ഇനി ടെന്‍ഷന്‍ വേണ്ട, അയച്ച മെസേജുകള്‍ ഡിലീറ്റ് ചെയ്യാന്‍ സമയം നീട്ടി വാട്‌സാപ്പ്
വാട്‌സാപ്പ് ഉപയോഗിക്കുന്നവര്‍ സ്ഥിരം ഉന്നയിച്ചിരുന്ന ഒരു പരാതി ഒടുവില്‍ വാട്‌സാപ്പ് ചെവിക്കൊണ്ടു. മെസേജുകള്‍ ഡിലീറ്റ് ചെയ്യാനുള്ള സമയ പരിധി രണ്ട് ദിവസമായി വാട്‌സാപ്പ് ഉയര്‍ത്തി. നേരത്തെ ഇത് ഒരു മണിക്കൂര്‍ മാത്രമായിരുന്നു.
നേരത്തെ ബീറ്റ ടെസ്റ്റിംഗിലായിരുന്ന ഈ ഫീച്ചര്‍ ഇപ്പോള്‍ ഇപ്പോള്‍ എല്ലാ ഉപഭോക്താക്കള്‍ക്കും വാട്‌സാപ്പ് ലഭ്യമാക്കിയിട്ടുണ്ട്. കൃത്യമായി പറഞ്ഞാല്‍ മെസേജുകള്‍ ഡിലീറ്റ് ചെയ്യാന്‍ രണ്ട് ദിവസവും 12 മണിക്കൂറും ലഭിക്കുമെന്നാണ് വാട്‌സാപ്പ് ലീക്കര്‍ WABetainfo ട്വീറ്റ് ചെയ്തത്.
നേരത്തെ വോയ്സ് മെസേജുകള്‍ പോസ് ചെയ്യാനും അത് നിലനിര്‍ത്തിക്കൊണ്ട് മറ്റൊരു ചാറ്റ് വിന്‍ഡോ തുറക്കാനും സാധിക്കുന്ന അപ്ഡേറ്റ്് വാട്‌സാപ്പ് നല്‍കിയിരുന്നു. ബോള്‍ഡ്, ഇറ്റാലിക്, സ്ട്രൈക്ക് ത്രൂ എന്നിങ്ങനെ അയയ്ക്കുന്ന ടെക്സ്റ്റ് മെസേജുകള്‍ സെലക്ട് ചെയ്ത് കൂടുതല്‍ ഡിസൈനുകളും ഷോര്‍ട്ട് കട്ടുകളും അടങ്ങുന്ന ഫോര്‍മാറ്റ് ഉടന്‍ വന്നേക്കും. യുവാക്കളെ ആകര്‍ഷിക്കാന്‍ ഫെയ്സ്ബുക്ക് നേരത്തെ അവതരിപ്പിച്ചിരുന്ന ആനിമേറ്റഡ് അവതാര്‍ പ്രൊഫൈല്‍ ഫീച്ചര്‍ വാട്സാപ്പിലും അവതരിപ്പിക്കുമെന്നും റിപ്പോര്‍ട്ടുണ്ട്.