വാട്‌സാപ്പിനിത് എന്തുപറ്റി? സ്പാം മെസേജുകളുടെ ബഹളമെന്ന് ഉപയോക്താക്കള്‍, നിങ്ങള്‍ ശ്രദ്ധിച്ചോ

മാര്‍ക്ക് സക്കര്‍ബര്‍ഗ് മെറ്റ എന്ന ഒറ്റ പ്ലാറ്റ്‌ഫോമിലേക്ക് വാട്‌സാപ്പ് അടക്കമുള്ള ഫെയ്‌സ്ബുക്ക്, ഇന്‍സ്റ്റാഗ്രാം സോഷ്യല്‍ ആപ്പുകളെല്ലാം ഒന്നിപ്പിച്ചപ്പോള്‍ ആപ്പിലായത് വാട്‌സാപ്പ് ഉപയോക്താക്കളാണ്. വാട്‌സാപ്പിലെ 550 ദശലക്ഷത്തോളം ഉപഭോക്താക്കളിലേക്ക് അനുവാദം പോലും ചോദിക്കാതെയാണ് വിവിധ ബിസിനസ് പ്രൊവൈഡേഴ്‌സ് സ്പാം മെസേജുകള്‍ അയയ്ക്കുകയാണ്. ഓരോ തവണയും ഉപഭോക്താക്കള്‍ ഇവ ഡിലീറ്റ് ചെയ്ത് വേണം മുന്നോട്ട് പോകാന്‍.

ഫ്‌ളിപ്കാര്‍ട്ട്, ആമസോണ്‍, ജൂവല്‍റികളുടെ വെബ്‌സൈറ്റുകള്‍, ഓണ്‍ലൈന്‍ ലോണ്‍ ആപ്പുകള്‍ തുടങ്ങിയവയെല്ലാം വാട്‌സാപ്പ്, വാട്‌സാപ്പ് ബിസിനസ് ഐഡികളിലേക്ക് ഇത്തരത്തില്‍ മെസേജുകള്‍ അയയ്ക്കുന്നു. ഉപയോക്താക്കള്‍ക്ക് പല മെസേജിംഗ് സെന്ററുകളെയും ബ്ലോക്ക് ചെയ്യേണ്ടതായും വരും.

എന്ത്‌കൊണ്ടാണ് വാട്‌സാപ്പില്‍ ഇത്തരം പുഷ് നോട്ടിഫിക്കേഷനുകളുടെ അതിപ്രസരം വരുന്നത്? അത് ശ്രദ്ധിച്ചിട്ടുണ്ടോ. കഴിഞ്ഞ ഒരു വര്‍ഷമായി, കമ്പനി തങ്ങളുടെ വാട്ട്സാപ്പ് ബിസിനസ് സേവനങ്ങള്‍ രാജ്യത്ത് വിപുലീകരിച്ചു, ഉപഭോക്താക്കളിലേക്ക് എത്തിച്ചേരാനും പിന്തുണ വാഗ്ദാനം ചെയ്യാനും പേയ്മെന്റുകള്‍ സ്വീകരിക്കാനും ഡോക്യുമെന്റുകള്‍ പരിശോധിക്കാനും ബ്രാന്‍ഡുകളെ അനുവദിക്കുന്ന തരത്തില്‍ വാട്‌സാപ്പ് പോളിസി മാറ്റിയിട്ടുണ്ട്. ഇത് വാട്‌സാപ്പ് പുതുക്കുന്നതുമായി ബന്ധപ്പെട്ട് ഉപയോക്താക്കളെ കമ്പനി അറിയിച്ചിരുന്നതുാണ് എന്നാണ് അറിയുന്നത്.

വാട്‌സാപ്പില്‍ അയയ്ക്കുന്ന സന്ദേശങ്ങളില്‍ 80% മെസേജുകളും അഞ്ച് മിനിറ്റിനുള്ളില്‍ ഉപയോക്താക്കള്‍ കാണുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍. അതിനാല്‍ തന്നെ ഇ-മെയില്‍ അല്ലെങ്കില്‍ എസ്എംഎസ് എന്നിങ്ങനെയുള്ള മാര്‍ക്കറ്റിംഗ് രീതികളെക്കാള്‍ അവിശ്വസനീയമാംവിധം കാര്യക്ഷമമായ ഔട്ട്റീച്ച് ചാനലാക്കി മാറ്റുന്നു എന്നതാണ് സത്യം.

സ്വകാര്യത എവിടെ?

വാട്‌സാപ്പ് ഓരോ ദിവസവും ഫീച്ചറുകള്‍ അപ്‌ഡേറ്റ് ചെയ്യുകയാണ്. എന്നിരുന്നാലും അതിന്റെ ഉപയോക്തൃ അടിത്തറയ്ക്ക് സ്വകാര്യത സംബന്ധിച്ച ചില ആശങ്കകള്‍ വെല്ലുവിളി സൃഷ്ടിക്കുന്നുണ്ട്. ഡേറ്റ ബേസ് വഴി നമ്പര്‍ ലഭിക്കുന്ന ആര്‍ക്കും വാട്‌സാപ്പ് മെജേജിലേക്ക് നുഴഞ്ഞുകയറാമെന്ന നിലയിലേക്കാണ് ഇപ്പോഴുള്ള കാര്യങ്ങള്‍. അതേസമയം ടെലഗ്രാം ആപ്പിലും ഇതേ പ്രശ്‌നങ്ങള്‍ ചിലര്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇന്‍സ്റ്റാഗ്രാം ഡയറക്റ്റ് മെസേജിംഗ് ആണ് ഏറെ സുരക്ഷിതമായ മെറ്റ - മെസേജിംഗ് പ്ലാറ്റ്‌ഫോം എങ്കിലും വാട്‌സാപ്പിന്റെ ജനകീയത ഫെയ്‌സ്ബുക്ക് കമ്പനിക്ക് നഷ്ടപ്പെട്ടേക്കാം എന്നതാണ് സ്പാം മെസേജിംഗിനെക്കുറിച്ചുള്ള ചര്‍ച്ചകളിലൂടെ പുറത്തുവരുന്ന വിവരം.

Related Articles
Next Story
Videos
Share it