യം ആണ് നടപ്പിലാക്കുന്നത്. ബിസിനസ് അക്കൗണ്ടുകളിലാകും ഈ സൗകര്യം ഒരുങ്ങുക.

ബിസിനസ് പേരിന് അടുത്തായി സ്റ്റോര്‍ഫ്രണ്ട് ഐക്കണ്‍ ഉപഭോക്താക്കള്‍ക്ക് കാണാം. കാറ്റലോഗ് കാണാനും വില്പനയ്ക്കുള്ള സാധനങ്ങളുടെയും സേവനങ്ങളുടെയും വിവരങ്ങള്‍ അറിയാനും എല്ലാം അതിലൂടെ സാധിക്കും.
കൂടാതെ കോള്‍ ബട്ടണില്‍ അമര്‍ത്തിയാല്‍ വോയ്‌സ് കോളിനും വീഡിയോ കോളിനും അവസരമുണ്ട്. പുതിയ സംവിധാനം ആഗോളതലത്തില്‍ അവതരിപ്പിച്ചതായി കമ്പനി ഇ-മെയില്‍ സന്ദേശത്തില്‍ അറിയിച്ചു.
ഇന്ത്യയില്‍ ദിവസവും 30 ലക്ഷത്തിലധികം പേര്‍ തങ്ങളുടെ ബിസിനസ് അക്കൗണ്ടിലൂടെ സന്ദേശങ്ങള്‍ അയയ്ക്കുന്നുണ്ട്. ഇനി യുപിഐ സംവിധാനം നേടിയ ബിസിനസ് അക്കൗണ്ടുകള്‍ക്ക് സാധനങ്ങള്‍ വാങ്ങാനും വില്‍ക്കാനും പേയ്മെന്‍റ് നടത്താനുമെല്ലാം വാട്സാപ്പ് തന്നെ മതി.


Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it