ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ BFSI സമിറ്റ് കൊച്ചിയില്‍
ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ ബാങ്കിംഗ്, ഫിനാന്‍ഷ്യല്‍ സര്‍വീസസ്, ഇന്‍ഷുറന്‍സ് സംഗമത്തിന്റെ ഒരുക്കങ്ങള്‍ അവസാനഘട്ടത്തിലേക്ക്. ധനം ബിസിനസ് മാഗസിന്റെ ആഭിമുഖ്യത്തില്‍ തുടര്‍ച്ചയായി മൂന്നാം വര്‍ഷം നടക്കുന്ന സംഗമത്തിലും അവാര്‍ഡ് നിശയിലും സംബന്ധിക്കാന്‍ ഇന്ത്യന്‍ ബാങ്കിംഗ്, ധനകാര്യ സേവന, ഇന്‍ഷുറന്‍സ് രംഗത്തെ പ്രമുഖരാണ് കൊച്ചിയിലെത്തുന്നത്. ഫെബ്രുവരി 27ന് രാവിലെ 9.30 മുതല്‍ രാത്രി 9.30 വരെയുള്ള സംഗമത്തിനും അവാര്‍ഡ് നിശയ്ക്കും ഹോട്ടല്‍ ലെ മെറിഡിയന്‍ ആതിഥ്യം വഹിക്കും.
ഇന്ത്യയിലെ ബാങ്കിംഗ്, ഫിനാന്‍ഷ്യല്‍ സര്‍വീസസ്, ഇന്‍ഷുറന്‍സ് രംഗങ്ങളിലുണ്ടാകുന്ന മാറ്റങ്ങളെ ദീര്‍ഘവീക്ഷണത്തോടെ നോക്കികാണുകയും അതിനനുസൃതമായി ഓര്‍ഗനൈസേഷനുകളെ മുന്നില്‍ നിന്ന് നയിക്കുകയും ചെയ്യുന്ന 15ലേറെ പ്രഭാഷകരാണ് ധനം ബാങ്കിംഗ്, ഫിനാന്‍ഷ്യല്‍ സര്‍വീസസ് ആന്‍ഡ് ഇന്‍ഷുറന്‍സ് സമിറ്റ് & അവാര്‍ഡ് നൈറ്റ് 2020ല്‍ സംബന്ധിക്കാനെത്തുന്നത്.
ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ചാര്‍ട്ടേര്‍ഡ് എക്കൗണ്ട്ന്റ്‌സ് ഓഫ് ഇന്ത്യ മുന്‍ പ്രസിഡന്റും ജിയോജിത് ഫിനാന്‍ഷ്യല്‍ സര്‍വീസസ് ചെയര്‍മാനുമായ ആര്‍. ഭുപതി, സിന്‍ഡിക്കേറ്റ് ബാങ്ക് മാനേജിംഗ് ഡയറക്റ്ററും ചീഫ് എക്‌സിക്യൂട്ടിവ് ഓഫീസറുമായ മൃത്യുഞ്ജയ് മഹാപത്ര, എല്‍ഐസി മാനേജിംഗ് ഡയറക്റ്റര്‍ ടി.സി സുശീല്‍കുമാര്‍, മണപ്പുറം ഫിനാന്‍സ് ലിമിറ്റഡ് മാനേജിംഗ് ഡയറക്റ്ററും ചീഫ് എക്‌സിക്യൂട്ടിവ് ഓഫീസറുമായ വി.പി നന്ദകുമാര്‍, ഫെഡറല്‍ ബാങ്ക് മാനേജിംഗ് ഡയറക്റ്ററും ചീഫ് എക്‌സിക്യൂട്ടിവ് ഓഫീസറുമായ ശ്യാം ശ്രീനിവാസന്‍, മുത്തൂറ്റ് ഫിനാന്‍സ് മാനേജിംഗ് ഡയറക്റ്റര്‍ ജോര്‍ജ് അലക്‌സാണ്ടര്‍ മുത്തൂറ്റ്, ഇസാഫ് സ്‌മോള്‍ ഫിനാന്‍സ് ബാങ്ക് ചെയര്‍മാന്‍ പി.ആര്‍ രവി മോഹന്‍, നബാര്‍ഡ് ചീഫ് ജനറല്‍ മാനേജര്‍ ആര്‍. ശ്രീനിവാസന്‍, സണ്‍ടെക് ഗ്രൂപ്പ് പ്രസിഡന്റും ചീഫ് എക്‌സിക്യൂട്ടിവ് ഓഫീസറുമായ കെ. നന്ദകുമാര്‍, ഫെഡറല്‍ ബാങ്ക് മുന്‍ ചെയര്‍മാന്‍ കെ.പി പദ്മകുമാര്‍, കൊല്‍ക്കത്തയിലെ അറമാമ െസര്‍വകലാശാല പ്രോ വൈസ് ചാന്‍സലര്‍ ഉജ്ജ്വല്‍ കെ ചൗധരി, ക്ലബ് മില്യണയര്‍ ഫിനാന്‍ഷ്യല്‍ സര്‍വീസസിന്റെ ചെയര്‍മാനും മാനേജിംഗ് ഡയറക്റ്ററുമായ പരേഷ് ജി സംഗാനി തുടങ്ങിയവര്‍ സംഗമത്തില്‍ പ്രഭാഷകരായെത്തും.
യൂണിയന്‍ ബാങ്ക് മാനേജിംഗ് ഡയറക്റ്ററും സിഇഒയുമായ രാജ് കിരണ്‍ റായ്, ന്യൂ ഇന്ത്യ അഷ്വറന്‍സ് സിഎംഡി അതുല്‍ സഹായ്, എസ്ബിഐ ചീഫ് ജനറല്‍ മാനേജര്‍ എം എല്‍ ദാസ്, ലുലു ഫിനാന്‍ഷ്യല്‍ ഗ്രൂപ്പ് എംഡി അദീബ് അഹമ്മദ് തുടങ്ങിയ നിരവധി പേര്‍ സമിറ്റില്‍ സംബന്ധിക്കാനെത്തുമെന്നാണ് പ്രതീക്ഷ.
എന്തുകൊണ്ട് സംബന്ധിക്കണം?
ഇന്ത്യയിലെ ബാങ്കിംഗ്, ഫിനാന്‍ഷ്യല്‍ സര്‍വീസസ്, ഇന്‍ഷുറന്‍സ് മേഖലകളില്‍ അസാധാരണമായ മാറ്റങ്ങള്‍ക്ക് സാക്ഷ്യം വഹിച്ച നാളുകളാണ് കടന്നുപോയത്. ഇനി വരും നാളുകളിലും അതേ പ്രവണത തുടര്‍ന്നേക്കാം. മാറ്റത്തിന്റെ വേഗമേറുകയാണ്; ഒപ്പം സ്വഭാവവും മാറുന്നു. അപ്പോള്‍ എങ്ങനെയാണ് അതിനെ മാനേജ് ചെയ്യാനാവുക? എങ്ങനെയാണ് വെല്ലുവിളികളെ മറികടന്ന് വളര്‍ച്ച നേടാനാവുക? ഇത്തരം ചോദ്യങ്ങള്‍ക്കുള്ള ഉത്തരമാണ് സംഗമം തേടുന്നത്.
രാജ്യത്തെ സാമ്പത്തിക, നിക്ഷേപ സാഹചര്യങ്ങളെ കുറിച്ച് പുതിയ ഉള്‍ക്കാഴ്ച പകരുംവിധമാണ് അണിയിച്ചൊരുക്കിയിരിക്കുന്നത്.
ആരൊക്കെ പങ്കെടുക്കണം
ബാങ്കുകള്‍, ബാങ്കിംഗ് ഇതര ധനകാര്യ സ്ഥാപനങ്ങള്‍, സ്‌റ്റോക്ക് ബ്രോക്കിംഗ് കമ്പനികള്‍, ഇന്‍ഷുറന്‍സ് കമ്പനികള്‍, കോ ഓപ്പറേറ്റീവ് ബാങ്കുകള്‍, ചിട്ടി കമ്പനികള്‍, ഇന്‍വെസ്റ്റ്‌മെന്റ് ബാങ്കുകള്‍, ഇന്‍വെസ്റ്റ്‌മെന്റ് കണ്‍സള്‍ട്ടന്റുമാര്‍, ഇക്കണോമിസ്റ്റുകള്‍, അക്കാദമിക് രംഗത്തെ പ്രമുഖര്‍ തുടങ്ങി ഫിനാന്‍സ്, ഇന്‍വെസ്റ്റ്‌മെന്റ് മേഖലയിലെ എല്ലാ തലങ്ങളിലുള്ളവര്‍ക്കും അനുയോജ്യമായ വിധത്തിലാണ് സമിറ്റ്
ഡിസൈന്‍ ചെയ്തിരിക്കുന്നത്.
എങ്ങനെ പങ്കെടുക്കാം?
സമിറ്റിലും അവാര്‍ഡ് ദാന ചടങ്ങിലും പങ്കെടുക്കാനുള്ള ഡെലിഗേറ്റ് ഫീസ് 18 ശതമാനം ജിഎസ്ടി ഉള്‍പ്പടെ 6,490 രൂപയാണ്. സമിറ്റ് വേദിയില്‍ നേരിട്ടെത്തി സീറ്റ് രജിസ്റ്റര്‍ ചെയ്യുന്നവര്‍ നികുതിയടക്കം 7080 രൂപ നല്‍കേണ്ടി വരും.
വിദ്യാര്‍ത്ഥികള്‍ക്കും ഫാക്കല്‍റ്റികള്‍ക്കും ഫീസിളവുണ്ട്. ഇവര്‍ നികുതിയടക്കം 2360 രൂപ നല്‍കിയാല്‍ മതി.
അംഗീകാര നിറവില്‍ ഒരു രാവ്
രാജ്യത്തെ ബാങ്കിംഗ്, ഫിനാന്‍ഷ്യല്‍ സര്‍വീസസ്, ഇന്‍ഷുറന്‍സ് മേഖലകളിലെ വിവിധ തലങ്ങളില്‍ കഴിഞ്ഞ വര്‍ഷത്തില്‍ തിളക്കമാര്‍ന്ന നേട്ടം കൊയ്ത വ്യക്തികള്‍ക്കും പ്രസ്ഥാനങ്ങള്‍ക്കുമുള്ള പുരസ്‌കാരം അവാര്‍ഡ് നിശയില്‍ വിതരണം ചെയ്യും.
ഫിനാന്‍സ് പേഴ്‌സണ്‍ ഓഫ് ദി ഇയര്‍, ഫിനാന്‍സ് വുമണ്‍ ഓഫ് ദി ഇയര്‍, ബാങ്ക് ഓഫ് ദി ഇയര്‍, കേരള ബാങ്ക് ഓഫ് ദി ഇയര്‍, ലൈഫ് ഇന്‍ഷുറന്‍സ് കമ്പനി ഓഫ് ദി ഇയര്‍, ജനറല്‍ ഇന്‍ഷുറന്‍സ് കമ്പനി ഓഫ് ദി ഇയര്‍, എക്‌സലന്‍സ് ഇന്‍ ഇന്നൊവേഷന്‍ ആന്‍ഡ് ടെക്‌നോളജി, എക്‌സലന്‍സ് ഇന്‍ സോഷ്യല്‍ കമ്മിറ്റ്‌മെന്റ്, എന്‍ബിഎഫ്‌സി ഓഫ് ദി ഇയര്‍, വെല്‍ത്ത് ക്രിയേറ്റര്‍ ഓഫ് ദി ഇയര്‍, കേരളാസ് മോസ്റ്റ് വാല്യൂഡ് കമ്പനി, മൈക്രോഫിനാന്‍സ് കമ്പനി ഓഫ് ദി ഇയര്‍ എന്നീ കാറ്റഗറികളിലായി അവാര്‍ഡുകള്‍ വിതരണം ചെയ്യും. ധനകാര്യ, ബാങ്കിംഗ്, മാനേജ്‌മെന്റ് രംഗത്തെ പ്രമുഖര്‍ ഉള്‍പ്പെടുന്ന സ്വതന്ത്ര ജൂറിയാണ് അവാര്‍ഡ് ജേതാക്കളെ തെരഞ്ഞെടുക്കുന്നത്. ഫെഡറല്‍ ബാങ്ക് മുന്‍ ചെയര്‍മാന്‍ കെ.പി പദ്മകുമാറാണ് ജൂറി ചെയര്‍മാന്‍. ജിയോജിത് ഫിനാന്‍ഷ്യല്‍ സര്‍വീസസ് ലിമിറ്റഡ് മാനേജിംഗ് ഡയറക്റ്റര്‍ സി ജെ ജോര്‍ജ്, സൗത്ത് ഇന്ത്യന്‍ ബാങ്ക് മുന്‍ എംഡിയും സിഇഒയുമായ ഡോ. വി.എ ജോസഫ്, ഇക്വിറ്റി ഇന്റലിജന്‍സ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് സ്ഥാപകനും സിഇഒയുമായ പൊറിഞ്ചു വെളിയത്ത്, വര്‍മ ആന്‍ഡ് വര്‍മ ചാര്‍ട്ടേര്‍ഡ് എക്കൗണ്ടന്റ്‌സിന്റെ സീനിയര്‍ പാര്‍ട്ണര്‍ വിവേക് കൃഷ്ണ ഗോവിന്ദ്, സിഎസ്ബി ബാങ്ക് മുന്‍ ചെയര്‍മാന്‍ ടി.എസ് അനന്തരാമന്‍, എസ്‌ഐബി മുന്‍ എക്‌സിക്യൂട്ടിവ് ഡയറക്റ്റര്‍ ഏബ്രഹാം തര്യന്‍ തുടങ്ങിയവരാണ് ജൂറി അംഗങ്ങള്‍.
പ്രമുഖ കണ്‍സള്‍ട്ടിംഗ് സ്ഥാപനങ്ങളിലൊന്നായ ഏണ്‍സ്റ്റ് ആന്‍ഡ് യംഗാണ് സമിറ്റിന്റെ നോളജ് പാര്‍ട്ണര്‍.
ഡെലിഗേറ്റ് ഫീ, സ്‌പോണ്‍സര്‍ഷിപ്പ്, സമിറ്റ് വേദിയിലെ സ്റ്റാള്‍ ചാര്‍ജുകള്‍ എന്നിവയെ കുറിച്ച് കൂടുതലറിയാന്‍ വിളിക്കൂ: മോഹനകുമാര്‍: 90614 80718, വിജയ് ഏബ്രഹാം: 80865 82510, പ്രവീണ്‍ പി നായര്‍: 90725 70062.
ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline