വിദേശപഠനം ആഗ്രഹിക്കുന്ന ഇന്ത്യന്‍ വിദ്യാര്‍ത്ഥികളുടെ പ്രധാന ലക്ഷ്യകേന്ദ്രങ്ങളായിരുന്നു ഇതുവരെ യുഎസ്, യു.കെ, ഓസ്‌ട്രേലിയ, കാനഡ എന്നീ രാജ്യങ്ങള്‍. എന്നാലിപ്പോള്‍ പരമ്പരാഗത പാതയില്‍ നിന്നുമാറി അത്ര അറിയപ്പെടാത്ത രാജ്യങ്ങളിലേക്കാണ് വിദ്യാര്‍ത്ഥികള്‍ പഠനത്തിനായി പോകുന്നത്. ലിത്വാനിയ, എസ്‌റ്റോണിയ, ചിലി, തുര്‍ക്കി, മാള്‍ട്ട, തായ്‌വാന്‍, സൗത്ത് കൊറിയ തുടങ്ങിയ രാജ്യങ്ങളിലേക്ക് പഠനാവശ്യങ്ങള്‍ക്കായി പോകുന്നവരുടെ എണ്ണം വര്‍ധിച്ചതായി സ്റ്റഡി എബ്രോഡ് പ്ലാറ്റ്‌ഫോം വക്താക്കളെ ഉദ്ധരിച്ച് ഇക്കണോമിക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു.
താരതമ്യേന ചെലവു കുറവാണെന്നതും വിദേശ വിദ്യാര്‍ഥി നയങ്ങളില്‍ അനുകൂല നയങ്ങള്‍ സ്വീകരിക്കുന്നതും മറ്റ് രാജ്യങ്ങളെ അപേക്ഷിച്ച് ധാരാളം തൊഴില്‍ സാധ്യകളുമൊക്കെയാണ് പുതിയ ലൊക്കേഷനുകളിലേക്ക് വിദ്യാര്‍ത്ഥികളെ ആകര്‍ഷിക്കുന്നത്.
നയം മാറ്റം തിരിച്ചടിയായി
രണ്ട് വര്‍ഷം മുമ്പു വരെ വിദേശ വിദ്യാഭ്യാസം ലക്ഷ്യമിട്ടിരുന്ന ഇന്ത്യന്‍ വിദ്യാര്‍ത്ഥികളില്‍ 75-80 ശതമാനം പേരും യു.എസ്, യുകെ, കാനഡ, ഓസ്‌ട്രേലിയ &
ന്യൂസിലന്‍ഡ് എന്നിവിടങ്ങളെയായിരുന്നു പ്രധാനമായും പരിഗണിച്ചിരുന്നത്. 2022 വരെ ഈ രാജ്യങ്ങളിലേക്ക് വിദ്യാര്‍ത്ഥികളുടെ കുത്തൊഴുക്കായിരുന്നു.
യൂണിവേഴ്‌സിറ്റീസ് ആന്‍ഡ് കോളേജസ് അഡ്മിഷന്‍ സര്‍വീസിന്റെ (UCAS) വിവരങ്ങള്‍ പ്രകാരം യു.കെയില്‍ ബിരുദകോഴ്‌സുകള്‍ക്കായി പോകുന്ന വിദ്യാര്‍ത്ഥികളുടെ എണ്ണത്തില്‍ 4 ശതമാനത്തോളം കുറവുണ്ടായിട്ടുണ്ട്.
പല കാര്യങ്ങളാണ് വിദ്യാര്‍ത്ഥികളുടെ താത്പര്യം കുറയാനിടയാക്കിയത്. ബ്രെക്‌സിറ്റിനു ശേഷം യു.കെയുടെ സാമ്പത്തിക രംഗം ശുഷ്‌കമായി, മാത്രമല്ല കുടിയേറ്റക്കാരുടെ മാനേഭാവവും വളരെ മോശമാണ്.
കാനഡയാകട്ടെ താമസ സൗകര്യങ്ങളുടെ അഭാവം മൂലം വിദേശ വിദ്യാര്‍ത്ഥികള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്തിയിരിക്കുകയാണ്. മാത്രമല്ല ഇന്ത്യയുമായുള്ള നയതന്ത്രബന്ധം വഷളായതും അങ്ങോട്ടേക്കുള്ള ആകര്‍ഷണം കുറച്ചു.
യു.എസിലേക്ക് പോകാന്‍ താത്പര്യമുണ്ടെങ്കിലും തൊഴിലവസരങ്ങള്‍ കുറവാണെന്നതും കുടിയേറ്റം വളരെ ചെലവേറിയതാണെന്നതും വിദ്യാര്‍ത്ഥികളെ പിന്തിരിപ്പിക്കുന്നു.
വാഗ്ദാനങ്ങളുമായി ചെറു രാജ്യങ്ങള്‍
ഈ വര്‍ഷം താരതമ്യേന ചെറിയ രാജ്യങ്ങളിലേക്കായിരിക്കും വിദ്യാര്‍ത്ഥികള്‍ ശ്രദ്ധകേന്ദ്രീകരിക്കുകയെന്നാണ് ഈ രംഗത്ത് നിന്നുള്ളവര്‍ പറയുന്നത്. പല ചെറിയ രാജ്യങ്ങളും വിദേശ വിദ്യാര്‍ത്ഥികളെ ആകര്‍ഷിക്കാനായി നിരവധി കാര്യങ്ങള്‍ വാഗ്ദാനം ചെയ്യുന്നുമുണ്ട്.
സൗത്ത് അമേരിക്കന്‍ രാജ്യമായ ചിലി സ്‌കോളര്‍ഷിപ്പുകള്‍ (ചിലിയന്‍
ഗവണ്‍മെന്റ് സ്‌കോളര്‍ഷിപ്പ്, ബൈസെന്റിനിയല്‍ സ്‌കോളര്‍ഷിപ്പ്) കൂടാതെ വേഗത്തിലുള്ള വീസ പ്രോസസിംഗും വാഗ്ദാനം ചെയ്യുന്നു. ഫീസും മറ്റ് ജീവിത ചെലവുകളും
കുറവാണെതാണ് മാള്‍ട്ട, തായ്‌വാന്‍ തുടങ്ങിയ രാജ്യങ്ങളെ ആകര്‍ഷകമാക്കുന്നത്.
കൂടാതെ ജര്‍മനി, അയര്‍ലന്‍ഡ്, ഫിന്‍ലന്‍ഡ്, യു.എ.ഇ, ജപ്പാന്‍, ഓസ്ട്രിയ, അയര്‍ലന്‍ഡ്, നെതര്‍ലന്‍ഡ്‌സ്, മലേഷ്യ, സ്‌പെയിന്‍ എന്നിവിടങ്ങളും ഇപ്പോള്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥികളുടെ ശ്രദ്ധയാകര്‍ഷിക്കുന്നുണ്ട്.