മികച്ച ക്രെഡിറ്റ് കാര്‍ഡ് എങ്ങനെ കണ്ടെത്താം?

  നല്ല കാര്‍ഡ് നല്ല രീതിയില്‍ ഉപയോഗിക്കുകയാണെങ്കില്‍ കുറേ പണം ലാഭിക്കാനും കഴിയും. പക്ഷേ മികച്ചൊരു ക്രെഡിറ്റ് കാര്‍ഡ് തിരിച്ചറിയാനും സ്വന്തമാക്കാനും എന്തൊക്കെയാണ് ശ്രദ്ധിക്കേണ്ടത്. ഇതാ ചില കാര്യങ്ങള്‍

  Failure to pay attention to these five things when using a credit card can lead to debt
  -Ad-

  ക്രെഡിറ്റ് കാര്‍ഡ് ആവശ്യമുണ്ടോയെന്ന് ചോദിച്ചു കൊണ്ട് ബാങ്കുകളില്‍ നിന്ന് ഫോണ്‍ കോളോ ഇ മെയ്ല്‍ സന്ദേശമോ ലഭിക്കാത്തവര്‍ ആരുമുണ്ടാകില്ല. ക്രെഡിറ്റ് കാര്‍ഡ് നല്‍കുന്ന സൗകര്യങ്ങള്‍ ഓര്‍ത്ത് ക്രെഡിറ്റ് കാര്‍ഡ് സ്വന്തമാക്കാമെന്ന് തോന്നുക സ്വാഭാവികം. നല്ല കാര്‍ഡ് നല്ല രീതിയില്‍ ഉപയോഗിക്കുകയാണെങ്കില്‍ കുറേ പണം ലാഭിക്കാനും കഴിയും. പക്ഷേ മികച്ചൊരു ക്രെഡിറ്റ് കാര്‍ഡ് തിരിച്ചറിയാനും സ്വന്തമാക്കാനും എന്തൊക്കെയാണ് ശ്രദ്ധിക്കേണ്ടത്. ഇതാ ചില കാര്യങ്ങള്‍

  1. എപിആര്‍ അഥവാ പലിശ നിരക്ക്

  ക്രെഡിറ്റ് കാര്‍ഡില്‍ നിന്ന് ചെലവാക്കിയ തുക നിശ്ചിത തിയതിക്ക് മുമ്പായി അടച്ചു കഴിഞ്ഞാല്‍ നിങ്ങള്‍ പലിശയൊന്നും നല്‍കേണ്ടതില്ലെന്ന് അറിയാമല്ലോ. എന്നാല്‍ സമയത്തിന് എല്ലാ തുകയും അടച്ചില്ലെങ്കില്‍ വാര്‍ഷിക ശതമാന നിരക്ക് പ്രകാരമുള്ള പലിശ അടയ്ക്കാന്‍ ബാക്കിയുള്ള തുകയ്ക്ക് ചുമത്തും. സാധാരണയായി 25 മുതല്‍ 40 ശതമാനം വരെയാണ് പലിശ നിരക്ക്. നിങ്ങളുടെ വരുമാനം, ക്രെഡിറ്റ് സ്‌കോര്‍, ക്രെഡിറ്റ് കാര്‍ഡ് നല്‍കിയ കമ്പനിയുടെ നിയമങ്ങള്‍ എന്നിവയ്ക്ക് അനുസരിച്ച് ഇത് വ്യത്യസ്തമാകാം. ചിലപ്പോള്‍, തുടക്കത്തില്‍ കുറഞ്ഞ പലിശ നിരക്കും കടം ഏറെ നാള്‍ കഴിയുമ്പോള്‍ നിരക്ക് കൂടുകയും ചെയ്യാം. എപിആര്‍ കുറഞ്ഞ നിരക്കുള്ള കാര്‍ഡ് തെരഞ്ഞെടുക്കുകയാണെങ്കില്‍ അതിന്റെ പലിശ നിരക്കും കുറവായിരിക്കും. 

  2. ക്രെഡിറ്റ് പരിധി

  കാര്‍ഡ് ഉപയോഗിച്ച് പരമാവധി ഉപയോഗിക്കാവുന്ന പണത്തിന്റെ അളവാണ് ക്രെഡിറ്റ് ലിമിറ്റ്. നിങ്ങളുടെ വാര്‍ഷിക വരുമാനവും ക്രെഡിറ്റ് സ്‌കോറും നിങ്ങളുടെ ആസ്തിയും പരിഗണിച്ചാണ് ഇത് നിശ്ചയിക്കുന്നത്. നിങ്ങളുടെ സാലറി എക്കൗണ്ടോ ബിസിനസ് എക്കൗണ്ടോ സ്ഥിര നിക്ഷേപമോ ഉള്ള ബാങ്കില്‍ നിന്നാണെങ്കില്‍ പൊതുവേ ഉയര്‍ന്ന പരിധി അനുവദിക്കാറുണ്ട്. കൂടിയ പരിധി കണ്ടു കൊണ്ട് മാത്രം കാര്‍ഡ് തെരഞ്ഞെടുക്കരുത്. പലിശ നിരക്കും മറ്റു ഫീസുകളുംചാര്‍ജുകളുമെല്ലാം പരിഗണിച്ചു വേണം തീരുമാനമെടുക്കാന്‍. 

  -Ad-
  3. മറ്റു ഫീസുകളും ചാര്‍ജുകളും

  ക്രെഡിറ്റ് കാര്‍ഡിന്മേല്‍ വരുന്ന മറ്റു ചെലവുകളെ കുറിച്ച് മനസ്സിലാക്കിയിരിക്കണം. ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിക്കുന്നവര്‍ക്ക് ബാങ്ക് വാര്‍ഷിക ഫീസ് ഏര്‍പ്പെടുത്താറുണ്ട്. കാര്‍ഡില്‍ നിന്ന് പണമായി പിന്‍വലിക്കണമെങ്കില്‍ കാഷ് അഡ്വാന്‍സ് ഫീ നല്‍കണം. ഒരു ക്രെഡിറ്റ് കാര്‍ഡില്‍ നിന്ന് മറ്റൊരു ക്രെഡിറ്റ് കാര്‍ഡിലേക്ക് നിങ്ങളുടെ ബാലന്‍സ് മാറ്റാനാകും. പക്ഷേ അതിനായി ബാലന്‍സ് ട്രാന്‍സ്ഫര്‍ ഫീ നല്‍കണമെന്നു മാത്രം. ഓവര്‍സീസ് ട്രാന്‍സാക്ഷന് 3.5 ശതമാനം വരെ ഓവര്‍സീസ് ട്രാന്‍സാക്ഷന്‍ കോസ്റ്റ് വന്നേക്കാം. അതാത് ദിവസത്തെ എക്‌സ്‌ചേഞ്ച് റേറ്റ് അടിസ്ഥാനമാക്കിയായിരിക്കുമത്. പല ബാങ്കുകളും ഡ്യൂപ്ലിക്കേറ്റ് സ്റ്റേറ്റ്‌മെന്റിനായി ഫീസ് ഈടാക്കാറുണ്ട്. കാര്‍ഡ് നഷ്ടപ്പെട്ടാല്‍ കാര്‍ഡ് റീപ്ലേസ്‌മെന്റ് ഫീ നല്‍കേണ്ടി വരുമെന്നും ഓര്‍ക്കുക. 250 രൂപ മുതല്‍ 300 രൂപ വരെയാകും ഇത്. 
  ക്രെഡിറ്റ് കാര്‍ഡ് വഴിയുള്ള പേമെന്റ് ബൗണ്‍സായാല്‍ 300 രൂപ മുതല്‍ 350 രൂപ വരെ ഇസിഎസ് ചാര്‍ജായി ഈടാക്കാം. 

  4. റിവാര്‍ഡുകള്‍

  മിക്ക ക്രെഡിറ്റ് കാര്‍ഡുകളിലും റിവാര്‍ഡ് പ്രോഗ്രാമുകള്‍ ഉണ്ട്. കാര്‍ഡിന്റെ ഉപയോഗത്തിനനുസരിച്ച് പോയ്ന്റുകള്‍ നേടാനും ഇത് ഉപയോഗിച്ച് സാധനങ്ങളോ സേവനങ്ങളോ നേടാനുമാകും. വാഹനത്തില്‍ ഇന്ധനം നിറയ്ക്കാനും, വിമാന ടിക്കറ്റുകള്‍ വാങ്ങാനും വീട്ടിലേക്കുള്ള നിത്യോപയോഗ സാധനങ്ങള്‍ വാങ്ങാനും ഇ ഷോപ്പിംഗിനുമെല്ലാം ഇത് ഉപയോഗപ്പെടുത്താനാകും. 
  റിവാര്‍ഡ് സ്‌കീമുകളെ കുറിച്ച് നല്ല പോലെ മനസ്സിലാക്കി കാര്‍ഡ് തെരഞ്ഞെടുക്കാം. ചില ബാങ്കുകള്‍ റിവാര്‍ഡ് പോയ്ന്റ് പ്രയോജനപ്പെടുത്തുന്നതിനും ഫീസ് ഈടാക്കുന്നുണ്ട്. 

  5. മറ്റു നേട്ടങ്ങള്‍

  ഒരു കാര്‍ഡില്‍ നിന്നെടുത്ത പണം തിരിച്ചെടുക്കാനായെങ്കില്‍ മറ്റൊരു കാര്‍ഡില്‍ നിന്ന് ബാലന്‍സ് ട്രാന്‍സഫറിലൂടെ അത് നികത്താനാകും. ആകര്‍ഷകമായ ബാലന്‍സ് ട്രാന്‍സ്ഫര്‍ സ്‌കീമുള്ള ക്രെഡിറ്റ് കാര്‍ഡ് തെരഞ്ഞെടുക്കുകയാണെങ്കില്‍ ഇതിലൂടെ നഷ്ടമൊന്നും വരാനില്ല. ബാലന്‍സ് ട്രാന്‍സ്ഫറിന് പലിശ രഹിതമായതോ നാമമാത്രമായ പലിശയുള്ളതോ ആയ ക്രെഡിറ്റ് കാര്‍ഡ് ലഭ്യമാകും. നിങ്ങള്‍ ഇഎംഐ ഉപയോഗിച്ച് സാധനങ്ങള്‍ താല്‍പ്പര്യപ്പെടുന്നയാളാണെങ്കില്‍ ആകര്‍ഷകമായ ഇഎംഐ സ്‌കീമുകളുള്ള കാര്‍ഡ് തെരഞ്ഞെടുക്കണം. 
  ചില ബാങ്കുകളുടെ കാര്‍ഡുകള്‍ക്ക് ഓണ്‍ലൈന്‍ ഓഫ്‌ലൈന്‍ സ്റ്റോറുകളില്‍ പ്രത്യേക ഡിസ്‌കൗണ്ട് ലഭ്യമാക്കുന്നത് കണ്ടിട്ടില്ലേ? അത്തരം കാര്‍ഡുകള്‍ തെരഞ്ഞെടുത്താല്‍ അതിലൂടെ കുറേ പണം ലാഭിക്കാനാകും.

  ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

  LEAVE A REPLY

  Please enter your comment!
  Please enter your name here