ഇന്ത്യയില്‍ ഉല്‍പ്പാദനം വര്‍ധിപ്പിക്കാനൊരുങ്ങി ഷവോമി

രാജ്യത്തെ മൊബൈല്‍ വിപണിയില്‍ ഒന്നാമനായ ഷവോമി ഇന്ത്യയിലെ ഉല്‍പ്പാദനം വര്‍ധിപ്പിക്കാനൊരുങ്ങുന്നു. ഇതിന്റെ ഭാഗമായി ചൈനീസ് വമ്പന്മാരായ ഷവോമി മൂന്നു കമ്പനികളെ കൂടി പങ്കുചേര്‍ത്ത് മൂന്ന് പ്ലാന്റുകള്‍ കൂടി സജ്ജീകരിക്കും. രണ്ട് കമ്പനികളുടെ പ്ലാന്റില്‍ സ്മാര്‍ട്ട് ഫോണുകളും ഒരു പ്ലാന്റില്‍നിന്ന് സ്മാര്‍ട്ട് ടിവികളുടെ നിര്‍മിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. രണ്ട് പുതിയ നിര്‍മാണ പങ്കാളികളായ ഡിബിജിയും ബിവൈഡിയും ഇന്ത്യയില്‍ ഷവോമിക്കായി സ്മാര്‍ട്ട്ഫോണുകള്‍ നിര്‍മിക്കും.

പുതിയ പങ്കാളിത്തത്തിലൂടെ ഷവോമിയുടെ ഇന്ത്യയിലെ ഉല്‍പ്പാദന ശേഷി ഇനിയും വര്‍ധിപ്പിക്കാനാകുമെന്നാണ് കമ്പനി പ്രതീക്ഷിക്കുന്നത്.
നിലവില്‍ ഡിബിജി ഹരിയാനയില്‍ ഇതിനകം ഒരു സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മാണ പ്ലാന്റ് ആരംഭിച്ചിട്ടുണ്ട്. ഷവോമി ഇന്ത്യ ഡിബിജിയുമായുള്ള പങ്കാളിത്തത്തിലൂടെ പ്രതിമാസ ഉല്‍പ്പാദന ശേഷി 20 ശതമാനമാണ് വര്‍ധിപ്പിച്ചത്. അതേസമയം ബിവൈഡി തമിഴ്‌നാട്ടില്‍ ഒരു പ്ലാന്റ് സ്ഥാപിക്കാനുള്ള ഒരുക്കത്തിലാണ്. 2021 ന്റെ പകുതിയോടെ പ്രവര്‍ത്തനം ആരംഭിച്ചുകഴിഞ്ഞാല്‍ ഷവോമിയുടെ ഉല്‍പ്പാദനത്തില്‍ ഗണ്യമായ വര്‍ധനവുണ്ടാകുമെന്നാണ് കമ്പനി പ്രതീക്ഷിക്കുന്നത്.
ഫോക്സ്‌കോണ്‍, ഫ്‌ലെക്സ് എന്നിവയുമായുള്ള കരാറിലൂടെ ഇന്ത്യയില്‍ ആഭ്യന്തര ആവശ്യത്തിന്റെ 95 ശതമാനം സ്മാര്‍ട്ട്‌ഫോണുകളും ഇന്ത്യയില്‍ തന്നെയാണ് ഷവോമി നിര്‍മിക്കുന്നത്.



Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it