അറിയാതെ പോകരുത്, വാട്‌സാപ്പിന്റെ ഏറ്റവും പുതിയ അപ്‌ഡേഷനുകള്‍

ജോലിയിലും വ്യക്തി ജീവിതത്തിലും ഒഴിച്ച് കൂടാനാകാത്ത ആപ്ലിക്കേഷനായി വാട്‌സാപ്പ് മാറിയിരിക്കുന്നു. ഇന്ത്യയില്‍ തന്നെ ഏറ്റവും കൂടുതല്‍ ആളുകള്‍ ഉപയോഗിക്കുന്ന ആപ്ലിക്കേഷനുകളില്‍ ഒന്നാണ് ഇത്. വാട്‌സാപ്പില്‍ നമുക്ക് അറിയാവുന്നതും അറിയാത്തതുമായ ഒരുപാടു ട്രിക്കുകളും ഉണ്ട്. അത്‌പോലെ വാട്‌സാപ്പില്‍ വരുന്ന അപ്‌ഡേഷനുകള്‍ നമ്മള്‍ കൃത്യമായി ഉപയോഗപ്പെടുത്തേണ്ടത് അത്യാവശ്യമാണ്. ഇതാ പുതിയ വാട്‌സാപ്പ് അപ്‌ഡേറ്റുകള്‍ കാണാം

ഗ്രൂപ്പ് ചാറ്റുകളിലെ പുതിയ മാറ്റങ്ങള്‍
ഏറ്റവും പുതിയ ഗ്രൂപ്പ് ചാറ്റ് ഫീച്ചര്‍ ആണ് കമ്മ്യൂണിറ്റി ഫീച്ചറുകള്‍. അതുപോലെ തന്നെ ഗ്രൂപ്പില്‍ ഉള്ള കൂടുതല്‍ ആളുകള്‍ക്ക് വോയ്സ് ഫീച്ചറുകള്‍, അഡ്മിന്‍ ഡിലീറ്റ്, വലിയ ഫയലുകള്‍ ഷെയര്‍ ചെയ്യുവാനുള്ള ഓപ്ഷനുകള്‍ എന്നിങ്ങനെയാണ് പുതിയ അപ്‌ഡേറ്റുകളില്‍ അവതരിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്ന മികച്ച ഫീച്ചറുകള്‍.
രണ്ടു ജിബി വരെയുള്ള വലിയ ഫയലുകള്‍ വരെ ഷെയര്‍ ചെയ്യുവാന്‍ സാധിക്കുന്ന ഫീച്ചറുകളാണ് പ്രതീക്ഷിക്കുന്നത്.
അര്‍ജന്റീനപോലുള്ള തിരഞ്ഞെടുത്ത സ്ഥലങ്ങളിലെ ആപ്പിന്റെ ബീറ്റ ഉപഭോക്താക്കള്‍ക്കാണ് ഇത്തരത്തില്‍ ഫീച്ചറുകള്‍ പരീക്ഷിക്കുവാന്‍ ഇപ്പോള്‍ തന്നെ കഴിയുന്നതായും റിപ്പോര്‍ട്ടുണ്ട്.
ടെലെഗ്രാമില്‍ ഇത്തരത്തില്‍ വലിയ ഫയലുകള്‍ ഷെയര്‍ ചെയ്യുവാന്‍ സാധിക്കുന്നുണ്ട്. അതുകൊണ്ടു തന്നെ വാട്‌സാപ്പിന്റെ ഭാഗത്തുനിന്നും ഇത്തരത്തില്‍ പുതിയ പരീക്ഷണങ്ങള്‍ ഉടന്‍ ഉണ്ടായേക്കാം.
പ്രിവ്യൂ ഓപ്ഷന്‍, വോയ്‌സ് പ്ലേ ബട്ടന്‍
ലിങ്കുകള്‍ അയയ്ക്കുമ്പോള്‍ വാട്‌സാപ്പ് ഗ്രൂപ്പുകളില്‍ അതിന്റെ പ്രിവ്യൂ വരുന്ന തരത്തിലുള്ള ഓപ്ഷന്‍ ലഭ്യമാണ്. അത് പോലെ തന്നെ വോയ്‌സ് മെസേജ് കേട്ടുകൊണ്ടു മറ്റുള്ളവരുടെ ചാറ്റിലേക്ക് പോകാനും പുതിയ അപ്‌ഡേറ്റ് അനുവദിക്കുന്നു. വാട്‌സാപ്പ് വോയ്‌സ് ബട്ടന്‍ അപ്പോള്‍ വാട്‌സാപ്പ് സ്‌ക്രീനിന്റെ മുകളിലേക്ക് മാറ്റപ്പെടുന്നു.
പെയ്ഡ് വാട്‌സാപ്പ് ബിസിനസ്
ഉപഭോക്താക്കളുമായി ഇടപെടാനും കൂടുതല്‍ മാര്‍ക്കറ്റ് പ്ലേസ് ഓപ്ഷനും നല്‍കുന്ന വാട്‌സാപ്പ് ബിസിനസ് പെയ്ഡ് അപ്‌ഡേറ്റും അവതരിപ്പിച്ചേക്കുമെന്നാണ് ടെക് ലോകത്തെ വാര്‍ത്ത. ചെറുകിട സംരംഭകര്‍ക്ക് ഇത് ഏറെ ഉപകരിച്ചേക്കും. ഫോൺ കണക്റ്റഡ് അല്ലാത്തപ്പോഴും മറ്റു ഡിവൈസുകളിൽ വാട്‌സാപ്പ് ബിസിനസ് ഉപയോഗിക്കാനുള്ള സൗകര്യം ഇതിൽ ഉണ്ടായേക്കുമെന്നും റിപ്പോർട്ടുകൾ പറയുന്നു. പത്ത് ഡിവൈസുകള്‍ വരെ ഒരേ ബിസിനസ് അക്കൗണ്ട് ഉപയോഗിക്കാനും സബ്‌സ്‌ക്രിപ്ഷന്‍ പ്ലാനിന് പണം നല്‍കിയവര്‍ക്ക് കഴിഞ്ഞേക്കും.


Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it