Begin typing your search above and press return to search.
മാലിന്യമുക്തമാകാൻ കെ.എസ്.ആർ.ടി.സി, ബസുകളിൽ മാലിന്യപ്പെട്ടി വരുന്നു, ഡിപ്പോകളും മാലിന്യരഹിതമാക്കും
കെ.എസ്.ആർ.ടി.സി. ഡിപ്പോകളും ബസുകളും മാലിന്യമുക്തമാക്കാൻ തീരുമാനം. കെ.എസ്.ആർ.ടി.സി. ബസുകളിൽ മാലിന്യമിടാൻ ഇനി മുതല്‍ പെട്ടി സ്ഥാപിക്കുന്നതാണ്. ‘മാലിന്യം വലിച്ചെറിയരുത്’ എന്ന ബോർഡും ബസുകളില്‍ വെക്കും. മന്ത്രിമാരായ എം.ബി. രാജേഷിന്റെയും കെ.ബി. ഗണേഷ് കുമാറിന്റെയും നേതൃത്വത്തിൽ ചേർന്ന യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനമെടുത്തത്.
‘മാലിന്യമുക്തം നവകേരളം’ എന്ന പ്രചാരണ പരിപാടിയുടെ ഭാഗമായാണ് നടപടി കൈകൊളളുന്നത്. ഡിപ്പോകളിലും മാലിന്യപ്പെട്ടികളും മാലിന്യസംസ്കരണ സംവിധാനങ്ങളും സജ്ജമാക്കുന്നതാണ്. ഇതിനായി ഡിപ്പോകളിൽ മാലിന്യസംസ്കരണത്തിനും മലിനജലശുദ്ധീകരണത്തിനും പ്ലാന്റുകള്‍ സ്ഥാപിക്കുന്നതാണ്.
തിരുവനന്തപുരം ഉൾപ്പെടെയുള്ള പ്രധാന ഡിപ്പോകളിൽ എഫ്ളുവന്റ് ട്രീറ്റ്‌മെന്റ് പ്ലാന്റുകളാണ് സ്ഥാപിക്കാന്‍ ഉദ്ദേശിക്കുന്നത്. ഇതിനായി തദ്ദേശസ്ഥാപനങ്ങളുടെ സഹായങ്ങള്‍ തേടുന്നതാണ്. ഡിപ്പോകളിലെ മലിനജലം ശുദ്ധീകരിക്കാൻ തദ്ദേശസ്ഥാപനങ്ങളോട് ഭൂഗർഭ ഇ.ടി.പി.കളും മൊബൈൽ ഇ.ടി.പി.കളും ലഭ്യമാക്കാന്‍ ആവശ്യപ്പെടും.
ഡിപ്പോകൾക്ക് മാലിന്യസംസ്കരണ സൗകര്യങ്ങളുടെ അടിസ്ഥാനത്തിൽ ശുചിത്വമിഷൻ ഗ്രീൻ ലീഫ് റേറ്റിങ് നൽകുന്നതിനും തീരുമാനമായി. ഡിസംബർ 20 നകം ഓരോ ഡിപ്പോയിലും നടപ്പാക്കാനാവുന്ന പദ്ധതികളുടെ രൂപരേഖ തയ്യാറാക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്.
Next Story
Videos