ഗൗതം അദാനിയുടെ 'ട്രെയ്ന്‍മാന്‍' ഉപയോഗിച്ച് എങ്ങനെ എളുപ്പത്തില്‍ ട്രെയ്ന്‍ ടിക്കറ്റ് ബുക്ക് ചെയ്യാം

ഓൺലൈനായി ട്രെയ്ന്‍ ടിക്കറ്റ് ബുക്ക് ചെയ്യേണ്ടവർക്ക് ഗൗതം അദാനിയുടെ ട്രെയ്ന്‍ ടിക്കറ്റ് ബുക്കിംഗ് പ്ലാറ്റ്ഫോം, 'ട്രെയ്ന്‍മാന്‍' ആപ്പ് ഉപയോഗിക്കാവുന്നതാണ്. ട്രെയിന്‍ ടിക്കറ്റുകള്‍ ബുക്ക് ചെയ്യുന്നതോടൊപ്പം റിസര്‍വേഷന്‍ ഡാറ്റ ട്രാക്ക് ചെയ്യാനും വിശകലനം ചെയ്യാനും പ്രത്യേക സോഫ്റ്റ് വെയർ ഉപയോഗപെടുത്തുന്ന ഒരു സമഗ്ര പ്ലാറ്റ്ഫോമാണ് ട്രെയ്ന്‍മാന്‍ എന്ന് നിർമാതാക്കൾ അവകാശപ്പെടുന്നു.

ട്രെയ്ന്‍മാനില്‍ ട്രെയ്ന്‍ ടിക്കറ്റ് എങ്ങനെ ബുക്ക് ചെയ്യാം?

ട്രെയ്ന്‍മാന്‍ വെബ്‌സൈറ്റ് സന്ദര്‍ശിക്കുക, അല്ലെങ്കില്‍ ട്രെയ്ന്‍മാന്‍ ട്രെയിന്‍ ബുക്കിംഗ് മൊബൈല്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക.

ആപ്പോ വെബ്സൈറ്റോ ഉപയോഗിക്കാൻ യൂസര്‍ നെയിമും പാസ്വേഡും നിര്‍ബന്ധമാണ്. അത് ആദ്യം സെറ്റ് ചെയ്യണം.

യാത്ര ആരംഭിക്കുന്നതും എത്തിച്ചേരുന്നതുമായ ലക്ഷ്യസ്ഥാനങ്ങള്‍ തെരഞ്ഞെടുക്കുക.

ട്രെയ്ന്‍ തെരഞ്ഞെടുക്കുക

യാത്ര ചെയ്യുന്ന വ്യക്തിയുടെ പൂര്‍ണ്ണമായ വിശദാംശങ്ങള്‍ നല്‍കുക

സുരക്ഷിത പേയ്മെന്റ് ഗേറ്റ് വെയിലേക്ക് പോകുക.

യഥാര്‍ത്ഥ IRCTC ഉപയോക്തൃനാമവും പാസ്വേഡും നല്‍കുക.

ഇത്രയും കഴിഞ്ഞാൽ ട്രെയ്ന്‍ ടിക്കറ്റ് ബുക്കിംഗിന്റെ സ്ഥിരീകരണം ഇമെയില്‍ വഴിയും SMS വഴിയും അയയ്ക്കും.

സ്ഥിരീകരിച്ച ടിക്കറ്റുകള്‍ കാണുന്നതിന്, ട്രെയ്ന്‍മാന്‍ ആപ്പിലെ/വെബ്സൈറ്റിലെ 'മൈ ട്രിപ്‌സ് എന്ന ഓപ്ഷനില്‍ പരിശോധിക്കുക.

Related Articles
Next Story
Videos
Share it