Begin typing your search above and press return to search.
പുതിയ ഫീച്ചറുകള്‍ അവതരിപ്പിക്കാനൊരുങ്ങി വാട്‌സാപ്പ്
അടുത്തിടെ ഉപഭോക്താക്കള്‍ ആഗ്രഹിക്കുന്ന ഒട്ടേറെ ഫീച്ചറുകള്‍ ഉള്‍പ്പെടുത്തി ആകര്‍ഷകമാകുകയാണ് വാട്‌സാപ്പ്. കഴിഞ്ഞ വര്‍ഷം അവസാനം ഡെസ്‌ക്ടോപ്പില്‍ നിന്ന് കോള്‍ ചെയ്യാനുള്ള സംവിധാനം, ഐഒഎസില്‍ നിന്ന് ആന്‍ഡ്രോയ്ഡിലേക്ക് ചാറ്റ് മാറ്റുന്നതിനുള്ള സൗകര്യം, ഫോട്ടോസ്, വീഡിയോസ് ഡിസപ്പിയറിംഗ് തുടങ്ങി നിരവധി ഫീച്ചറുകള്‍ ഉള്‍പ്പെടുത്തിയിരുന്നു. ഈ വര്‍ഷം വാട്‌സാപ്പില്‍ വരുന്ന പ്രധാനപ്പെട്ട പുതിയ ഫീച്ചറുകള്‍ ഇവയായിരിക്കും.
1. കമ്മ്യൂണിറ്റീസ്
സമാനമായ വാട്‌സാപ്പ് ഗ്രൂപ്പുകള്‍ ഉള്‍പ്പെടുത്തി കമ്മ്യൂണിറ്റി രൂപീകരിക്കുന്നതിനുള്ള സൗകര്യം ഉടന്‍ എത്തുമെന്നാണ് റിപ്പോര്‍ട്ട്. ഒരു കമ്മ്യൂണിറ്റിക്ക് കീഴില്‍ വരുന്ന ഗ്രൂപ്പുകളിലേക്കെല്ലാം ഒരുമിച്ച് മെസേജ് അയക്കാനാവും. 10 ഗ്രൂപ്പുകള്‍ വരെ ഉള്‍ക്കൊള്ളുന്നതാവും ഒരു കമ്മ്യൂണിറ്റി.
2. മെസേജ് റിയാക്ഷന്‍സ്
ഇന്‍സ്റ്റാഗ്രാം, ട്വിറ്റര്‍, ഫേസ്ബുക്ക് എന്നിവയില്‍ ഉള്ളതുപോലെ ഒരു മെസേജിനോട് ഇമോജിയിലൂടെ പ്രതികരിക്കാനുള്ള സൗകര്യം വാട്‌സാപ്പില്‍ ഒരുക്കും. ആര് ഏത് ഇമോജിയിലൂടെയാണ് പ്രതികരിച്ചിരിക്കുന്നതെന്ന് മനസ്സിലാക്കാനും കഴിയും.
3. ആന്‍ഡ്രോയ്ഡില്‍ നിന്ന് ഐഒഎസിലേക്ക്
വാട്‌സാപ്പ് ഉപയോക്താക്കള്‍ക്ക് വാട്‌സാപ്പ് മെസേജുകള്‍ ഐഒഎസില്‍ നിന്ന് ആന്‍ഡ്രോയ്ഡിലേക്കും തിരിച്ചും ട്രാന്‍സ്ഫര്‍ ചെയ്യാനുള്ള സൗകര്യം ഉടന്‍ വാട്ട്‌സ്ആപ്പില്‍ എത്തിയേക്കും. നിലവില്‍ ആന്‍ഡ്രോയ്ഡില്‍ നിന്ന് ഐഒസിലേക്ക് മാറ്റുന്നതിനുള്ള സൗകര്യം ഇല്ല.
4. വാട്‌സാപ്പ് ബിസിനസ് സെര്‍ച്ച് സൗകര്യം
വാട്‌സാപ്പ് തങ്ങളുടെ ബിസിനസ് പ്ലാറ്റ്‌ഫോം കൂടുതല്‍ മെച്ചപ്പെടുത്താനുള്ള ഒരുക്കത്തിലാണ്. ഇനി വാട്‌സാപ്പിലെ സെര്‍ച്ച സൗകര്യം ഉപയോഗിച്ച് വീഡിയോ, ഫോട്ടോ എന്നിവ മാത്രമല്ല, റസ്‌റ്റൊറന്റ്ുകള്‍, ഗ്രോസറി സ്‌റ്റോറുകള്‍, വസ്ത്രങ്ങള്‍ തുടങ്ങിയവ സെര്‍ച്ച് ചെയ്യുന്നതിനുള്ള ഷോട്ട്കട്ടുകളും ലഭ്യമാക്കും.
5. അഡ്മിനുകള്‍ കൂടുതല്‍ ശക്തരാകും
വാട്‌സാപ്പ് ഗ്രൂപ്പ് അഡ്മിനുകള്‍ക്ക് നിലവില്‍ ഗ്രൂപ്പിനെ നിയന്ത്രിക്കുന്നതിനുള്ള നിരവധി സൗകര്യങ്ങള്‍ നല്‍കുന്നുണ്ട്. അംഗങ്ങള്‍ ഗ്രൂപ്പിലേക്ക് അയച്ച മെസേജുകള്‍ ഡിലീറ്റ് ചെയ്യാനുള്ള ഓപ്ഷന്‍ അടക്കം ഉള്‍പ്പെടുത്തി കൂടുതല്‍ നിയന്ത്രണം അഡ്മിന് നല്‍കാനുള്ള തയാറെടുപ്പിലാണ് വാട്‌സാപ്പ്.
Next Story
Videos