Begin typing your search above and press return to search.
പുത്തന്‍ ഫീച്ചറുമായി വാട്‌സ്ആപ്പ്, ബിസിനസ് ഉപയോക്താക്കള്‍ക്ക് ഏറെ പ്രയോജനകരം
വിവിധ ഗ്രൂപ്പുകളിലും വ്യക്തിഗത കോണ്‍ടാക്ടിലുമായി നൂറുകണക്കിന് സന്ദേശങ്ങളാണ് എല്ലാ ദിവസവും നമ്മുടെ വാട്സ്ആപ്പില്‍ വന്നുനിറയുന്നത്. ഇങ്ങനെ ദിനം പ്രതി ഒഴുകിയെത്തുന്ന വാട്‌സ്ആപ്പ് മെസേജുകളും ഗ്രൂപ്പുകളും കൃത്യമായി ക്രമീകരിക്കാന്‍ കഴിഞ്ഞാലോ? അതിന് സഹായിക്കുന്ന പുത്തന്‍ ഫീച്ചറുമായി വാട്‌സ്ആപ്പ്. വാട്‌സ്ആപ്പ് ബിസിനസ് ഉപയോക്താക്കളെ ലക്ഷ്യമിട്ടുള്ള പുതിയ ഫീച്ചര്‍ നിങ്ങളുടെ മെസേജുകളെയും ഗ്രൂപ്പുകളെയും ഇഷ്ടാനുസരണം ക്രമീകരിക്കാന്‍ സഹായിക്കും.
സന്ദേശങ്ങളുടെയും കോണ്‍ടാക്ടിലെ വ്യക്തികളുടെയും പ്രാധാന്യത്തിന് അനുസരിച്ച് മുന്‍ഗണന നല്‍കാനും പ്രധാനപ്പെട്ട മെസേജുകളെ നിശ്ചിത സമയം വരെ പിന്‍ ചെയ്യാനും സാധിക്കും. വാട്‌സ്ആപ്പ് ബിസിനസ് ഉപയോക്താക്കള്‍ക്ക് ബിസിനസ് സംബന്ധമായ വിവരങ്ങളെയും ഇടപെടലുകളുടെയും ട്രാക്ക് ചെയ്ത സൂക്ഷിക്കാനും ഫീച്ചറിലൂടെ സാധിക്കും, പ്രധാനപ്പെട്ട വിവരങ്ങള്‍ എളുപ്പത്തില്‍ തിരിച്ചറിയാവുന്ന തരത്തില്‍ ക്രമീകരിക്കാനും കഴിയുന്ന ഫീച്ചര്‍ വാട്‌സ്ആപ്പിലൂടെ ബിസിനസ് സംബന്ധമായ കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്ന ഉപയോക്താക്കള്‍ക്ക് ഏറെ സഹായകമാണ്.
സോഷ്യല്‍ സര്‍ക്കിളുകള്‍ സംഘടിപ്പിക്കുക, ബിസിനസ് ചാറ്റുകള്‍ കൂടുതല്‍ കാര്യക്ഷമമായി കൈകാര്യം ചെയ്യുക, ഔദ്യോഗികവും വ്യക്തിപരവുമായ സന്ദേശങ്ങള്‍ വേര്‍തിരിച്ച് സൂക്ഷിക്കുക, പേഴ്സണല്‍ ചാറ്റുകള്‍ ലോക്ക് ചെയ്യുക തുടങ്ങിയ നിരവധി കാര്യങ്ങള്‍ പുതിയ ഫീച്ചറില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
Next Story
Videos