വിന്‍ഡോസ് അപ്‌ഡേഷന്റെ മറവില്‍ ‘മാല്‍വെയര്‍’ വരാം; വന്‍ നഷ്ടത്തിനു സാധ്യത

രണ്ടു വര്‍ഷം മുമ്പെത്തിയ 'വാനക്രൈ'യുടെ പുതിയ അവതാരം

-Ad-

രണ്ടു വര്‍ഷം മുമ്പ് സൈബര്‍ ആക്രമണത്തിലൂടെ കോളിളക്കമുണ്ടാക്കിയ ‘വാനക്രൈ’യുടെ മറ്റൊരു പതിപ്പായി വിന്‍ഡോസ് സിസ്റ്റങ്ങളെ ആക്രമിക്കുന്ന പുതിയ മാല്‍വെയര്‍ കണ്ടെത്തി. ഡാറ്റ മുഴുവന്‍ കൈക്കലാക്കി അത് വിട്ടുകിട്ടണമെങ്കില്‍ മോചനദ്രവ്യം ആവശ്യപ്പെടുന്ന ‘സൈബോര്‍ഗ് റാന്‍സം മാല്‍വെയറാ’ ണിതെന്ന് ഇത് കണ്ടെത്തിയ സൈബര്‍ സെക്യൂരിറ്റി സ്ഥാപനം ട്രസ്റ്റ് വേവിന്റെ സ്‌പൈഡര്‍ ലാബ് പറയുന്നു.

കമ്പ്യൂട്ടറുകളെ ബാധിക്കുന്ന വ്യാജ വിന്‍ഡോസ് അപ്ഡേറ്റ് ഇമെയിലുകള്‍ ഉപയോഗിച്ച് മൈക്രോസോഫ്റ്റ് ഉപയോക്താക്കളെ കബളിപ്പിക്കുന്നതാണിതിന്റെ ശൈലി. വിന്‍ഡോസ് 7 നുള്ള പിന്തുണ ജനുവരിയില്‍ തീരുന്നതിനാല്‍ സുരക്ഷാ അപ്ഡേറ്റുകളും മൈക്രോസോഫ്റ്റില്‍ നിന്നുള്ള പിന്തുണയും തുടരുന്നതിന് നിരവധി ഉപയോക്താക്കള്‍ വിന്‍ഡോസ് 10 ലേക്ക് അപ്ഡേറ്റ് ചെയ്യാന്‍ നോക്കുന്ന സമയം നോക്കിയാണ് ‘സൈബോര്‍ഗ് റാന്‍സം മാല്‍വെയര്‍’ എത്തിയിരിക്കുന്നത്.

‘ Please install the latest critical update from Microsoft attached to this email ‘ എന്ന ആമുഖവുമായി എത്തുന്ന ഇ-മെയിലില്‍ നിന്നാണ് ഈ മാല്‍വെയറിന്റെ തുടക്കം. മെയിലിലെ ജെപിജി ഇമേജില്‍ വിന്‍ഡോസ് 10 പുതിയ അപ്‌ഡേറ്റിനായി ക്ലിക്ക് ചെയ്താല്‍ ഉടന്‍ bitcoingenerator.exe എന്ന ഫയല്‍ കമ്പ്യൂട്ടറിലേക്ക് ഡൗണ്‍ലോഡാകും. സൈബോര്‍ഗ് മാല്‍വെയര്‍ ബാധയും ഇതോടൊപ്പം ഉറപ്പ്. കമ്പ്യൂട്ടറിലെ വിലയേറിയ ഡാറ്റ ലോക്ക് ചെയ്യപ്പെടുന്നു. ഇത് കമ്പ്യൂട്ടറിനെ ബാധിച്ചു കഴിഞ്ഞാല്‍ ഫയലുകളില്‍ പ്രത്യേക എക്്‌സ്റ്റന്‍ഷന്‍ കാണുവാന്‍ സാധിക്കും. ഈ മാല്‍വെയര്‍ ഗൗരവമായ വിഷയമാണെന്നും മുന്‍കരുതല്‍ വേണമെന്നും ടെക് വൃത്തങ്ങള്‍ പറയുന്നു.

-Ad-

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

LEAVE A REPLY

Please enter your comment!
Please enter your name here