
ഇന്ത്യക്കാര്‍ക്ക് ഓസ്‌ട്രേലിയയിലേക്ക് പുതിയ തരം വിസയില്‍ പോകാന്‍ അവസരമൊരുങ്ങുന്നു. വര്‍ക്ക് ആന്റ് ഹോളിഡേ വിസ എന്ന വിഭാഗത്തില്‍ വര്‍ഷം തോറും 1,000 പേര്‍ക്ക് ഓസ്‌ട്രേലിയിലേക്ക് പോകുന്നതിനാണ് അവസരം. ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മിലുള്ള സാമ്പത്തിക,വ്യാപാര കരാറിലെ വ്യവസ്ഥകള്‍ പ്രകാരമാണ് പുതിയ സംവിധാനം. ഒക്ടോബര്‍ 1 മുതല്‍ വിസകള്‍ അനുവദിക്കും. 18 നും 30 നും ഇടയില്‍ പ്രായമുള്ള ഇന്ത്യക്കാര്‍ക്ക് ഓസ്‌ട്രേലിയയില്‍ ജോലി, പഠനം, യാത്ര തുടങ്ങിയ ആവശ്യങ്ങള്‍ക്കാണ് വിസ ലഭിക്കുക.
മള്‍ട്ടിപ്പിള്‍ എന്‍ട്രി വിസ
ഒരു വര്‍ഷത്തെ കാലാവധിയില്‍ മള്‍ട്ടിപ്പിള്‍ എന്‍ട്രി വിസയാണ് അനുവദിക്കുന്നത്. ഒരു വര്‍ഷത്തെ പഠനം, താല്‍കാലിക ജോലികള്‍, വിനോദ യാത്രകള്‍ എന്നിവക്ക് ഉപയോഗപ്പെടുത്താനാകും. ഇരു രാജ്യങ്ങളും തമ്മില്‍ 2022 ഡിസംബറില്‍ ആരംഭിച്ച ഇക്കണോമിക് കോഓപ്പറേഷന്‍ ആന്റ് ട്രേഡ് എഗ്രിമെന്റിലെ വ്യവസ്ഥകള്‍ പ്രകാരമാണ് വിസകള്‍ അനുവദിക്കുകയെന്ന് കഴിഞ്ഞ ദിവസം ഓസ്‌ട്രേലിയ സന്ദര്‍ശിച്ച കേന്ദ്ര വാണിജ്യ മന്ത്രി പിയൂഷ് ഗോയല്‍ വ്യക്തമാക്കി. പുതിയ വിസ സംവിധാനത്തിലൂടെ ഇരുരാജ്യങ്ങളിലെയും ജനങ്ങള്‍ക്ക് കൂടുതല്‍ അടുത്തറിയാന്‍ കഴിയുമെന്നും അദ്ദേഹം പറഞ്ഞു. സാമ്പത്തിക, വ്യാപാര കരാര്‍ വിപുലപ്പെടുത്തുന്നതിനെ കുറിച്ച് ഓസ്‌ട്രേലിയ സര്‍ക്കാരുമായി ചര്‍ച്ച നടത്തിയതായി അദ്ദേഹം പറഞ്ഞു. ഇരുരാജ്യങ്ങളും തമ്മിലുള്ള വ്യാപാരം 2030 ആകുമ്പോഴേക്ക് 5.75 ലക്ഷം കോടി രൂപയായി വര്‍ധിപ്പിക്കാന്‍ ലക്ഷ്യമിടുന്നതായും അദ്ദേഹം പറഞ്ഞു.
Read DhanamOnline in English
Subscribe to Dhanam Magazine