Begin typing your search above and press return to search.
അതിവേഗ ഇ-വീസ സംവിധാനവുമായി ശ്രീലങ്ക; അപേക്ഷിക്കേണ്ടത് ഇങ്ങനെ
വിനോദസഞ്ചാരികള്‍ക്ക് കൂടുതല്‍ എളുപ്പത്തിലും വേഗത്തിലും എത്താന്‍ നടപടികള്‍ ലഘൂകരിച്ച് ശ്രീലങ്ക. ഇതിനായി പുതിയ ഇ-വീസ ഓണ്‍ലൈന്‍ പോര്‍ട്ടലും ലങ്ക തുറന്നു. ഇതുവഴി വളരെ വേഗത്തില്‍ വീസ അപേക്ഷ ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ നടത്താന്‍ സാധിക്കും. ടൂറിസം രംഗത്ത് കൂടുതല്‍ വളര്‍ച്ച ലക്ഷ്യമിട്ടാണ് ദ്വീപ് രാഷ്ട്രത്തിന്റെ പുതിയ നീക്കം.
നിലവിലുള്ള ഇലക്ട്രോണിക് ട്രാവല്‍ പ്രവേശാനുമതി (ഇ.ടി.എ) രീതിക്ക് പകരമാണ് ഇ-വീസ സംവിധാനം നിലവില്‍ വന്നത്. ശ്രീലങ്കയിലേക്ക് പോകാനാഗ്രഹിക്കുന്നവര്‍ക്ക് അനുഗ്രഹമാണ് പുതിയ രീതി. വീസ പ്രക്രിയയ്ക്കായി പുതിയ വെബ്‌സൈറ്റും സര്‍ക്കാര്‍ തുറന്നിട്ടുണ്ട്. www.srilankaevisa.lk എന്ന സൈറ്റിലൂടെ വിസ ആപ്ലിക്കേഷന്‍ പൂര്‍ത്തിയാക്കാം.
ആര്‍ക്കൊക്കെ ഇ-വീസ വഴി അപേക്ഷിക്കാം?
വിനോദസഞ്ചാരം, ബിസിനസ് എന്നീ കാര്യങ്ങള്‍ക്കായി വിമാനം, കപ്പല്‍ മാര്‍ഗം എത്താന്‍ ആഗ്രഹിക്കുന്ന ആര്‍ക്കും ഇ-വീസയ്ക്കായി അപേക്ഷിക്കാം. നൈജീരിയ, കാമറൂണ്‍, ഘാന, ഐവറികോസ്റ്റ്, സിറിയ, തെക്കന്‍ കൊറിയ എന്നീ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് പക്ഷേ ഇ-വീസ അനുവദിക്കില്ല. ഈ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ ശ്രീലങ്കന്‍ എംബസി വഴി വേണം വീസയ്ക്കായി അപേക്ഷിക്കാന്‍.
അപേക്ഷിക്കുന്ന രീതി
1. ശ്രീലങ്ക ഇ-വീസയുടെ ഒഫീഷ്യല്‍ വെബ്‌സൈറ്റ് സന്ദര്‍ശിക്കുക
2. അക്കൗണ്ട് ക്രിയേറ്റ് ചെയ്യുക. മുമ്പ് ഉണ്ടെങ്കില്‍ അതില്‍ ലോഗിന്‍ ചെയ്യുക
3. ഓണ്‍ലൈന്‍ ആപ്ലിക്കേഷന്‍ ഫോം പൂരിപ്പിക്കുക
4. പാസ്‌പോര്‍ട്ട്, പുതുതായി എടുത്ത ഫോട്ടോ തുടങ്ങിയ അപ്‌ലോഡ് ചെയ്യുക.
5. ഇ-വീസ ഫീസ് ഓണ്‍ലൈന്‍ വഴി അടയ്ക്കുക.
6. അപേക്ഷ സമര്‍പ്പിച്ച് ഫീസും അടച്ചു കഴിഞ്ഞാല്‍ നിങ്ങള്‍ക്ക് രസീതും അപ്ലിക്കേഷന്‍ റഫറന്‍സ് നമ്പറും ലഭിക്കും.
7. അപ്ലിക്കേഷന്‍ റഫറന്‍സ് നമ്പര്‍ വഴി നിങ്ങളുടെ ഇ-വീസ സ്റ്റാറ്റസ് പരിശോധിക്കാം.
8. അപേക്ഷ സ്വീകരിച്ചാല്‍, ഇ-വീസയുടെ പ്രിന്റ് എടുത്ത് ശ്രീലങ്കയിലെത്തുമ്പോള്‍ ഇമിഗ്രേഷന്‍ ഓഫീസര്‍ക്ക് സമര്‍പ്പിച്ചാല്‍ മതി.
ശ്രീലങ്കയിലെത്തുമ്പോള്‍ ഇമിഗ്രേഷന്‍ ഡിപ്പാര്‍ട്ട്‌മെന്റ് അനുമതി നല്‍കിയ ഇ-വീസയുടെ കോപ്പി കൈയില്‍ കരുതുക. ലങ്കയില്‍ നിന്ന് തിരിച്ചുള്ള ടിക്കറ്റിന്റെ രേഖകള്‍ ഉണ്ടായിരിക്കണം. ഇന്ത്യയുള്‍പ്പടെയുള്ള രാജ്യത്തെ പൗരന്മാര്‍ക്ക് വീസരഹിത പ്രവേശനം കഴിഞ്ഞ വര്‍ഷം ശ്രീലങ്ക പ്രഖ്യാപിച്ചിരുന്നു. 2024 മാര്‍ച്ച് 31 വരെയാണ് ഈ സ്‌കീമിന്റെ കാലാവധി ഉണ്ടായിരുന്നത്. നിരവധി ഇന്ത്യക്കാര്‍ ഈ ആനുകൂല്യം പ്രയോജനപ്പെടുത്തിയിരുന്നത്.
Next Story
Videos