ഇന്ത്യയില്‍ മണിക്കൂറിൽ 280 കിലോമീറ്റർ വേഗതയുളള ട്രെയിനുകൾ എത്തുന്നു, വന്ദേഭാരതിനേക്കാള്‍ മികച്ചത്

280 കിലോമീറ്റർ വരെ വേഗതയുള്ള അതിവേഗ ട്രെയിനുകളുടെ രൂപകൽപ്പനയും നിർമ്മാണവും അതിവേഗം പുരോഗമിക്കുന്നു. ചെന്നൈ ഇൻ്റഗ്രൽ കോച്ച് ഫാക്ടറി (ഐ.സി.എഫ്) ബി.ഇ.എം.എല്ലിന്റെ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്.
വന്ദേ ഭാരത് ട്രെയിനുകളുടെ വിജയത്തെത്തുടർന്നാണ് ഇന്ത്യൻ റെയിൽവേയുടെ ഈ നീക്കം. മെയ്ക്ക് ഇൻ ഇന്ത്യ പദ്ധതിക്ക് കീഴിലാണ് നിര്‍മ്മാണം നടക്കുന്നത്.
അതിവേഗ ട്രെയിനിന്റെ നിർമ്മാണം സങ്കീർണ്ണവും സാങ്കേതിക വിദ്യാധിഷ്ഠിതവുമായ പ്രക്രിയയാണെന്ന് റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് പറഞ്ഞു. ഡിസൈൻ വിശദാംശങ്ങൾ അന്തിമമായിക്കഴിഞ്ഞാൽ അതിവേഗ ട്രെയിൻ പദ്ധതിയുടെ പൂർത്തീകരണത്തിന് ആവശ്യമായ കൃത്യമായ സമയക്രമം പ്രഖ്യാപിക്കാനാകുമെന്നും മന്ത്രി പറഞ്ഞു.
ഉയർന്ന വേഗതയിൽ വായു പ്രതിരോധം കുറയ്ക്കുന്നതിന് എയറോഡൈനാമിക്, എയർടൈറ്റ് ബോഗികളുടെ രൂപകൽപ്പന വളരെ വെല്ലുവിളികള്‍ നിറഞ്ഞതാണ്. മെച്ചപ്പെട്ട സുഖസൗകര്യങ്ങൾക്കായി നൂതന ഹീറ്റിംഗ്, വെൻ്റിലേഷൻ, എയർ കണ്ടീഷനിംഗ് സംവിധാനങ്ങളും ഈ ട്രെയിനുകളിൽ ഉണ്ടാകും.
എയറോഡൈനാമിക് എക്സ്റ്റീരിയറുകൾ, ഓട്ടോമാറ്റിക് ഡോറുകൾ, സുഖപ്രദമായ അനുഭവം പ്രദാനം ചെയ്യുന്ന കമ്പാർട്ടുമെൻ്റുകൾക്കുള്ളിലെ ഒപ്റ്റിമൽ കാലാവസ്ഥ, സി.സി.ടി.വി, മൊബൈൽ ചാർജിംഗ് സൗകര്യങ്ങൾ, ഒപ്റ്റിമൽ ലൈറ്റിംഗ്, അഗ്നി സുരക്ഷാ ഉപകരണങ്ങൾ, മികച്ച ഇൻ-ക്ലാസ് സവിശേഷതകളുള്ള ചെയർ കാറുകൾ തുടങ്ങിയവയോടെയാണ് ട്രെയിന്‍ അവതരിപ്പിക്കുക.
Related Articles
Next Story
Videos
Share it